അടുത്ത മാസം വിരമിക്കുന്ന ചിറ്റാരിക്കാല്‍ എസ് ഐക്ക് ശബരിമലയില്‍ ഭക്തി നിര്‍ഭരമായ യാത്രയയപ്പ്

ശബരിമല: തീര്‍ത്ഥാടന കാലത്ത് 25 വര്‍ഷത്തിലധികം തവണ ശബരിമലയില്‍ സേവനം അനുഷ്ടിച്ച പൊലീസ് ഉദ്യോഗസ്ഥന് ശബരിമലയില്‍ ഭക്തി നിര്‍ഭരമായ യാത്രയയപ്പ്. കാസര്‍കോട് ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷനിലെ എസ്.ഐ മധുസൂദനന്‍ മടിക്കൈയ്ക്കാണ് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കിയത്. സന്നിധാനത്ത് നടന്ന ചടങ്ങില്‍ എ.ഡി.ജി.പി എസ് ശ്രീജിത്ത് അയ്യപ്പന്റെ ബഹുവര്‍ണ ഫോട്ടോ ഉപഹാരമായി നല്‍കി.

കാസര്‍കോട് ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ടി. ഉത്തംദാസ്, വെള്ളരിക്കുണ്ട് ഇന്‍സ്‌പെക്ടര്‍ കെ.പി.സതീഷ് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 1995 ല്‍ ആണ് മധുസൂദനന്‍ കേരള പോലീസില്‍ എത്തിയത്. അതിനുശേഷം കൊറോണ കാലത്തൊഴികെ മധുസൂദനന്‍ തീര്‍ത്ഥാടന കാലത്ത് ശബരിമലയില്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page