ബേളയിൽ ബൊലോറയിലും ഓംനി വാനിലും കടത്തിയ 345 ലിറ്റര്‍ ഗോവന്‍ നിര്‍മ്മിത മദ്യം പിടികൂടി; രക്ഷപ്പെട്ട പ്രതികള്‍ക്കെതിരെ എക്‌സൈസ് കേസെടുത്തു

കാസര്‍കോട്: ബൊലോറയിലും ഓംനി വാനിലും കടത്തിക്കൊണ്ടു വന്ന 345 ലിറ്റര്‍ ഗോവന്‍ നിര്‍മ്മിത മദ്യം പിടികൂടി. കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ ഇന്‍സ്‌പെക്ടര്‍ വിഷ്ണു പ്രകാശും സംഘവും തിങ്കളാഴ്ച രാത്രി 12.15 മണിയോടെ ബേള, ദ്യോദ്യടുക്കത്ത് നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്.

സംഭവത്തില്‍ ദിലീപ് ഡിസൂസ, രാജേഷ്, കെ. ഹിതേഷ് എന്നിവര്‍ക്കെതിരെ കേസെടുത്തു. പ്രതികള്‍ എക്‌സൈസിനെ കണ്ട് വാഹനങ്ങള്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. തുടർന്ന് നടന്ന പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്.

തൊണ്ടിമുതലും രേഖകളും തുടര്‍ നടപടികള്‍ക്കായി കാസര്‍കോട് എക്‌സൈസ് റേഞ്ച് ഓഫീസിനു കൈമാറി. എക്‌സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ കെ.വി രഞ്ജിത്ത്, മുഹമ്മദ് കബീര്‍, ആര്‍ രമേശന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സോനു സെബാസ്റ്റ്യന്‍, ശൈലേഷ് കുമാര്‍, വി.മഞ്ജുനാഥന്‍, മോഹന കുമാര്‍, വി.വി ഷിജിത്ത്, ടി.പി ധന്യ എന്നിവരും ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page