കാലവര്‍ഷം കാര്‍ന്നെടുത്ത ജില്ലയിലെ 87.65 കിലോമീറ്റര്‍ തീരപ്രദേശത്ത് പരാജയപ്പെട്ട ജിയോബാഗിന്റെ പേരില്‍ കോടികള്‍ അടിച്ചുമാറ്റാന്‍ വീണ്ടും നീക്കം; സര്‍ക്കാര്‍ ഉപായം കൊണ്ടു കഷായം വയ്ക്കുന്നെന്നു ആക്ഷേപം

കാസര്‍കോട്: കടലാക്രമണം അതിരൂക്ഷമാവുന്ന കാസര്‍കോട് ജില്ലയിലെ തീരപ്രദേശങ്ങളില്‍ കടലാക്രമണം തടയുന്നതിനു സര്‍ക്കാര്‍ ഉപായം കൊണ്ടു കഷായം വയ്ക്കുകയാണെന്ന് ആക്ഷേപമുയരുന്നു.അതിരൂക്ഷമായ കടലാക്രമണം ജില്ലയിലെ 87.65 കിലോമീറ്റര്‍ കടല്‍ത്തീരം കാര്‍ന്നു തിന്നിരുന്നു. കരിങ്കല്‍ കഷണങ്ങള്‍ കൊണ്ടുണ്ടാക്കിയ കടല്‍ഭിത്തി പാടെ തകര്‍ന്നു. കടലാക്രമണത്തെ തടയാന്‍ കോടികള്‍ ചെലവാക്കി കടല്‍ത്തീരത്തുകൊണ്ടിട്ട ജിയോബാഗുകള്‍ കലിതുള്ളിക്കയറിയ കടല്‍ നക്കിയെടുത്തു. തീരദേശം തകര്‍ന്നു. തീരദേശ േേറാഡുകള്‍ കടലെടുത്തു. ശുദ്ധജല വിതരണ പൈപ്പുകളും കടലാക്രമണത്തില്‍ ഒഴുകിപ്പോയി. വൈദ്യുതി പോസ്റ്റുകളും പലേടത്തും നിലംപൊത്തി. നിരവധി തെങ്ങുകളും വീടുകളും കെട്ടിടങ്ങളും കടലാക്രമത്തില്‍ …

ചേരങ്കൈ തെക്കേവീട്ടിലെ ടി.വി സരോജിനി അന്തരിച്ചു

കാസര്‍കോട്: ചേരങ്കൈ തെക്കേവീട്ടിലെ പരേതനായ ടി.വി കുഞ്ഞിക്കണ്ണന്റെ ഭാര്യ ടി.വി സരോജിനി (82) അന്തരിച്ചു.മക്കള്‍: രമേശന്‍, ചന്ദ്രിക, സൗമിനി, ബേബി, ഉഷ, രാജു, അഭിലാഷ്, അനീഷ്, പരേതയായ നളിനി. മരുമക്കള്‍: ലേഖ, ബാലകൃഷ്ണന്‍, പ്രദീപന്‍, വിശാലന്‍, മധു, പരേതനായ യാദവ. സഹോദരന്‍: പരേതനായ ബാലകൃഷ്ണന്‍.

കഞ്ചാവ് പൂക്കട്ട സ്വദേശി അബ്ദുല്‍ റഹിമാന്‍ അറസ്റ്റില്‍

കുമ്പള: കഞ്ചാവുമായി കൊടിയമ്മ പൂക്കട്ടയിലെ അബ്ദുല്‍ റഹിമാനെ അറസ്റ്റു ചെയ്തു. പൂക്കട്ട റേഷന്‍ ഷോപ്പിനടുത്തു നിന്നാണ് ഇയാളെ അറസ്റ്റു ചെയ്‌തെന്നു എസ് ഐ പ്രദീപ് കുമാര്‍ അറിയിച്ചു. 25 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. അനധികൃത മദ്യ- മയക്കുരമരുന്നിടപാടുകള്‍ക്കെതിരെ ശക്തമായ നടപടി തുടരുമെന്നു പൊലീസ് മുന്നറിയിച്ചു.

ജേഴ്സിയെ ചൊല്ലിയുള്ള തര്‍ക്കം; കുണ്ടംകുഴിയില്‍ പ്ലസ്ടു വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടി

കാസര്‍കോട്: ജേഴ്സിയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കുണ്ടംകുഴിയില്‍ പ്ലസ്ടു, പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടി. ഒടുവില്‍ നാട്ടുകാര്‍ ഇടപെട്ടതോടെ അവര്‍ക്ക് നേരെയും വിദ്യാര്‍ഥികള്‍ തിരിഞ്ഞു. വെള്ളിയാഴ്ച കണ്ടുംകുഴി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സ്പോര്‍ട്ട്സ് നടന്നിരുന്നു. ഇതിനായി ചിലകുട്ടികള്‍ വ്യത്യസ്തങ്ങളായ ജേഴ്സി ധരിച്ചിരുന്നു. ഇത് സ്‌കൂള്‍ അധികൃതര്‍ തടഞ്ഞു. ഇതേ തുടര്‍ന്ന് കുണ്ടംകുഴി ടൗണിലെത്തിയ വിദ്യാര്‍ഥികള്‍ തമ്മില്‍ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. നാട്ടുകാരും ഡ്രൈവര്‍മാരും പ്രശ്നം പരിഹരിക്കാന്‍ ഇടപെട്ടപ്പോള്‍ അവര്‍ക്ക് നേരെയും വിദ്യാര്‍ഥികള്‍ തിരിഞ്ഞു. വലിയ സംഘര്‍ഷത്തിലെത്തുന്നതിന് മുമ്പായി ബേഡകം പൊലീസ് …

റെയില്‍വേ സ്‌റ്റേഷനില്‍ സ്വച്ഛോത്സവ്

കാസര്‍കോട്: സ്വച്ഛ് ഭാരത് മിഷന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനില്‍ സ്വച്ഛോത്സവ് സംഘടിപ്പിച്ചു.കാസര്‍കോട് റെയില്‍വെ ഹെല്‍ത്ത് വിഭാഗത്തിന്റെ നേതൃത്വത്തില്‍ രാവിലെയായിരുന്നു ആഘോഷം. ആഘോഷത്തില്‍ വാമോസ് വര്‍ക്കൗട്ട് ടീമും പങ്കെടുത്തു. യാത്രക്കാരുടെ ആരോഗ്യ സംരക്ഷണത്തോടൊപ്പം റെയില്‍വെ സ്റ്റേഷന്‍ പരിസരം ശുചിയായി സൂക്ഷിക്കാനുള്ള സന്ദേശം ആഘോഷത്തില്‍ നിറഞ്ഞു നിന്നു.

കാസര്‍കോടിന്റെ തിലകക്കുറിയായി മാറുന്ന റെയില്‍വേ സ്‌റ്റേഷന്റെ മുഖം മറച്ചു വികൃതമാക്കാന്‍ റെയില്‍വേ വിഭാഗം

കാസര്‍കോട്: 24 കോടി രൂപ ചെലവഴിച്ച് അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അത്യന്താധുനികവും ആകര്‍ഷണീയവുമായി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കാസര്‍കോട് റെയില്‍വേ സ്‌റ്റേഷന്റെ മുഖം റെയില്‍വേ കൊമേഴ്‌സ്യല്‍ വിഭാഗം പരസ്യ ബോഡ് വച്ചു മറച്ചു. റെയില്‍വേ സ്‌റ്റേഷന്റെ പൂമുഖത്തിനു തൊട്ടു മുന്നില്‍ പുതിയ ഓട്ടോറിക്ഷ പാര്‍ക്കിങ്ങിനടുത്താണ് കൂറ്റന്‍ ബോഡ് സ്ഥാപിച്ചിട്ടുള്ളത്. റെയില്‍വേ സ്റ്റേഷനു മുന്നിലെ ബസ് വെയ്റ്റിംഗ് ഷെഡ്ഡിന്റെ പുറം ചുവരിന് ഉയരം കൂടിയതു കാരണം റോഡില്‍ നിന്നാല്‍ അതി മനോഹരവും ആകര്‍ഷകവുമാക്കിയിട്ടുള്ള റെയില്‍വേ സ്‌റ്റേഷന്‍ …

സി.സി ടി വി ക്യാമറ എല്ലാം ഒപ്പിയെടുത്തു; ഇരിക്കൂറിലെ കവര്‍ച്ചയും ഹുന്‍സൂറിലെ ലോഡ്ജില്‍ യുവതിയുടെ കൊലപാതകവും; അന്വേഷണം വഴിത്തിരിവില്‍, 30 പവന്‍ കൈമാറിയത് മറ്റൊരു യുവാവിന്

കണ്ണൂര്‍: ഇരിക്കൂര്‍, കല്യാട്ടെ ഭര്‍തൃവീട്ടില്‍ നിന്നും കര്‍ണാടക ഹുന്‍സൂര്‍ സ്വദേശിനി ദര്‍ഷിത പണവും സ്വര്‍ണവും കവര്‍ച്ച ചെയ്ത കേസ് വഴിത്തിരിവില്‍. ദര്‍ഷിതക്കും കാമുകനും പൂജാരിക്കും പുറമെ മറ്റൊരു യുവാവിന് കൂടി സംഭവവുമായി ബന്ധമുണ്ടെന്ന നിര്‍ണായക വിവരം ഇരിക്കൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ രാജേഷ് ആയോടന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.ആഗസ്ത് 22നാണ് കല്യാട്ടെ സുഭാഷിന്റെ വീട്ടില്‍ നിന്ന് 30 പവനും നാല് ലക്ഷം രൂപയും കൈക്കലാക്കി ഭാര്യ ദര്‍ഷിത, രണ്ടര വയസുള്ള മകള്‍ക്കൊപ്പം സ്വന്തം വീട്ടിലേക്ക് പോയത്. പിറ്റേ …

കേരള പ്രവാസി സംഘം ജില്ലാ സമ്മേളനം 21നു രാവിലെ ചെറുവത്തൂര്‍ പൂമാല ഔഡിറ്റോറിയത്തില്‍

ചെറുവത്തൂര്‍: കേരള പ്രവാസി സംഘം ജില്ലാ സമ്മേളനം 21നു രാവിലെ ചെറുവത്തൂര്‍ പൂമാല ഔഡിറ്റോറിയത്തില്‍ ആരംഭിക്കും.സംസ്ഥാന ജന. സെക്രട്ടറി ബാദുഷ കടലുണ്ടി ഉദ്ഘാടനം ചെയ്യും. സംസ്ഥാന നേതാക്കളായ പി സൈതാലിക്കുട്ടി, പി.ആര്‍ ശ്രീകൃഷ്ണപിള്ള. പി.കെ അബ്ദുള്ള, സി.കെ കൃഷ്ണദാസ് ഉമ്മര്‍, പ്രശാന്ത് കുട്ട പങ്കെടുക്കും. പ്രതിനിധികള്‍ പങ്കെടുക്കും. വിവിധ ഏരിയകളില്‍ നിന്ന് 250പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.ജീവകാരുണ്യ-സാമൂഹിക സേവന രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പിസിഎഫ് ദുബൈ എമിറേറ്റ്‌സ് കമ്മിറ്റി ജോ: സെക്രട്ടറി അഷറഫ് ആരിക്കാടിയെ യുഎഇ നാഷനല്‍ കമ്മിറ്റി …

നവീകരണം പൂര്‍ത്തിയായി; കാഞ്ഞങ്ങാട് നഗരസഭാ പഴയ ബസ്സ്റ്റാന്റ് തുറന്നു, ഗതാഗത കുരുക്കിനു വിരാമം

കാസര്‍കോട്: നവീകരണപ്രവൃത്തികള്‍ പൂര്‍ത്തിയായതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് പഴയ ബസ്സ്റ്റാന്റ് തുറന്നു. വെള്ളിയാഴ്ച രാവിലെ നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ ബി ടെക് അബ്ദുള്ള ആധ്യക്ഷം വഹിച്ചു. കൗണ്‍സിലര്‍മാരായ കെ അനീശന്‍, കെ മായ, കെ വി സരസ്വതി, പി അഹമ്മദലി, കെ പ്രഭാവതി, കെ ശോഭ സംബന്ധിച്ചു.ഏപ്രില്‍ ഒന്നിനാണ് നവീകരണ പ്രവൃത്തികള്‍ക്കായി ബസ്സ്റ്റാന്റ് അടച്ചിട്ടത്. ഒന്നരമാസം കൊണ്ട് തീര്‍ക്കേണ്ടിയിരുന്ന പ്രവൃത്തി 170 ദിവസമെടുത്താണ് പൂര്‍ത്തിയാക്കിയത്. 63 ലക്ഷംരൂപ ചെലവിട്ടാണ് യാര്‍ഡ് …

ഹൈഡ്രോളിക് തകരാര്‍; ട്രംപും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്റര്‍ അടിയന്തരമായി നിലത്തിറക്കി

ലണ്ടന്‍: ബ്രിട്ടനിലെ ഔദ്യോഗിക സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഭാര്യ മെലനിയയും സഞ്ചരിച്ച ഹെലികോപ്റ്റര്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കി. ചെക്കേഴ്സില്‍ നിന്ന് ലണ്ടനിലെ സ്റ്റാന്‍സ്റ്റഡ് വിമാനത്താവളത്തിലേക്കുള്ള യാത്രാ മധ്യേയായിരുന്നു സംഭവം. ട്രംപിന്റെ മറീന്‍ വണ്‍ ഹെലികോപ്റ്ററാണ് പ്രദേശിക എയര്‍ഫീല്‍ഡില്‍ ഇറക്കിയത്. തുടര്‍ന്ന് മറ്റൊരു ഹെലികോപ്റ്ററില്‍ ട്രംപും ഭാര്യ മെലനിയയും യാത്ര തുടരുകയായിരുന്നു. ഹൈഡ്രോളിക് സംവിധാനത്തില്‍ ഉണ്ടായ തകരാറിനെ തുടര്‍ന്ന് മുന്‍കരുതലിന്റെ ഭാഗമായി സ്റ്റാന്‍സ്റ്റഡ് വിമാനത്താവളത്തില്‍ എത്തുന്നതിന് മുന്‍പ് പൈലറ്റുമാര്‍ സമീപത്തുള്ള …

കാട്ടുപന്നിയെ വേട്ടയാടിയ കേസ്: ജാമ്യത്തില്‍ ഇറങ്ങിയ യുവാവ് തൂങ്ങി മരിച്ച നിലയില്‍, നാട്ടുകാര്‍ പ്രതിഷേധത്തില്‍

തൃശൂര്‍: കാട്ടുപന്നിയെ വേട്ടയാടിയ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍, വടക്കാഞ്ചേരി വടക്കന്‍ വീട്ടില്‍ മിഥുന്‍ (30) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ വീടിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരത്തിലാണ് മൃതദേഹം തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. കാട്ടുപന്നിയെ വേട്ടയാടി ഇറച്ചി വില്‍പ്പന നടത്തിയെന്ന കേസില്‍ അറസ്റ്റിലായ മിഥുന്‍ വ്യാഴാഴ്ചയാണ് ജാമ്യത്തില്‍ ഇറങ്ങിയത്. അതിനു ശേഷം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നു വീട്ടുകാര്‍ പറയുന്നു. വിവരമറിഞ്ഞ് നിരവധി പേര്‍ സ്ഥലത്തെത്തി. തഹസില്‍ദാര്‍ എത്തിയ …

‘എയർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ച കുടുംബങ്ങൾ ഡെലവെയർ കോടതിയിൽ കേസ് ഫയൽ ചെയ്തു

വിൽമിംഗ്ടൺ, ഡിഇ : ജൂണിൽ ഉണ്ടായ എയർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ച നാല് പേരുടെ കുടുംബങ്ങൾ ഡെലവെയറിൽ കേസ് ഫയൽ ചെയ്തു, എയ്‌റോസ്‌പേസ് ഭീമന്മാരായ ബോയിംഗും ഹണിവെല്ലും ദുരന്തത്തിന് കാരണമായതായി അവർ ആരോപിക്കുന്നു. സെപ്റ്റംബർ 16 ന് സുപ്പീരിയർ കോടതിയിൽ സമർപ്പിച്ച പരാതിയിൽ, അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്കുള്ള യാത്രാമധ്യേ എയർ ഇന്ത്യ വിമാനം 171 പറന്നുയർന്നതിന് തൊട്ടുപിന്നാലെ തകർന്നുവീണപ്പോൾ കൊല്ലപ്പെട്ട 260 പേരിൽ ഉൾപ്പെട്ട കാന്തബെൻ ധീരുഭായ് പഘടാൽ, നവ്യ ചിരാഗ് പഘടാൽ, കുബേർഭായ് പട്ടേൽ, ബാബിബെൻ …

ന്യൂയോർക്കിൽ ഐസിഇ വിരുദ്ധ പ്രതിഷേധം: 10 സംസ്ഥാന നിയമസഭാംഗങ്ങൾ അറസ്റ്റിൽ

ന്യൂയോർക്ക്: 26 ഫെഡറൽ പ്ലാസയിലെ കുടിയേറ്റക്കാർക്കുള്ള താമസ മുറികളിലേക്ക് ട്രംപ് ഭരണകൂടം പ്രവേശനം നിഷേധിച്ചതിൽ പ്രതിഷേധിച്ച ന്യൂയോർക്ക് സിറ്റി കൺട്രോളർ ബ്രാഡ് ലാൻഡറേയും 10 സംസ്ഥാന നിയമസഭാംഗങ്ങളെയും അറസ്റ്റു ചെയ്തു. കെട്ടിടത്തിന്റെ കുപ്രസിദ്ധമായ പത്താം നിലയിൽ, ന്യൂയോർക്ക് സിറ്റി കൺട്രോളർ ബ്രാഡ് ലാൻഡറെയും 10 സംസ്ഥാന നിയമസഭാംഗങ്ങളെയും സിപ്പ് ബൈ ഉപയോഗിച്ച് ബന്ധിക്കുകയായിരുന്നു.കുടിയേറ്റക്കാർ സുരക്ഷിതമല്ലാത്തതും വൃത്തിഹീനവുമാണെന്ന് വിശേഷിപ്പിച്ച ഹോൾഡിംഗ് റൂമുകൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതിനാണ് ഇവരെ പുറത്താക്കിയത് . കെട്ടിടത്തിന് പുറത്ത് കൂടുതൽ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. …

കാഞ്ഞങ്ങാട്ട് വസ്ത്രാലയത്തില്‍ കവര്‍ച്ച; മോഷ്ടാവ് കെട്ടിടത്തിനു മുകളില്‍ എത്തിയത് തെങ്ങില്‍ കയറി, പിന്നില്‍ അടുത്തിടെ ജയിലില്‍ നിന്നു ഇറങ്ങിയ മോഷ്ടാവെന്നു സൂചന

കാസര്‍കോട്: കാഞ്ഞങ്ങാട്, കോട്ടച്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന ‘അബാസീല്‍ ഡിസൈന്‍’ എന്ന ഷോപ്പില്‍ കവര്‍ച്ച. കടയുടെ മുകള്‍ നിലയിലെ ഷട്ടറിന്റെ പൂട്ടു പൊളിച്ച് അകത്തു കടന്ന മോഷ്ടാവ് മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന 3,500രൂപ മോഷ്ടിച്ചതായി കട ഉമട കെ എം അബ്ദുല്‍ നാസര്‍ ഹൊസ്ദുർഗ്ഗ് പൊലീസിൽ നല്‍കിയ പരാതിയില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു കവര്‍ച്ച. പതിവുപോലെ താഴത്തെ നിലയിലെ ഷട്ടറിന്റെ പൂട്ടു തുറന്ന് അകത്തു കയറിയപ്പോഴാണ് മേശവലിപ്പിലെ പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. പരിശോധനയിൽ കടയുടെ മുകള്‍ നിലയിലെ ഷട്ടറിന്റെ …

‘ബഹു. സര്‍ക്കാര്‍ സര്‍ക്കുലര്‍’: സര്‍ക്കാരിനെ പരിഹസിച്ച് കഥാകൃത്ത് ടി.പത്മനാഭന്‍

കണ്ണൂര്‍: ബഹുമാനപ്പെട്ട എന്ന അഭിസംബോധന നിര്‍ബന്ധമാക്കി കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരെ കഥാകൃത്ത് ടി പത്മനാഭന്‍. ‘പൊരുതാം നമുക്ക് ലഹരിക്കെതിരെ’ എന്ന മുദ്രാവാക്യവുമായി രമേശ് ചെന്നിത്തല വെള്ളിയാഴ്ച കണ്ണൂരില്‍ നടത്തിയ സമൂഹ നടത്ത പരിപാടി ഉദ്ഘാടനം ചെയ്തുസംസാരിക്കുന്നതിനിടയിലാണ് ടി പത്മനാഭന്റെ പരിഹാസം.മന്ത്രിയെ ബഹു.ചേര്‍ത്ത് വിളിച്ചില്ലെങ്കില്‍ പൊലീസ് പിടിക്കും. പൊലീസ് പിടിച്ചാല്‍ മര്‍ദ്ദിക്കും. 97 വയസ്സായത് കൊണ്ട് പൊലീസിന്റെ പിടിയിലാകാന്‍ ആഗ്രഹമില്ല. അതുകൊണ്ട് ബഹുമാനം ഇല്ലെങ്കിലും എക്‌സൈസ് മന്ത്രിയെ ബഹു. ചേര്‍ത്തുവിളിക്കുന്നു. കള്ള് ഉള്‍പ്പെടെ എല്ലാം ലഹരിയാണ്. ലഹരി വിപത്തിനെതിരെയാണ് …

അബ്ദുള്‍ സെമീറിന് ഗുരുശ്രേഷ്ഠ അവാര്‍ഡ്

കാസര്‍കോട്: ജനാധിപത്യ കലാ സാഹിത്യ വേദിയുടെ ഈ വര്‍ഷത്തെ ഗുരുശ്രേഷ്ഠാ അവാര്‍ഡിന് ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ സാമൂഹ്യ ശാസ്ത്ര അധ്യാപകന്‍ പി എം അബ്ദുള്‍ സെമീറിനെ തിരഞ്ഞെടുത്തു. അധ്യാപന രംഗത്തെ മികവും വിവിധ മേഖലകളിലെ മികച്ച പ്രവര്‍ത്തനവും പരിഗണിച്ചാണ് അവാര്‍ഡെന്ന് വേദി സംസ്ഥാന ചെയര്‍മാന്‍ കുനത്തൂര്‍ ജെ പ്രകാശ്, സെക്രട്ടറി സഹദേവന്‍ കോട്ടവിള എന്നിവര്‍ അറിയിച്ചു. ഒക്ടോബര്‍ 11ന് മൂന്നു മണിക്ക് തൃശൂര്‍ സാഹിത്യ അക്കാദമി ചങ്ങമ്പുഴ മന്ദിരത്തില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. പ്രമുഖര്‍ …

കുണ്ടംകുഴി ആറാട്ടുകടവിലെ കെ. അമ്മാളു അമ്മ അന്തരിച്ചു

കുണ്ടംകുഴി: ആറാട്ടുകടവിലെ കൂക്കള്‍ അമ്മാളു അമ്മ(86) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചേവിരി കുമാരന്‍ നായര്‍(എടപ്പണി). മക്കള്‍: കെ ജനാര്‍ദ്ദന്‍, കെ ഗോപി, കെ കാര്‍ത്യായനി. മരുമക്കള്‍: എം പദ്മിനി, കെ ഉഷാകുമാരി, പരേതനായ എം തമ്പാന്‍. സഹോദരങ്ങള്‍: കെ രുഗ്മിണി, പരേതരായ കുഞ്ഞമ്മാര്‍, കെ നാരായണി, കെ കാര്‍ത്യായനി.

കുണ്ടങ്കേരടുക്കയിലെ വീട്ടില്‍ പൊലീസ് റെയ്ഡ്; ചുമരിലെ രഹസ്യ അറയില്‍ സൂക്ഷിച്ച മദ്യവും 32,970 രൂപയും പിടികൂടി, വ്യാഴാഴ്ച വൈകിട്ട് ആരംഭിച്ച റെയ്ഡ് അവസാനിച്ചത് രാത്രി ഒരു മണിയോടെ, പ്രതി വീടിന്റെ പിന്‍വാതില്‍ വഴി രക്ഷപ്പെട്ടു

കാസര്‍കോട്: നിരവധി അബ്കാരി കേസുകളില്‍ പ്രതിയായ കുമ്പള, കുണ്ടങ്കേരടുക്ക ലക്ഷ്മിനിവാസിലെ പ്രഭാകരന്‍ എന്ന അണ്ണി പ്രഭാകര(52)ന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്. വീടിന്റെ ചുമരില്‍ രഹസ്യമായി ഉണ്ടാക്കിയ അറയില്‍ സൂക്ഷിച്ചിരുന്ന മദ്യവും 32,970 രൂപയും പിടികൂടി. 180മില്ലിയുടെ നാലുകുപ്പി ഗോവന്‍ നിര്‍മ്മിത വിദേശമദ്യവും 180 മില്ലിയുടെ 52 പാക്കറ്റ് കര്‍ണ്ണാടക നിര്‍മ്മിത മദ്യവും ആണ് പിടികൂടിയത്.മദ്യശേഖരം ഉണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ പി കെ ജിജീഷിന്റെ നിര്‍ദ്ദേശപ്രകാരം എസ് ഐ കെ ശ്രീജേഷും സംഘവും വ്യാഴാഴ്ച …