ചിക്കാഗോയില്‍ റെക്കോര്‍ഡ് തകര്‍ത്തു മഞ്ഞുവീഴ്ച 1,400-ല്‍ അധികം വിമാനങ്ങള്‍ റദ്ദാക്കി

പി പി ചെറിയാന്‍

ചിക്കാഗോ: ചിക്കാഗോയില്‍ ഈ സീസണിലെ ആദ്യത്തെ പ്രധാന മഞ്ഞുവീഴ്ചയില്‍ റെക്കോര്‍ഡ് രേഖപ്പെടുത്തി. മഞ്ഞുവീഴ്ചയുടെ ആകെ അളവ് 8 ഇഞ്ചിലെത്തി.
ദേശീയ കാലാവസ്ഥാകേന്ദ്രം ഈ വാരാന്ത്യത്തില്‍ ശീതകാല കൊടുങ്കാറ്റ് പ്രവചിച്ചു.
ശനിയാഴ്ച ഷിക്കാഗോയിലും റോക്ക്‌ഫോര്‍ഡിലും പുതിയ ദൈനംദിന മഞ്ഞുവീഴ്ച റെക്കോര്‍ഡുകള്‍ സ്ഥാപിച്ചു. ഈ തീയതിയിലെ ചിക്കാഗോയുടെ മുന്‍ റെക്കോര്‍ഡ് 3.0′ ആയിരുന്നു (1942ല്‍ സ്ഥാപിച്ചത്), അതേസമയം റോക്ക്‌ഫോര്‍ഡിന്റെ മുന്‍ റെക്കോര്‍ഡ് 3.0′ ആയിരുന്നു (1925ല്‍ സ്ഥാപിച്ചത്).
മഞ്ഞുവീഴ്ച ശക്തമായതിനെ തുടര്‍ന്ന് ഓ’ഹെയര്‍, മിഡ്വേ വിമാനത്താവളങ്ങളില്‍ നിന്ന് 1,400-ല്‍ അധികം വിമാനങ്ങള്‍ റദ്ദാക്കി. ചിക്കാഗോയിലും റോക്ക്ഫോര്‍ഡിലും ഇന്നത്തെ ദിവസത്തെ മഞ്ഞുവീഴ്ചയുടെ മുന്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പ്രവാസിയുടെ വീട്ടിലെ 45 പവന്‍ കവര്‍ച്ച: കുപ്രസിദ്ധ മോഷ്ടാവ് അണ്ണാച്ചി രാജനെ പൂച്ചക്കാട്ടെത്തിച്ച് തെളിവെടുപ്പ് നടത്തി; കവര്‍ച്ചാരീതികള്‍ കേട്ട് മൂക്കത്ത് വിരല്‍ വച്ച് പൊലീസും നാട്ടുകാരും
സോഷ്യല്‍ മീഡിയയിലെ ചാറ്റിംഗിനൊടുവില്‍ കട്ടപ്രണയം; ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച പയ്യന്നൂര്‍, കുഞ്ഞിമംഗലം സ്വദേശിനിയെയും കാമുകനെയും ആദിവാസി ഗോത്ര ഗ്രാമത്തില്‍ കണ്ടെത്തി

You cannot copy content of this page