വെള്ളിക്കോത്ത് കല്ലുകെട്ട് മേസ്തിരി വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: കല്ലുകെട്ട് മേസ്തിരിയെ വീട്ടിനകത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. അജാനൂര്‍ കിഴക്കേ വെള്ളിക്കോത്തെ ബി.വിജയന്‍(47) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി എട്ടേകാല്‍ മണിയോടെയാണ് വിജയനെ വീട്ടിനകത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഹൊസ്ദുര്‍ഗ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പരേതനായ അലാമി-നാരായണി ദമ്പതികളുടെ മകനാണ് വിജയന്‍. ഭാര്യ: രജിത. സഹോദരങ്ങള്‍: അജയന്‍, യശോദ, ശുഭ, ശോഭ, ഭാസ്‌ക്കരന്‍.

നെല്ലിക്കുന്ന് കസബ കടപ്പുറത്ത് തെരുവ് നായ ശല്യം രൂക്ഷം; സ്‌കൂളിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥിയെ ഇന്നും ആക്രമിച്ചു, നാലു ദിവസത്തിനകം നായ്ക്കളുടെ കടിയേറ്റത് 20ല്‍പ്പരം പേര്‍ക്ക്

കാസര്‍കോട്: നെല്ലിക്കുന്ന് കസബ കടപ്പുറത്ത് തെരുവ് നായ ശല്യം രൂക്ഷം. 20ല്‍ പരം പേര്‍ക്ക് കടിയേറ്റു. തിങ്കളാഴ്ച രാവിലെ സ്‌കൂളിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥിയെ തെരുവുനായ ആക്രമിച്ചു. കുട്ടി ആശുപത്രിയില്‍ ചികിത്സ തേടി.ഞായറാഴ്ച മാത്രം ആറുപേര്‍ക്കാണ് കടിയേറ്റത്. വളര്‍ത്തുമൃഗങ്ങള്‍ക്കും കടിയേറ്റതായി സംശയിക്കുന്നു. ഇതോടെ നാട്ടുകാര്‍ കടുത്ത ഭീതിയിലായിരിക്കുകയാണ്. പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. കാസര്‍കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും തെരുവുനായ ശല്യം രൂക്ഷമായിട്ടുണ്ട്.

അടുത്ത മാസം വിരമിക്കുന്ന ചിറ്റാരിക്കാല്‍ എസ് ഐക്ക് ശബരിമലയില്‍ ഭക്തി നിര്‍ഭരമായ യാത്രയയപ്പ്

ശബരിമല: തീര്‍ത്ഥാടന കാലത്ത് 25 വര്‍ഷത്തിലധികം തവണ ശബരിമലയില്‍ സേവനം അനുഷ്ടിച്ച പൊലീസ് ഉദ്യോഗസ്ഥന് ശബരിമലയില്‍ ഭക്തി നിര്‍ഭരമായ യാത്രയയപ്പ്. കാസര്‍കോട് ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷനിലെ എസ്.ഐ മധുസൂദനന്‍ മടിക്കൈയ്ക്കാണ് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കിയത്. സന്നിധാനത്ത് നടന്ന ചടങ്ങില്‍ എ.ഡി.ജി.പി എസ് ശ്രീജിത്ത് അയ്യപ്പന്റെ ബഹുവര്‍ണ ഫോട്ടോ ഉപഹാരമായി നല്‍കി. കാസര്‍കോട് ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ടി. ഉത്തംദാസ്, വെള്ളരിക്കുണ്ട് ഇന്‍സ്‌പെക്ടര്‍ കെ.പി.സതീഷ് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 1995 ല്‍ ആണ് മധുസൂദനന്‍ കേരള പോലീസില്‍ എത്തിയത്. …

വെനസ്വേലൻ വ്യോമാതിർത്തി അടച്ചു: ട്രംപ്

പി പി ചെറിയാൻ വാഷിംഗ്ടൺ: വെനസ്വേലയുടെ മുകളിലൂം ചുറ്റുമുള്ളതുമായ വ്യോമാതിർത്തി പൂർണ്ണമായും ‘അടച്ചുവെന്നു ‘ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. എന്നാൽ, ഈ നീക്കം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അദ്ദേഹം നൽകിയില്ല. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ സർക്കാരിന്മേലുള്ള സമ്മർദ്ദം വർദ്ധിപ്പിക്കുന്നതിനിടെയാണ് ട്രംപിന്റെ ഈ അപ്രതീക്ഷിത പ്രഖ്യാപനം. “എല്ലാ എയർലൈനുകളും , പൈലറ്റുമാരും , മയക്കുമരുന്ന് കടത്തുകാരും , മനുഷ്യക്കടത്തുകാരും , വെനസ്വേലയുടെ മുകളിലുള്ളതും ചുറ്റുമുള്ളതുമായ വ്യോമാതിർത്തി പൂർണ്ണമായും അടച്ചതായി കണക്കാക്കുക-” ട്രംപ് സോഷ്യൽ മീഡിയയിൽ …

പുല്ലൂർ താളിക്കുണ്ട് താനത്തിങ്കാൽ ചെറിയ ഇടച്ചി വയനാട്ടു കുലവൻ ദേവസ്ഥാനം തെയ്യം കെട്ടിന് ആരവമായി മാതൃ സംഗമം

കാസർകോട് :വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം വയനാട്ടുകുലവൻ തെയ്യം കെട്ട് മഹോത്സവം നടക്കുന്ന അടോട്ട് മൂത്തേടത്ത്‌ കുതിര് പഴയ സ്ഥാനം പാടാർക്കുളങ്ങര ദേവസ്ഥാനത്തിന്റെ പുല്ലൂർ താളിക്കുണ്ട് താനത്തിങ്കാൽ ചെറിയ ഇടച്ചി വയനാട്ടു കുലവൻ ദേവസ്ഥാനത്തു തെയ്യം കെട്ടിന്റെ വരവറിയിച്ചു പ്രദേശത്തെ വനിതകൾ മാതൃ സംഗമം നടത്തി . പ്രദേശത്തെ വിവിധ സ്ഥലങ്ങളിൽ നിന്ന് ക്ഷേത്രങ്ങളെ പ്രതിനിധികരിച്ചു മാതൃസമിതി അംഗങ്ങളും, കുടുംബ ശ്രീ അംഗങ്ങളും, നാട്ടുകാരും യോഗത്തിൽ സംബന്ധിക്കാൻ എത്തിയതോടെ യോഗം മഹാ സംഗമമായി . യോഗം വനിതാ കമ്മിറ്റിയുടെ …

ഡിസംബർ 1:ഇന്നു ലോക എയിഡ്സ് ദിനം ആചരിച്ചു

കാസർകോട്: ലോക എയിഡ്സ് ദിനാചരണത്തിന്റെ ഭാഗമായി കാസർകോട് ജനറൽ ആശുപത്രിയിലെ എ.ആർ.ടി സെന്റർ ജനറൽ ആശുപത്രി കോംപൗണ്ടിൽ റെഡ് റിബൺ മാതൃകയിൽ ദീപം തെളിയിച്ചു. ഇരുളിൽ നിന്നും വെളിച്ചത്തിലേക്ക് എന്ന സന്ദേശം ഉയർത്തി നഴ്സിംഗ് വിദ്യാർത്ഥികൾ മെഴുക് തിരി തെളിയിച്ച് സന്ദേശ യാത്ര നടത്തി. എ.ആർ.ടി സെന്റർ മെഡിക്കൽ ഓഫീസർ ഡോ ഫാത്തിമ മുബീനറാലി ഉദ്ഘാടനം ചെയ്തു. ഐ എം എ കാസർകോട് ബ്രാഞ്ച് പ്രസിഡൻ്റ് ഡോ രേഖ റായ് റെഡ് റിബൺ ദീപം തെളിയിക്കൽ ഉദ്ഘാടനം …

റവന്യൂ ജില്ലാ കലോത്സവം: സ്റ്റേജിതര മത്സരങ്ങൾക്ക് നാളെ (ചൊവ്വ) തുടക്കം

കാസർകോട് : 64-ാമത് കാസർകോട് റവന്യൂ ജില്ലാ കലോത്സവത്തിൻ്റെ സ്റ്റേജിതര മത്സരങ്ങൾ നാളെ (ചൊവ്വ) മൊഗ്രാൽ ജി.വി.എച്ച്.എസ്.എസിൽ ആരംഭിക്കും.ആദ്യ ദിവസം യു .പി , എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിൽ 45 മത്സരങ്ങൾ നടക്കും.ബുധനാഴ്ച 35 മത്സരങ്ങളാണു നടക്കുക .രണ്ട് ദിവസങ്ങളിലായി അഞ്ഞൂറോളം കുട്ടികൾ മത്സരത്തിൽ പങ്കെടൂക്കും .സ്റ്റേജ് മത്സരങ്ങൾ ഈ മാസം 29 മുതൽ 31 വരെ യാണ് . രണ്ടാം പാദ പരീക്ഷയും ക്രിസ്തുമസ് അവധിക്കാലവും പരിഗണിച്ച് ജനുവരിയിലേക്കു മാറ്റിയിരുന്ന കലോത്സവത്തിൻ്റെ സ്റ്റേജ് ഇനങ്ങൾ ക്രിസ്മസ് …

മസാല ബോണ്ട്: മുഖ്യമന്ത്രിക്കും മുന്‍ മന്ത്രി തോമസ് ഐസക്കിനും ഇ.ഡി നോട്ടീസ്; രാഷ്ട്രീയ പ്രേരിതമെന്ന് സിപിഎം

തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്കിനും ഇ.ഡി നോട്ടീസ്. കിഫ്ബി സിഇഒ കെ.എം അബ്രഹാമിനും നോട്ടീന് നല്‍കിയിട്ടുണ്ട്. മസാല ബോണ്ട് സംബന്ധിച്ച് ഇ.ഡി മൂന്നു വര്‍ഷം നീണ്ട അന്വേഷണത്തിനു ഒടുവിലാണ് ഫെമ നിയമ ലംഘനം നടന്നതായി കണ്ടെത്തിയത്.മസാല ബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാന സൗകര്യ വികസനത്തിന് വിനിയോഗിച്ചത് ഫെമ ചട്ട ലംഘനമെന്നാണ് ഇ.ഡി അന്വേഷണത്തില്‍ കണ്ടെത്തിയത്. 2019ല്‍ ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ 9.72 …

മൂന്നാംകടവില്‍ വീണ്ടും വാഹനാപകടം; പിക്കപ്പ് ഡ്രൈവറും സഹായിയും രക്ഷപ്പെട്ടത് ഭാഗ്യത്തിന്

കാസര്‍കോട്: പെരിയ-കുണ്ടംകുഴി റോഡിലെ മൂന്നാം കടവില്‍ വീണ്ടും വാഹനാപകടം. അഞ്ചു ദിവസത്തിനുള്ളില്‍ ഒരേ സ്ഥലത്ത് നടന്ന രണ്ടാമത്തെ അപകടമാണ് തിങ്കളാഴ്ച പുലര്‍ച്ചെ നാലരമണിയോടെ ഉണ്ടായത്. മൂന്നാം കടവ് പാലം കഴിഞ്ഞുള്ള കയറ്റവും വളവും ചേര്‍ന്ന ഭാഗത്താണ് പിക്കപ്പ് മറിഞ്ഞത്. സുള്ള്യയില്‍ നിന്നു പച്ചക്കറികളും കയറ്റി കാഞ്ഞങ്ങാട്ടേക്ക് പോവുകയായിരുന്നു പിക്കപ്പ്. കയറ്റത്തില്‍ എത്തിയപ്പോള്‍ നിയന്ത്രണം തെറ്റി പിന്നോട്ട് നീങ്ങി പിക്കപ്പ് റോഡരുകിലെ കള്‍വള്‍ട്ടിനു സമീപത്തേക്ക് മറിയുകയായിരുന്നു. അപകടത്തിന്റെ ശബ്ദം കേട്ട് ഓടിയെത്തിയ പരിസരവാസികളുടെ സഹായത്തോടെയാണ് ഡ്രൈവറെയും സഹായിയെയും രക്ഷപ്പെടുത്തിയത്. …

ചുമരില്ലെങ്കിലും ചിത്രമെഴുതണം!

നാരായണന്‍ പേരിയ നരേന്ദ്രനാഥ ദത്ത എന്ന യുവാവ് ശ്രീരാമകൃഷ്ണ പരമഹംസനോട് ചോദിച്ചു; എല്ലാവരും അവരവരുടെ കര്‍മ്മഫലം അനുഭവിക്കും എന്നാണല്ലോ പറയപ്പെടുന്നത്. നല്ലത് ചെയ്താല്‍ നല്ല ഫലം കിട്ടും. ചീത്ത ചെയ്താല്‍ ചീത്ത- അനന്തര ഫലം. എന്നാല്‍, ഒരു തെറ്റും ചെയ്തിട്ടില്ലാത്തവര്‍ക്കും ദുരനുഭവങ്ങളുണ്ടാകാറുണ്ടല്ലോ, അതെന്ത് കൊണ്ട്?ഗുരുനിര്‍ദ്ദേശിച്ചു: ‘നരേന്ദ്രാ, നീ നാടു മുഴുവന്‍ ചുറ്റി സഞ്ചരിക്കുക. നാട്ടിലെ സ്ഥിതിഗതികള്‍ നേരിട്ട് മനസ്സിലാക്കുക’.നരേന്ദ്രന്‍ ദേശാടനത്തിന് പുറപ്പെട്ടു. പല പേരുകളില്‍ സഞ്ചരിച്ചു. പഴയതിരുവിതാംകൂറിലുമെത്തി, കന്യാകുമാരിയിലും. ഒടുവില്‍ അമേരിക്കയിലെ ചിക്കാഗോവില്‍ ലോകമതമഹാസമ്മേളനത്തില്‍ പങ്കെടുത്തു. അങ്ങോട്ട് …

തണുത്ത് വിറച്ച് കേരളം; കാരണമിതാണ്, തണുപ്പ് തുടരും

കൊച്ചി: ഡിസംബർ മാസം തണുപ്പുള്ള മാസമാണ്. കഴിഞ്ഞ രണ്ടു ദിവസമായി കേരളം തണുത്ത അന്തരീക്ഷത്തിലാണ്. ഡിസംബറിലെ പതിവ് മഞ്ഞുകാലമല്ല ഈ അസാധാരണ തണുപ്പിന് കാരണം. ശ്രീലങ്കൻ തീരം കടന്ന് ഇന്ത്യൻ തീരത്തേക്ക് എത്തിയ ‘ഡിറ്റ് വ’ ചുഴലിക്കാറ്റാണ് കേരളത്തിലെ കാലാവസ്ഥാ മാറ്റത്തിന് പിന്നിൽ. ചുഴലിക്കാറ്റിൻ്റെ ഭാഗമായുള്ള മേഘങ്ങൾ കേരളത്തിൻ്റെ അന്തരീക്ഷത്തിന് മുകളിൽ തങ്ങി നിൽക്കുന്നതാണ് പകൽ സമയത്ത് പോലും തണുത്ത കാലാവസ്ഥയ്ക്ക് കാരണമായത്. ചുഴലിക്കാറ്റുകൾ സാധാരണയായി മേഖലയിലെ താപനില കുറയ്ക്കാറുണ്ട്. ഉയർന്ന അന്തരീക്ഷ പാളികളിലെ തണുത്ത വായുവിനെ …

കൊടുങ്കാറ്റ്: ഡാളസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ‘ഗ്രൗണ്ട് സ്റ്റോപ്പ്’ഏര്‍പെടുത്തി: നൂറുകണക്കിന് വിമാനങ്ങള്‍ വൈകി

പി പി ചെറിയാന്‍ ഡാലസ്-ഫോര്‍ട്ട് വര്‍ത്ത്:ശക്തമായ ഇടിമിന്നലിനെ തുടര്‍ന്ന് ഡി എഫ് ഡബ്ല്യു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള വിമാനങ്ങള്‍ക്ക് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ‘ഗ്രൗണ്ട് സ്റ്റോപ്പ്’ പ്രഖ്യാപിച്ചു. ഇതേത്തുടര്‍ന്ന് നൂറുകണക്കിന് വിമാനങ്ങളുടെ സര്‍വീസുകള്‍ തടസ്സപ്പെട്ടു.മറ്റ് നഗരങ്ങളില്‍ നിന്ന് ഡി എഫ് ഡബ്ല്യൂ വിമാനത്താവളത്തിലേക്ക് പുറപ്പെടേണ്ട വിമാനങ്ങള്‍ക്കാണ് ഗ്രൗണ്ട് സ്റ്റോപ്പ് ഏര്‍പ്പെടുത്തിയത്.വൈകിട്ട് 4:55 വരെയുള്ള കണക്കുകള്‍ പ്രകാരം, 593 വിമാനങ്ങള്‍ വൈകുകയും 74 വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തതായി ഫ്‌ലൈറ്റ് അവെയര്‍ ഡാറ്റ സൂചിപ്പിക്കുന്നു.നോര്‍ത്ത് ടെക്‌സസില്‍ ശനിയാഴ്ച …

ചിക്കാഗോയില്‍ റെക്കോര്‍ഡ് തകര്‍ത്തു മഞ്ഞുവീഴ്ച 1,400-ല്‍ അധികം വിമാനങ്ങള്‍ റദ്ദാക്കി

പി പി ചെറിയാന്‍ ചിക്കാഗോ: ചിക്കാഗോയില്‍ ഈ സീസണിലെ ആദ്യത്തെ പ്രധാന മഞ്ഞുവീഴ്ചയില്‍ റെക്കോര്‍ഡ് രേഖപ്പെടുത്തി. മഞ്ഞുവീഴ്ചയുടെ ആകെ അളവ് 8 ഇഞ്ചിലെത്തി.ദേശീയ കാലാവസ്ഥാകേന്ദ്രം ഈ വാരാന്ത്യത്തില്‍ ശീതകാല കൊടുങ്കാറ്റ് പ്രവചിച്ചു.ശനിയാഴ്ച ഷിക്കാഗോയിലും റോക്ക്‌ഫോര്‍ഡിലും പുതിയ ദൈനംദിന മഞ്ഞുവീഴ്ച റെക്കോര്‍ഡുകള്‍ സ്ഥാപിച്ചു. ഈ തീയതിയിലെ ചിക്കാഗോയുടെ മുന്‍ റെക്കോര്‍ഡ് 3.0′ ആയിരുന്നു (1942ല്‍ സ്ഥാപിച്ചത്), അതേസമയം റോക്ക്‌ഫോര്‍ഡിന്റെ മുന്‍ റെക്കോര്‍ഡ് 3.0′ ആയിരുന്നു (1925ല്‍ സ്ഥാപിച്ചത്).മഞ്ഞുവീഴ്ച ശക്തമായതിനെ തുടര്‍ന്ന് ഓ’ഹെയര്‍, മിഡ്വേ വിമാനത്താവളങ്ങളില്‍ നിന്ന് 1,400-ല്‍ അധികം …

ദുബായിൽ പനി ബാധിച്ച് കാസർകോട് ചൗക്കി സ്വദേശിയായ ആറു വയസ്സുകാരൻ മരിച്ചു

ദുബായി: പനി ബാധിച്ച് കാസർകോട് സ്വദേശിയായ ആറുവയസ്സുകാരന്‍ ദുബായിൽ മരിച്ചു. കാസര്‍കോട് ചൗക്കി സ്വദേശി കലന്തർ ഷംസീറിന്‍റെ മകൻ ഫസ സുൽത്താൻ (ആറ്) മരിച്ചത്. അസുഖത്തെ തുടർന്ന് ദുബൈ ഖിസൈസിലുള്ള ആസ്റ്റർ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. പനിയെ തുടര്‍ന്ന് രണ്ട് ദിവസം മുമ്പാണ് ഫസയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സക്കിടെ ശനിയാഴ്ച മരിച്ചു. മരണത്തിൽ ദുബായ് കെഎംസിസി കാസർകോട് മണ്ഡലം കമ്മിറ്റി അനുശോചനം അറിയിച്ചു.

രാഹുലിന്റെ പാലക്കാട്ടെ ഫ്‌ളാറ്റില്‍ പരിശോധന; പരാതിക്കാരി എത്തിയതിന്റെ സി സി ടി വി ദൃശ്യം ലഭിച്ചില്ല

പാലക്കാട്: ലൈംഗിക പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പാലക്കാട്ടെ ഫ്‌ളാറ്റില്‍ അന്വേഷണ സംഘം പരിശോധന നടത്തുന്നു. പരിശോധനയില്‍ ഫ്‌ളാറ്റില്‍ പരാതിക്കാരി എത്തിയതിന്റെ സി സി ടി വി ദൃശ്യം പൊലീസിന് ലഭിച്ചില്ല. സി സി ടി വിയുടെ ഡി വി ആറിന് ബാക്കപ്പ് കുറവായതിനാല്‍ യുവതി എത്തിയ ദിവസത്തെ ദൃശ്യങ്ങള്‍ കിട്ടിയില്ലെന്നാണ് വിവരം. അന്വേഷണ സംഘം ഞായറാഴ്ച ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷം അഞ്ചംഗ സംഘം സ്വകാര്യ വാഹനത്തില്‍ എം എല്‍ എയുടെ പാലക്കാട്ടെ …

‘മറക്കില്ല നാട്; രാജ്യത്തിന്റെ അന്തസിനേയും 2010 ലെ കോമണ്‍ വെല്‍ത്ത് ഗയിംസിനെയും തകര്‍ത്ത ഒരു പാര്‍ട്ടിയെയും ഭരണവും

ഇന്ത്യക്ക് അന്താരാഷ്ട്ര വേദിയില്‍ അഭിമാനിക്കാനുള്ള സുവര്‍ണ്ണാവസരമായിരുന്ന 2010-ലെ കോമണ്‍വെല്‍ത്ത് ഗെയിംസിനെ, അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒരു വന്‍ അഴിമതിയുടെ പ്രതീകമാക്കി മാറ്റി. തുടക്കത്തില്‍ 1,200 കോടി രൂപയായിരുന്ന ഗെയിംസിന്റെ ബജറ്റ് . നികുതിദായകരുടെ പണം യാതൊരു നിയന്ത്രണവുമില്ലാതെ കൊള്ളയടിച്ച് ഇത് ഏകദേശം 70,000 കോടിയില്‍ എത്തിച്ചു. ഈ സംഭവം കേവലം സാമ്പത്തിക കെടുകാര്യസ്ഥതയായിരുന്നില്ല, മറിച്ച് പൊതുഖജനാവ് കൊള്ളയടിച്ച് ഇന്ത്യയെ ആഗോളതലത്തില്‍ അപമാനിച്ചതിന്റെ നേര്‍ചിത്രമായിരുന്നു. ഏതൊരു വലിയ അഴിമതിയുടെയും ആഴം മനസ്സിലാക്കാന്‍ സാധനങ്ങള്‍ വാങ്ങുന്നതിലെയും കരാറുകള്‍ നല്‍കുന്നതിലെയും ക്രമക്കേടുകള്‍ …

രാഹുൽ വിഷയത്തിൽ പറയാനുള്ളതെല്ലാം പറഞ്ഞു, ഇരയ്ക്കെതിരായ സൈബര്‍ ആക്രമണത്തിൽ കോണ്‍ഗ്രസിന് ബന്ധമില്ല; രാഹുൽ തെരഞ്ഞെടുപ്പിൽ ഒരു വിഷയം ആവില്ലെന്നു വിഡി സതീശൻ

കാസർകോട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന കേസിൽ പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇരയ്ക്കെതിരായ സൈബര്‍ ആക്രമണത്തിൽ കോണ്‍ഗ്രസിന് ബന്ധമില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ വിഷയം തെരഞ്ഞെടുപ്പിലെ ഒരു വിഷയമേ അല്ലെന്നും വിഡി സതീശൻ പറഞ്ഞു. കാസർകോട് പ്രസ്സ് ക്ലബ്ബിന്റെ തദ്ദേശകം പരിപാടിയിൽ സംസാരിക്കുക യായിരുന്നു പ്രതിപക്ഷ നേതാവ്. ശബരിമലയിലെ സ്വർണം മോഷ്ടിച്ച കുറ്റവാളികൾക്കെതിരെ നടപടി എടുക്കാത്ത സിപിഎം കോൺഗ്രസിനെ ക്രൂശിക്കാൻ ശ്രമിക്കുന്നുവെന്നും സതീശൻ ആരോപിച്ചു. ശബരിമല കൊള്ള ക്കേസിൽ സിപിഎമിന് പങ്കുണ്ട്. കുറ്റവാളികൾ …

കുമ്പളയില്‍ ത്രികോണ മത്സരം പൊടിപാറുന്ന കോയിപ്പാടി കടപ്പുറത്തു വാര്‍ഡിന്റെ വികസനത്തിന് വോട്ടഭ്യര്‍ത്ഥിച്ചു ബി ജെ പി സ്ഥാനാര്‍ത്ഥി വിക്രംപൈ

കാസര്‍കോട്: 24 അംഗ കുമ്പള പഞ്ചായത്തില്‍ ശക്തമായ ത്രികോണ മത്സരം നടക്കുന്ന കോയിപ്പാടി കടപ്പുറം 17-ാം വാര്‍ഡ് പ്രചരണച്ചൂടില്‍ അമരുന്നു.എല്‍ ഡി എഫും യു ഡി എഫും ബി ജെ പിയും ഇവിടെ ഒപ്പത്തിനൊപ്പം മത്സരിക്കുന്നു. ഇടതു മുന്നണി വിജയിച്ചാല്‍ നാടിന്റെ സര്‍വതോമുഖമായ വികസനം അതിവേഗത്തിലാക്കാന്‍ സഹായകമാവുമെന്നു ഇടതു സ്ഥാനാര്‍ത്ഥി അബ്ദുല്‍ സലീം പറയുമ്പോള്‍ അതുവെറുതെയാണെന്നു വലതുമുന്നണി പ്രതികരിക്കുന്നു. ഭരണം കൊണ്ടു സംസ്ഥാനത്തിന്റെ നിത്യച്ചെലവു മുട്ടിച്ച ഇടതു സര്‍ക്കാറിനു പകരം വലതുമുന്നണിയെ വിജയിപ്പിക്കണമെന്നു സ്ഥാനാര്‍ത്ഥി ഹമീദ് കോയിപ്പാടി …