തണുത്ത് വിറച്ച് കേരളം; കാരണമിതാണ്, തണുപ്പ് തുടരും

കൊച്ചി: ഡിസംബർ മാസം തണുപ്പുള്ള മാസമാണ്. കഴിഞ്ഞ രണ്ടു ദിവസമായി കേരളം തണുത്ത അന്തരീക്ഷത്തിലാണ്. ഡിസംബറിലെ പതിവ് മഞ്ഞുകാലമല്ല ഈ അസാധാരണ തണുപ്പിന് കാരണം. ശ്രീലങ്കൻ തീരം കടന്ന് ഇന്ത്യൻ തീരത്തേക്ക് എത്തിയ ‘ഡിറ്റ് വ’ ചുഴലിക്കാറ്റാണ് കേരളത്തിലെ കാലാവസ്ഥാ മാറ്റത്തിന് പിന്നിൽ. ചുഴലിക്കാറ്റിൻ്റെ ഭാഗമായുള്ള മേഘങ്ങൾ കേരളത്തിൻ്റെ അന്തരീക്ഷത്തിന് മുകളിൽ തങ്ങി നിൽക്കുന്നതാണ് പകൽ സമയത്ത് പോലും തണുത്ത കാലാവസ്ഥയ്ക്ക് കാരണമായത്. ചുഴലിക്കാറ്റുകൾ സാധാരണയായി മേഖലയിലെ താപനില കുറയ്ക്കാറുണ്ട്. ഉയർന്ന അന്തരീക്ഷ പാളികളിലെ തണുത്ത വായുവിനെ അപ്പർ എയർ സർക്കുലേഷനുകളും ചുഴലിക്കാറ്റുകളും താഴേക്ക് കൊണ്ടുവരും. ഇത് താഴ്ന്ന അന്തരീക്ഷ പാളികളെ തണുപ്പിക്കുകയും ചെയ്യും.
ചുഴലിക്കാറ്റിന്‍റെ ഭാഗമായുള്ള മേഘങ്ങൾ രണ്ടു ദിവസമായി കേരളത്തിന്‍റെ അന്തരീക്ഷത്തിന് മുകളിൽ നിൽക്കുകയാണ്. തെക്കൻ കേരളത്തിൽ ആണ് കൂടുതൽ തണുപ്പ് അനുഭവപ്പെടുന്നത്. വടക്കൻ കേരളത്തിൽ രാത്രിയും പുലർച്ചെയുമാണ് തണുപ്പ് അനുഭവപ്പെടുന്നതെങ്കിൽ തിരുവനന്തപുരം, കൊല്ലം അടക്കം ഉള്ള ജില്ലകളിൽ പകൽ സമയങ്ങളിൽ പോലും മൂടിക്കെട്ടിയ കാലാവസ്ഥയും തണുപ്പും അനുഭവപ്പെടുകയാണ്. ഞായറാഴ്ച കഴിഞ്ഞാൽ തണുപ്പ് കുറയുമെന്ന് കാലാവസ്ഥ വകുപ്പ് അധികൃതർ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച സര്‍ക്കാര്‍ ജീവനക്കാരിയുടെ നില അതീവ ഗുരുതരം; പൊലീസ് എസ്‌കോര്‍ട്ടോടെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി; പൊലീസിനു നല്‍കിയ മൊഴിയില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
Scroll to top

You cannot copy content of this page