തെങ്ങ് കയറ്റ യന്ത്രംപിണങ്ങി : തെങ്ങിന് മുകളിൽ കുടുങ്ങിയ ആളെ അഗ്നിരക്ഷാ സേനയെത്തി താഴെയിറക്കി
ഉദുമ : മീത്തലെ മാങ്ങാട്,കൂളിക്കുന്നിൽ തേങ്ങയിടുന്നതിനു തെങ്ങു കയറ്റ യന്ത്രമുപയോഗിച്ച് തെങ്ങിന് മുകളിൽ കയറിയ ആൾ യന്ത്രം ലോക്ക് ആയതിനെതുടർന്നു അര മണിക്കൂറോളം തെങ്ങിൽ പിടിച്ചു നിന്നു. വിവരം അറിഞ്ഞെത്തിയ ഫയർ ഫോഴ്സ് ആളെ രക്ഷിച്ചു താഴെയിറക്കിയത്തോടെയാണ്കണ്ടുനിന്നവർക്കും ആശ്വാസമാ യത്.കൂളിക്കുന്നിലെ ഫൗസിയ ഉസ്മാന്റെ വീട്ടു പറമ്പിൽ തേങ്ങ പറിക്കാൻ എത്തിയ കുളിക്കുന്നിലെ രാജു എ ജെ (60) എന്ന ആളാണ് തെങ്ങിനു മുകളിൽവച്ചു യന്ത്രം ലോക് ആയതോടെ താഴെ ഇറങ്ങാൻ കഴിയാതെ തെങ്ങിൽ കുടുങ്ങിയത്. തേങ്ങാ പറിച്ചതിനു …