വെള്ളിക്കോത്ത് കല്ലുകെട്ട് മേസ്തിരി വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: കല്ലുകെട്ട് മേസ്തിരിയെ വീട്ടിനകത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. അജാനൂര്‍ കിഴക്കേ വെള്ളിക്കോത്തെ ബി.വിജയന്‍(47) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി എട്ടേകാല്‍ മണിയോടെയാണ് വിജയനെ വീട്ടിനകത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഹൊസ്ദുര്‍ഗ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

പരേതനായ അലാമി-നാരായണി ദമ്പതികളുടെ മകനാണ് വിജയന്‍. ഭാര്യ: രജിത. സഹോദരങ്ങള്‍: അജയന്‍, യശോദ, ശുഭ, ശോഭ, ഭാസ്‌ക്കരന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുട്ടികളെയും യുവാക്കളെയും ലഹരി-മയക്കുമരുന്നു ഭീഷണിയില്‍ നിന്നു സംരക്ഷിക്കാന്‍ പൊലീസിനൊപ്പം ശിശുരോഗ വിദഗ്ദ്ധരും മനഃശാസ്ത്ര വിദഗ്ദ്ധരും ഐ എം എയും സാമൂഹ്യ സംഘടനകളും സംഘം ചേരുന്നു
Scroll to top

You cannot copy content of this page