ഡല്‍ഹിയില്‍ മരിച്ച സൈനികന് നാടിന്റെ യാത്രാമൊഴി; മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

കാസര്‍കോട്: ഡല്‍ഹിയിലെ താമസസ്ഥലത്ത് മരണപ്പെട്ട സൈനികന്‍ മടിക്കൈ ഏച്ചിക്കാനം ചെമ്പിലോട്ട് കുണ്ടുവളപ്പ് വീട്ടില്‍ കെ.വി.നിഷാന്തിന്റെ (32) മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു. തിങ്കളാഴ്ച രാത്രി മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച മൃതദേഹം ചൊവ്വാഴ്ച ( ഇന്ന് )രാവിലെ മടിക്കൈ അമ്പലത്തുകര വായനശാല പരിസരത്തു പൊതു ദര്‍ശനത്തിനു വച്ചു. നൂറു കണക്കിനു പേര്‍ നിഷാന്തിനു യാത്രാ മൊഴിയേകി.ഏച്ചിക്കാനം ഗുരുജി വിദ്യാലയത്തിന് സമീപത്തും പൊതു ദര്‍ശനം ഉണ്ടായിരുന്നു. പിന്നീട് വീട്ടിലെത്തിച്ച മൃതദേഹം ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌ക്കരിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു എബ്രഹാം, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സുജാത, മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ട് വി.പ്രകാശന്‍, മുന്‍ പ്രസിഡണ്ടുമാരായ സി.പ്രഭാകരന്‍, എം.രാജന്‍, ബിജെപി നേതാവ് എ.വേലായുധന്‍ തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് നിഷാന്ത് താമസസ്ഥലത്ത് മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page