ബെള്ളൂരിൽ യുവാവ് മൂർഖൻ പാമ്പിന്റെ കടിയേറ്റു മരിച്ചു

കാസർകോട്:ജോലിക്കിടയിൽ പാമ്പുകടിയേറ്റ യുവാവ് മരിച്ചു . ബെള്ളൂർ,സബ്രക്കജ യിലെ രമേശ് പൂജാരി ( 51 ) യാണ് മരിച്ചത് . വ്യാഴാഴ്ച്ച രാവിലെ വീട്ടിനു സമീപത്തെ വിറകു പുരയിൽ വച്ച് മൂർഖൻ പാമ്പാണ് കടിച്ചത്. ഉടൻ പുത്തൂരിലെ ആശുപത്രിയിൽ എത്തിച്ചു. നില ഗുരുതരമായതിനാൽ മംഗ്ളൂരുവിലെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. കവുങ്ങുകയറ്റ തൊഴിലാളിയാണ്. ഭാര്യ: പ്രേമ . മക്കൾ: അശ്വിൻ, അശ്വിത,

പിലിക്കോട് പടുവളത്തു താമസിക്കുന്ന കെ. എം ശശിധരൻ അന്തരിച്ചു

കാസർകോട് : പിലിക്കോട് പടുവളം താമസിക്കുന്ന കെ. എം ശശിധരൻ( 78) അന്തരിച്ചു. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ദുബായ് ബോംബെ വോൾട്ടാസിലും ഇമ്പാക്ട് ഇന്ത്യ ഫൗണ്ടേഷൻകമ്പനിയിലും അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി ജോലി ചെയ്തിരുന്നു. കൂത്തുപറമ്പിലെനാരായണന്റെയും കൗസല്യയുടെയും മകനാണ്. ഭാര്യ: പരേതയായ കെ.വി ശാരദ(പോസ്റ്റ്‌ മിസ്ട്രസ്സ് പിലിക്കോട്). മക്കൾ: കെ വി അനില, കെ വി അഖിൽ (പോസ്റ്റ്‌ മാസ്റ്റർ, പൊതാവൂർ ). മരുമകൻ: വി കെ അരുൺ, നീലേശ്വരം പള്ളിക്കര (ഇ വൈ ഓഡിറ്റർ എറണാകുളം ).സഹോദരങ്ങൾ:യമുന (ഹൈദരാബാദ്), …

എൻ.വൈ എൽ ജില്ലാ വൈസ് പ്രസിഡണ്ട് റാഷിദ് ബേക്കൽ അന്തരിച്ചു

കാസർകോട്: എൻ വൈ എൽ ജില്ലാ വൈസ് പ്രസിഡണ്ട് റാഷിദ് ബേക്കൽ ( 43) അന്തരിച്ചു. അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പരേതരായ കെ.അബൂബക്കർ – നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ: റംസീന . മക്കൾ: ഹംസ, റയാൻ , റാസി . സഹോദരങ്ങൾ: ദാവൂദ്, ഹാഷിം, ഷംസുദ്ദീൻ, അഷ്റഫ്, സുലൈഖ, ബദ്റുന്നിസ.ബേക്കൽ സ്വദേശിയും പെരിയാട്ടടുക്കത്തു താമസക്കാരനുമായ റാഷിദ് ഫുട്ബോൾ ടൂർണ്ണമെന്റ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡണ്ടും സജീവ ജീവകാരുണ്യ പ്രവർത്തകനുമായിരുന്നു.

7000 കിലോമീറ്റർ അകലെയുള്ള ഡോക്ടറുടെ മേൽനോട്ടം; ചുരുങ്ങിയ സമയത്തിൽ 5 റോബോട്ടിക് ശസ്ത്രക്രിയ നടത്തി റെക്കോർഡിട്ട് കുവൈത്ത്

കുവൈത്ത് സിറ്റി: ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ വിദൂര റോബോട്ടിക് ശസ്ത്രക്രിയകൾ നടത്തി ലോക റെക്കോർഡിട്ട് കുവൈത്ത്. വൃക്ക, പ്രോസ്റ്റേറ്റ് കാൻസർ ബാധിച്ച 5 രോഗികളെയാണ് മെഡ്ബോട്ട് എന്ന റോബോർട്ടിനെ ഉപയോഗിച്ച് ശസ്ത്രക്രിയ നടത്തിയത്. കുവൈത്തി ശസ്ത്രക്രിയ വിദഗ്ധൻ ഡോ. സാദ് അൽ ദോസാരി ചൈനയിലെ ഷാങ്ഹായിയിൽ ഇരുന്ന് ശസ്ത്രക്രിയകൾക്കു മേൽനോട്ടം വഹിക്കുകയായിരുന്നു. ടെലി റോബോട്ടിക് ശസ്ത്രക്രിയ സാങ്കേതികവിദ്യ ഉപയോഗിച്ചാണിത്. 7000 കിലോമീറ്റർ അകലെയുള്ള ഡോക്ടറുടെ മേൽനോട്ടത്തിൽ തികച്ചും സുരക്ഷിതമായി ശസ്ത്രക്രിയകൾ നടത്താനായത് നേട്ടമാണെന്ന് ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി.ഇതിനകം 1800ലേറെ …

മേൽശാന്തി അവധിയിൽ പോയ തക്കം നോക്കി കവർച്ച: ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ച കീഴ്ശാന്തി അറസ്റ്റിൽ

ആലപ്പുഴ: ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ച കീഴ്ശാന്തിയെ പൊലീസ് അറസ്റ്റ് ചെയ്തു. എഴുപുന്ന ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ച കൊല്ലം സ്വദേശി രാമചന്ദ്രൻ പോറ്റിയാണ് പിടിയിലായത്. വിഗ്രഹത്തിൽ ചാർത്തുന്ന 20 പവനോളം സ്വർണം ഇയാൾ മോഷ്ടിക്കുകയായിരുന്നു. വിഷുദിനത്തിലാണ് മോഷണം നടന്നത്. ക്ഷേത്ര മേൽശാന്തി അവധിയിലായിരുന്നതിനാൽ രാമചന്ദ്രനാണ് പൂജകൾ നടത്തിയിരുന്നത്. തക്കം മുതലാക്കി 10 പവന്റെ മാല, മൂന്നര പവന്റെ കിരീടം, 2 നെക്ലേസുകൾ എന്നിവയുമായി ഇയാൾ കടന്നു കളയുകയായിരുന്നു. ഇവ എറണാകുളത്തെ ബാങ്കിൽ പണയം വച്ചതായി കണ്ടെത്തിയിട്ടുണ്ട്. …

5 മണിക്കൂറോളം കുഞ്ഞുങ്ങൾ ഉൾപ്പെടുന്ന സംഘം കാട്ടിൽ, ഗവി വനമേഖലയിൽ കുടുങ്ങിയവരെ തിരികെ എത്തിച്ചു

പത്തനംതിട്ട: കെഎസ്ആർടിസിയുടെ ടൂറിസം പാക്കേജ് യാത്രയ്ക്കിടെ ഗവിയിലെ വനത്തിൽ കുടുങ്ങിയ 38 പേരെ മണിക്കൂറുകൾക്കു ശേഷം തിരികെയെത്തിച്ചു. കുഞ്ഞുങ്ങൾ ഉൾപ്പെടുന്ന സംഘമാണ് 5 മണിക്കൂറോളം കാട്ടിനുള്ളിൽ പെട്ടത്.രാവിലെ 11 മണിക്കു കുടുങ്ങിയവർ വൈകിട്ട് 5.30 വോടെയാണ് മൂഴിയാറിൽ നിന്നു തിരിച്ചത്.കൊല്ലം ചടയമംഗലത്തു നിന്നു പോയ ബസിലെ യാത്രക്കാരാണ് കുടുങ്ങിയത്. കെഎസ്ആർടിസിയുടെ അടവി, ഗവി, പരുന്തുംപാറ പാക്കേജിന്റെ ഭാഗമായിട്ടായിരുന്നു യാത്ര.ചടയമംഗലത്തു നിന്നു രാവിലെ 6ന് പുറപ്പെട്ട ബസ് 11ന് മൂഴിയാറിലെ വനമേഖലയിലെ നാൽപത് എന്ന സ്ഥലത്ത് എത്തിയതോടെ കേടായി. …

ട്രെയിൻ യാത്രയ്ക്കിടെ പണം പിൻവലിക്കാം: ചരിത്രത്തിലാദ്യം, ട്രെയിനിൽ എടിഎം സ്ഥാപിച്ച് റെയിൽവേ

മുംബൈ: ട്രെയിൻ യാത്രയ്ക്കിടയിൽ ഇനി പണം പിൻവലിക്കാം. ചരിത്രത്തിലാദ്യമായി ട്രെയിനിൽ എടിഎം സ്ഥാപിച്ചു.ഇന്ത്യൻ റെയിൽവേയുടെ 172-ാം വാർഷികത്തിന്റെ ഭാഗമായാണ് ഇത്.. മുംബൈ-മൻമദ് പഞ്ചവതി എക്സ്പ്രസിലാണ് എടിഎം സ്ഥാപിച്ചത്. ബാങ്ക് ഓഫ് മഹാരാഷ്ട്രയുമായി ചേർന്നാണ് റെയിൽവേ പദ്ധതി നടപ്പിലാക്കുന്നത്.എടിഎമ്മുമായി ട്രെയിൻ പരീക്ഷണ ഓട്ടം പൂർത്തിയാക്കി. യാത്രയ്ക്കിടെ ചില മേഖലകളിൽ മോശം സിഗ്നലുകൾ കാരണം നെറ്റ് വർക്കിൽ തകരാറുകൾ നേരിടേണ്ടി വന്നതൊഴിച്ചാൽ എ ടി എം പ്രവർത്തനത്തിന് മറ്റു പ്രശ്നങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ലെന്നു റെയിൽവേ അധികൃതർ അറിയിച്ചു.ട്രെയിനിലെ എ സി …

ഒരുമിച്ചിരുന്ന് പ്രശ്നങ്ങൾ പറഞ്ഞു തീർക്കൂ; മുഖ്യമന്ത്രിയോടും ഭാര്യയോടും സുപ്രീംകോടതി

ന്യൂഡൽഹി: ദാമ്പത്യജീവിതത്തിലെ തർക്കങ്ങൾ പറഞ്ഞു തീർക്കാൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയ്ക്കും ഭാര്യ പായൽ അബ്ദുല്ലയ്ക്കും സുപ്രീംകോടതി 3 ആഴ്ചത്തെ സമയം അനുവദിച്ചു. വിവാഹ മോചനം ആവശ്യപ്പെട്ട് ഒമർ നൽകിയ ഹർജി പരിഗണിച്ചാണ് നടപടി. മേയ് 7ന് ഹർജി കോടതി വീണ്ടും പരിഗണിക്കും. ഒരുമിച്ചിരുന്ന് പ്രശ്നങ്ങൾ പറഞ്ഞു തീർക്കാൻ 3 ആഴ്ച കൂടി സമയം അനുവദിക്കുന്നതായി കോടതി വ്യക്തമാക്കുകയായിരുന്നു.നേരത്തേ ഒമർ സമർപ്പിച്ച വിവാഹ മോചന ഹർജി ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. അപേക്ഷ തള്ളിയ കുടുംബകോടതി ഉത്തരവ് …

ബി.ആർ. ഗവായ് സുപ്രീം കോടതി ചീഫ് ജസ്റ്റിസാകും : സത്യപ്രതിജ്ഞ മേയ് 14ന്

ന്യൂഡൽഹി: സുപ്രീംകോടതിയി ലെ അടുത്ത ചീഫ് ജസ്റ്റിസായി ഭൂഷൺ രാമകൃഷ്ണ ഗവായ് മേയ് 14ന് ചുമതലയേൽക്കും. നിലവിലെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിക്കുന്ന സാഹചര്യത്തിലാണിത്. മേയ് 14 നാണ് ഖന്ന വിരമിക്കുക. പിൻഗാമിയായി ഗവായിയുടെ പേര് ഖന്ന കേന്ദ്രനിയമ മന്ത്രാലയത്തിന് അയയ്ക്കുകയായിരുന്നു. വിരമിക്കാൻ 7 മാസത്തോളം ശേഷിക്കുന്ന ഗവായിക്കു നവംബർ വരെ ചീഫ് ജസ്റ്റിസാകാം. പദവിയിലെത്തുന്ന ദളിത് വിഭാഗത്തിൽ നിന്നുള്ള രണ്ടാമത്തെയാളാണ് ഗവായ്. മലയാളിയായ ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണനായിരുന്നു ഈ വിഭാഗത്തിൽ നിന്നുള്ള ആദ്യ ചീഫ് …

കമ്പനി എങ്ങനെ പെരുമാറിയെന്ന് കാണിക്കാൻ ഇതു തിരഞ്ഞെടുത്തു. ടോയ്ലറ്റ് പേപ്പറിൽ രാജികത്തെഴുതി ജീവനക്കാരി

തൊഴിലിടത്ത് താൻ അനുഭവിച്ച മാനസിക പീഡനങ്ങളോട് വ്യത്യസ്ത രാജിക്കത്തിലൂടെ പ്രതിഷേധിക്കുകയാണ് സിങ്കപ്പൂരിലെ ജീവനക്കാരി. ടോയ് ലറ്റ് പേപ്പറിൽ ഇവരെഴുതിയ രാജിക്കത്ത് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. കമ്പനി എങ്ങനെ എന്നോടു പെരുമാറിയെന്ന് കാണിക്കാനാണ് ടോയ്ലറ്റ് പേപ്പർ തിരഞ്ഞെടുത്തതെന്ന് കത്തിൽ പറയുന്നു. സിങ്കപ്പൂരിലെ ബിസിനസുകാരിയായ ഏയ്ഞ്ചല യോ ആണ് കത്തു സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.ഒപ്പം രാജിവയ്ക്കുന്ന ജീവനക്കാരോടു കമ്പനികള്‍ മര്യാദ കാണിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. ജീവനക്കാരിയുടെ വ്യക്തിവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കത്തിനെ അനുകൂലിച്ച് ഒട്ടേറെ പേരാണ് സമൂഹമാധ്യമങ്ങളിൽ അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്നത്.

അയോധ്യ രാമക്ഷേത്രത്തിന് ബോംബ് ഭീഷണി, അന്വേഷണം ആരംഭിച്ചു

അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിന് ഇമെയിലിലൂടെ ബോംബ് ഭീഷണി മുന്നറിയിപ്പ്. ക്ഷേത്രത്തിൽ സ്ഫോടനത്തിനു സാധ്യതയുണ്ടെന്ന മെയിൽ തിങ്കളാഴ്ച രാത്രിയാണ് രാമജന്മഭൂമി ട്രസ്റ്റിനു ലഭിച്ചത്. ക്ഷേത്രത്തിന്റെ സുരക്ഷ വർധിപ്പിക്കണമെന്നും മെയിലിൽ ആവശ്യപ്പെടുന്നു. ബരാബങ്കി, ചന്ദൗലി ജില്ലാ കലക്ടർമാർക്കും സമാന മെയിൽ ലഭിച്ചു. തമിഴ്നാട്ടിൽ നിന്നാണ് ഇംഗ്ലിഷിലുള്ള മെയിൽ അയച്ചതെന്ന് പൊലീസ് അറിയിച്ചു.പൊലീസും സൈബർ സെല്ലും കേസെടുത്ത് അന്വേഷണം ആരംഭിച്ചു.സംഭവത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ സുരക്ഷ വർധിപ്പിച്ചു. പട്രോളിങ് ഊർജിതമാക്കി.കഴിഞ്ഞ വർഷം ഉത്തർപ്രദേശിൽ ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന സ്ഥലമായി അയോധ്യ രാമക്ഷേത്രം മാറിയിരുന്നു. …

തൃശൂർ പൂരം വെടിക്കെട്ട് നടക്കും; നിയമ തടസ്സമില്ലെന്ന് അഡ്വക്കേറ്റ് ജനറൽ

തിരുവനന്തപുരം: തൃശൂർ പൂരത്തിനു വെടിക്കെട്ട് നടത്താമെന്ന് അഡ്വക്കേറ്റ് ജനറൽ സംസ്ഥാന സർക്കാരിനു നിയമോപദേശം നൽകി. മന്ത്രി കെ. രാജനാണ് ഇക്കാര്യം അറിയിച്ചത്. തിരുവമ്പാടി, പാറമേക്കാവ് വേല ആഘോഷങ്ങൾക്കു വെടിക്കെട്ട് നടത്താൻ ഹൈക്കോടതി നേരത്തേ നിർദേശം നൽകിയിരുന്നു. ഇത് പൂരം വെടിക്കെട്ടിനും ബാധകമാണെന്നാണ് നിയമോപദേശം.പുതിയ കേന്ദ്ര നിയമമാണ് വെടിക്കെട്ടിന് തടസ്സമെന്നും കേന്ദ്രം ഇതു ഭേദഗതി ചെയ്യണമെന്നും മന്ത്രിമാരായ കെ. രാജനും ആർ. ബിന്ദുവും ആവശ്യപ്പെട്ടു. നിയമഭേദഗതി നടത്തേണ്ടത് കേന്ദ്രമാണ്. ചീഫ് കൺട്രോളർ എന്ന അധികാരം ഉപയോഗിച്ചാകും കലക്ടർ വെടിക്കെട്ടിന് …

നാഷണൽ ഹെറാൾഡ് കേസ്: രാഹുൽഗാന്ധിക്കും സോണിയഗാന്ധിക്കുമെതിരെ ഇഡി കുറ്റപത്രം

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചു. ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, ഓവർസീസ് കോൺഗ്രസ് അധ്യക്ഷൻ സാം പിത്രോദ എന്നിവരുടെ പേരാണ് കുറ്റപത്രത്തിലുള്ളത്.കേസ് കോടതി ഏപ്രിൽ 25ന് പരിഗണിക്കും.1938ൽ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവാണ് പാർട്ടി മുഖപത്രമായി നാഷനൽ ഹെറാൾഡ് തുടങ്ങിയത്. പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിനെ (എജെഎല്‍) സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് പുതുതായുണ്ടാക്കിയ ‘യങ് ഇന്ത്യ കമ്പനി’ ഏറ്റെടുത്തതില്‍ അഴിമതിയുണ്ടെന്നായിരുന്നു ആരോപണം. …

വഖഫ് ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ മുസ്ലിം ലീഗ്; കോഴിക്കോട്ട് നാളെ മഹാറാലി

കോഴിക്കോട്: വഖഫ് ഭേദഗതി നിയമത്തിനെതിരെ മുസ്ലിം ലീഗ് സംഘടിപ്പിക്കുന്ന മഹാറാലി നാളെ കോഴിക്കോട്ട് നടക്കും. വൈകുന്നേരം 3ന് കോഴിക്കോട് കടപ്പുറത്ത് പൊതുസമ്മേളനവും ഉണ്ടാകുമെന്ന് പാർട്ടി വക്താവ് പി.എം.എ. സലാം അറിയിച്ചു.പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. പഞ്ചാബ് പിസിസി പ്രസിഡന്റ് അമരീന്ദർ സിങ് രാജാ വാറിങ് മുഖ്യാതിഥിയാകും. മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രഫ..കെ.എം.ഖാദർ മൊയ്തീൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർ സംസാരിക്കും.സംസ്ഥാനത്തിന്റെ …

ഇസ്രയേലി വനിത മന്ത്രിക്കും ഭർത്താവിനും എതിരെ പീഡന പരാതിയുമായി മകൾ

ടെൽഅവീവ്: അമ്മയായ ഇസ്രയേൽ മന്ത്രിയും അച്ഛനും ലൈംഗികമായി തന്നെ പീഡിപ്പിച്ചെന്നു മകൾ പരാതിപ്പെട്ടു. 65 വയസ്സുകാരിയായ മന്ത്രി ഒറിറ്റ് സ്ട്രൂക്കും ഭർത്താവും പീഡിപ്പിച്ചെന്നാണ് ഇരുവരുടെയും മകളായ ശോശന്ന സ്ട്രൂക്കിന്റെ ആരോപണം. താൻ കുട്ടിയായിരിക്കെ ഇരുവരും ചേർന്ന് ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയെന്നാണ് ആരോപണം. ദീർഘകാലമായി ഉള്ളിൽ കൊണ്ടു നടക്കുന്ന കാര്യമാണു പുറത്തു പറയുന്നതെന്നു വ്യക്തമാക്കിയാണു പീഡന വിവരം ശോശന്ന സമൂഹമാധ്യമത്തിലൂടെ പുറത്തു വിട്ടത്. കുടുംബാംഗങ്ങളിൽ നിന്നു താൻ ഭീഷണി നേരിടുന്നുണ്ടെന്നും രാജ്യം വിടുന്നതിനു മുന്നോടിയായി മാതാപിതാക്കൾക്കെതിരെ പൊലീസിൽ …

തമിഴ്നാട് ഗവർണർക്കെതിരെ വീണ്ടും വിവാദം;വിദ്യാർഥികളോടു ജയ് ശ്രീറാം വിളിക്കാൻ ഗവർണർ ആവശ്യപ്പെട്ടെന്ന് ഡി.എം.കെയും കോൺഗ്രസ്സും; ഗവർണർ രാജിവയ്ക്കണമെന്ന് ആവശ്യം

ചെന്നൈ: തമിഴ്നാട് ഗവർണർ ആർ.എൻ.രവി വീണ്ടും വിവാദത്തിൽ. മധുരയിലെ ത്യാഗരാജൻ എഞ്ചിനീയറിങ് കോളേജിൽ നടന്ന ചടങ്ങിൽ പ്രസംഗിക്കുന്നതിനിടെ വിദ്യാർഥികളോടു ജയ് ശ്രീറാം വിളിക്കാൻ ഗവർണർ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് ആക്ഷേപം. പ്രസംഗം അവസാനിച്ചതോടെ ജയ് ശ്രീറാം വിളിച്ച ഗവർണർ ഏറ്റുവിളിക്കാൻ വിദ്യാർഥികളോടു ആവശ്യപ്പെട്ടുവെന്നു ഡിഎംകെ നേതാക്കളും മന്ത്രിമാരും ആരോപിച്ചു. ഹൈന്ദവ നേതാക്കളെ അപമാനിക്കുന്നതായി ഗവർണർ പ്രസംഗത്തിൽ വിമർശിച്ചിരുന്നു.അതിനിടെ ഗവർണർക്കെതിരെ ശക്തമായ പ്രതിഷേധവുമായി ഡിഎംകെയും കോൺഗ്രസും രംഗത്തെത്തി. തുടർച്ചയായി ഭരണഘടന ലംഘനം നടത്തുന്ന ഗവർണർ രാജിവയ്ക്കാൻ തയാറാകണമെന്ന് ഡിഎംകെ വക്താവ് ധരണീധരൻ …

സിനിമ സമരം എമ്പുരാനെ തടയാൻ ? നിർമാതാക്കളുടെ സംഘടനയ്ക്കെതിരെമന്ത്രി ഗണേഷ് കുമാർ

തിരുവനന്തപുരം: മോഹൻലാൽ ചിത്രമായ എമ്പുരാന്റെ റിലീസ് തടയാൻ ലക്ഷ്യമിട്ടായിരുന്നോ നിർമാതാക്കളുടെ സമരമെന്നു പരിശോധിക്കണമെന്ന് മന്ത്രിയും നടനുമായ ഗണേഷ് കുമാർ ആവശ്യപ്പെട്ടു. നിർമാതാക്കളുടെ സംഘടനയിലെ ചിലർക്ക് സിനിമയുടെ പ്രമേയം നേരത്തേ ചോർന്നു കിട്ടിയതായി സംശയമുണ്ട്. അതിനാൽ സിനിമ പുറത്തു വരുന്നത് തടയണമെന്ന ഉദ്ദേശത്തോടെയായിരുന്നോ സമരം എന്ന് ചിന്തിക്കണമെന്നും ഒരു ഇംഗ്ലിഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മന്ത്രി പറഞ്ഞു. സമരം കൊണ്ട് നിർമ്മാതാക്കളുടെ സംഘടന എന്താണ് നേടിയത്?ഏതു നടന്റെ ശമ്പളം കുറച്ചിട്ടാണു സമരം പിൻവലിച്ചത്. ആന്റണി പെരുമ്പാവൂരിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് …

യു ട്യൂബ് ഷോർട്സ് ചിത്രീകരിക്കാൻ ജോലിക്കുനിന്ന വീട്ടിൽ മോഷണം: യുവതി അറസ്റ്റിൽ

കൊൽക്കത്ത: ജോലിക്കു നിന്ന വീട്ടിൽ നിന്നു മോഷ്ടിച്ച സ്വർണാഭരണമണിഞ്ഞ് യൂട്യൂബ് ഷോർട്സ് ചിത്രീകരിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.കൊൽക്കത്ത ബേഹാലയിലെ സമീരൺ-സഞ്ജിത മുഖർജി ദമ്പതിമാരുടെ വീട്ടിലാണ് സംഭവം. മോഷണം നടന്നു 6 മാസത്തിനുശേഷം ആഭരണങ്ങൾ ധരിച്ചു യുവതിയിട്ട വിഡിയോയിലൂടെയാണ് വീട്ടുകാർ കവർച്ചാ വിവരം അറിയുന്നത്. പൂർണിമ മണ്ഡലാണ്(35) പിടിയിലായത്. 3 വർഷം മുൻപാണ് പൂർണിമയെ ഇവർ വീട്ടുജോലിക്കാരിയായി നിയമിച്ചത്.കഴിഞ്ഞ ഒക്ടോബറിൽ പ്രത്യേകിച്ചു കാരണങ്ങളില്ലാതെ പൂർണിമ ജോലി അവസാനിപ്പിച്ചു വീടു വിട്ടു. പൂർണിമയ്ക്കു യൂട്യൂബിൽ വിഡിയോകൾ ഇടുന്ന പതിവുണ്ട്. …