കാസര്‍കോട്: പണവുമായി എത്തിയ യുവാവിനെ കാണാതായി. പിലിക്കോട്, കാലിക്കടവ്, പരത്തിച്ചാലിലെ പി.കെ ഷാനവാസി(42)നെയാണ് കാണാതായത്. അവധിക്ക് നാട്ടില്‍ വന്നതായിരുന്നു. അടുത്ത ദിവസം തിരികെ പോകാനിരിക്കവെയാണ് നാടകീയമായി കാണാതായത്. നവംബര്‍ നാലിന് രാവിലെയാണ് ഷാനവാസ് വീട്ടില്‍ നിന്നു ഇറങ്ങിയത്. പണവുമായി എത്തിയ സുഹൃത്തിനെ കൂട്ടിക്കൊണ്ടു വരാമെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നു ഇറങ്ങിയതെന്നു ഭാര്യ മുബീന ചന്തേര പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. എസ്.ഐ രാമചന്ദ്രന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.