ജയറാമിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; അറിയാവുന്ന കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ടെന്ന് താരം

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ നടന്‍ ജയറാമിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ഇഡിയുടെ കൊച്ചി സോണല്‍ ഓഫീസില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. രാവിലെ 11: 15 ഓടെയാണ് താരം ചോദ്യം ചെയ്യാനായി എത്തിയത്. മൂന്നര മണിക്കൂറാണ് ഇഡി ജയറാമിനെ ചോദ്യം ചെയ്തത്. തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം ഇഡി ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ടെന്നും ചോദ്യം ചെയ്യലിനായി വീണ്ടും വിളിപ്പിച്ചിട്ടില്ലെന്നും ജയറാം മാധ്യമങ്ങളോട് പറഞ്ഞു.

എന്ത് ചോദ്യമാണ് ചോദിച്ചതെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അതൊന്നും പുറത്തു പറയാന്‍ കഴിയില്ലല്ലോ എന്നായിരുന്നു താരത്തിന്റെ പ്രതികരണം. പോറ്റിയുമായി സാമ്പത്തിക ഇടപാടില്ലെന്നും അഴമതിയുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം പുറത്തുവരണമെന്ന മുന്‍ നിലപാട് തന്നെയാണ് തനിക്ക് ഇപ്പോഴുള്ളതെന്നും ജയറാം പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page