നവകേരള സര്‍വ്വേ ഹൈക്കോടതി റദ്ദാക്കി; നിയമവിരുദ്ധമെന്ന് നിരീക്ഷണം, സര്‍ക്കാരിനു കനത്ത തിരിച്ചടി

എറണാകുളം: സര്‍ക്കാരിന്റെ നവകേരള സര്‍വ്വേ ഹൈക്കോടതി റദ്ദാക്കി. പരിപാടി നിയമ വിരുദ്ധമാണെന്നു നിരീക്ഷിച്ചുകൊണ്ടാണ് സര്‍വ്വെ തടഞ്ഞു കൊണ്ട് കോടതി ഉത്തരവായത്. ബജറ്റ് വകയിരുത്തലോ, ധനകാര്യ അനുമതിയോ ഇല്ലെന്നും കോടതി നിരീക്ഷിച്ചു.
കെ എസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറി മുബാറക് നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതി ഉത്തരവ് പ്രകടിപ്പിച്ചത്.
പ്രത്യേകം നിയോഗിക്കപ്പെട്ട സമിതികള്‍ സംസ്ഥാനത്തെ എല്ലാ വീടുകളിലും കയറി ഇറങ്ങിയാണ് സര്‍വ്വേ നടത്തുന്നത്. ചില ജില്ലകളില്‍ സര്‍വ്വേ ബഹുദൂരമുന്നിലെത്തിയിരുന്നു. സര്‍വ്വേ പാര്‍ട്ടി പരിപാടിയാക്കുന്നുവെന്ന ആരോപണവും ഉയര്‍ന്നിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page