സല്‍മാന്‍ ഖാന്റെ പിതാവ് സലിം ഖാന്‍ ആശുപത്രിയില്‍; ആരോഗ്യനില മോശമാണെന്ന് റിപോര്‍ട്ട്

മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ പിതാവും മുതിര്‍ന്ന തിരക്കഥാകൃത്തുമായ സലിം ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ ബാന്ദ്രയിലുള്ള ലീലാവതി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയാണ് സലിം ഖാന്‍. ചൊവ്വാഴ്ച രാവിലെയാണ് സലിം ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വാര്‍ത്ത പുറത്തുവന്നത്.

വാര്‍ത്ത ആരാധകരെയും സിനിമാ മേഖലയിലുള്ളവരേയും ആശങ്കപ്പെടുത്തി. സലീം ഖാന്റെ അസുഖത്തെ കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. പിതാവിനെ സല്‍മാന്‍ ഖാന്‍ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. കറുത്ത ടീ-ഷര്‍ട്ടും തൊപ്പിയും ധരിച്ച സല്‍മാന്‍ കനത്ത സുരക്ഷയില്‍ അകത്തുകടക്കുന്നതും പിന്നീട് പുറത്തുപോകുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ദൃശ്യത്തില്‍ സല്‍മാന്‍ ഖാന്‍ പിരിമുറുക്കത്തിലുള്ളതായി കാണപ്പെട്ടു. ഇതില്‍ ആരാധകര്‍ ആശങ്ക പ്രകടിപ്പിക്കുകയും സലിം ഖാന് വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്തു.

പിതാവിനെ സന്ദര്‍ശിച്ചശേഷം പുറത്ത് വന്ന സലിം ഖാന്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ തയാറായില്ല. സലിം ഖാന്റെ മകള്‍ അല്‍വിര ഖാന്‍ അഗ്‌നിഹോത്രിയും ഭര്‍ത്താവ് നടന്‍ ആയുഷ് ശര്‍മ്മയും ആശുപത്രിയില്‍ ഉണ്ടായിരുന്നു.

2025 നവംബറില്‍ 90 വയസ്സ് തികഞ്ഞ സലിം ഖാന്‍, മികച്ച തിരക്കഥകളിലൂടെ ഹിന്ദി സിനിമയുടെ ചരിത്രത്തിലെ ഏറ്റവും ആദരണീയരായ വ്യക്തികളില്‍ ഒരാളാണ്. ഷോലെ, സഞ്ജീര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹത്തിന്റെ പ്രശസ്തി വര്‍ധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page