കുമ്പളയില്‍ ത്രികോണ മത്സരം പൊടിപാറുന്ന കോയിപ്പാടി കടപ്പുറത്തു വാര്‍ഡിന്റെ വികസനത്തിന് വോട്ടഭ്യര്‍ത്ഥിച്ചു ബി ജെ പി സ്ഥാനാര്‍ത്ഥി വിക്രംപൈ
കാസര്‍കോട്: 24 അംഗ കുമ്പള പഞ്ചായത്തില്‍ ശക്തമായ ത്രികോണ മത്സരം നടക്കുന്ന കോയിപ്പാടി കടപ്പുറം 17-ാം വാര്‍ഡ് പ്രചരണച്ചൂടില്‍ അമരുന്നു.എല്‍ ഡി എഫും യു ഡി എഫും ബി ജെ പിയും ഇവിടെ ഒപ്പത്തിനൊപ്പം മത്സരിക്കുന്നു. ഇടതു മുന്നണി വിജയിച്ചാല്‍ നാടിന്റെ സര്‍വതോമുഖമായ വികസനം അതിവേഗത്തിലാക്കാന്‍ സഹായകമാവുമെന്നു ഇടതു സ്ഥാനാര്‍ത്ഥി അബ്ദുല്‍ സലീം പറയുമ്പോള്‍ അതുവെറുതെയാണെന്നു വലതുമുന്നണി പ്രതികരിക്കുന്നു. ഭരണം കൊണ്ടു സംസ്ഥാനത്തിന്റെ നിത്യച്ചെലവു മുട്ടിച്ച ഇടതു സര്‍ക്കാറിനു പകരം വലതുമുന്നണിയെ വിജയിപ്പിക്കണമെന്നു സ്ഥാനാര്‍ത്ഥി ഹമീദ് കോയിപ്പാടി …