ഹൃദയാഘാതം അനുഭവപ്പെട്ട ഭര്‍ത്താവിനെ രക്ഷിക്കാന്‍ വഴിയാത്രക്കാരോട് അപേക്ഷിച്ച് ഭാര്യ, സിപിആര്‍ നല്കി സഹോദരി; ഒടുവില്‍ മരണത്തിന് കീഴടങ്ങി 34 കാരന്
ബെംഗ്ലൂരു: നെഞ്ചുവേദന അനുഭവപ്പെട്ട് അത്യാസന്നനിലയില്‍ ആശുപത്രിയിലെത്തിച്ച യുവാവ് ശരിയായ വൈദ്യസഹായം ലഭിക്കാതെ മരണത്തിന് കീഴടങ്ങി. മെക്കാനിക്ക് ആയി ജോലി ചെയ്യുന്ന 34 കാരനായ വെങ്കിട്ടരമണനാണ് മരിച്ചത്. മൂന്ന് ആശുപത്രികള്‍ കയറിയിറങ്ങിയെങ്കിലും മതിയായ ചികിത്സ നല്‍കാതെ തിരിച്ചയക്കുകയായിരുന്നുവെന്ന് ഭാര്യ രൂപ ആരോപിച്ചു. ഡിസംബര്‍ 14 ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് വെങ്കട്ടരമണന് കഠിനമായ നെഞ്ചുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടത്. അസുഖം മൂര്‍ച്ഛിച്ചതോടെ ദമ്പതികള്‍ വൈദ്യസഹായം തേടാന്‍ തീരുമാനിച്ചു. ഓട്ടോയും ക്യാബും ലഭ്യമല്ലാത്തതിനാല്‍, ഭാര്യയോടൊപ്പം ബനശങ്കരി മൂന്നാം ഘട്ടത്തിലെ ഒരു മള്‍ട്ടി-സ്പെഷ്യാലിറ്റി …