രാഹുലിന്റെ പാലക്കാട്ടെ ഫ്‌ളാറ്റില്‍ പരിശോധന; പരാതിക്കാരി എത്തിയതിന്റെ സി സി ടി വി ദൃശ്യം ലഭിച്ചില്ല

പാലക്കാട്: ലൈംഗിക പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പാലക്കാട്ടെ ഫ്‌ളാറ്റില്‍ അന്വേഷണ സംഘം പരിശോധന നടത്തുന്നു. പരിശോധനയില്‍ ഫ്‌ളാറ്റില്‍ പരാതിക്കാരി എത്തിയതിന്റെ സി സി ടി വി ദൃശ്യം പൊലീസിന് ലഭിച്ചില്ല. സി സി ടി വിയുടെ ഡി വി ആറിന് ബാക്കപ്പ് കുറവായതിനാല്‍ യുവതി എത്തിയ ദിവസത്തെ ദൃശ്യങ്ങള്‍ കിട്ടിയില്ലെന്നാണ് വിവരം. അന്വേഷണ സംഘം ഞായറാഴ്ച ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷം അഞ്ചംഗ സംഘം സ്വകാര്യ വാഹനത്തില്‍ എം എല്‍ എയുടെ പാലക്കാട്ടെ ഫ്‌ളാറ്റില്‍ എത്തുകയായിരുന്നു. രാഹുലിന്റെ പി എ കളില്‍ നിന്നും മൊഴി ശേഖരിക്കും. ഫ്‌ളാറ്റിന് സമീപത്തെ കെട്ടിടങ്ങളിലെ ദൃശ്യങ്ങളും പരിശോധിക്കും. മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനു മുമ്പായി രാഹുലിനെ അറസ്റ്റു ചെയ്യാനാണ് പൊലീസിന്റെ നീക്കം. യുവതി നല്‍കിയ വിവരപ്രകാരമാണ് ഫ്‌ളാറ്റിലെ ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ പൊലീസ് എത്തിയത്. അതേസമയം സാമൂഹ്യ മാധ്യമങ്ങളില്‍ യുവതിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പ്രണയ വിവാഹിതനായ തൃക്കരിപ്പൂര്‍ സ്വദേശിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: യുവതിയുടെ സഹോദരങ്ങൾക്ക് 12 വർഷവും സുഹൃത്തിനു 9 വർഷവും കഠിന തടവും 5.60 ലക്ഷം രൂപ പിഴയും ശിക്ഷ
Scroll to top

You cannot copy content of this page