ടെൽഅവീവ്: അമ്മയായ ഇസ്രയേൽ മന്ത്രിയും അച്ഛനും ലൈംഗികമായി തന്നെ പീഡിപ്പിച്ചെന്നു മകൾ പരാതിപ്പെട്ടു. 65 വയസ്സുകാരിയായ മന്ത്രി ഒറിറ്റ് സ്ട്രൂക്കും ഭർത്താവും പീഡിപ്പിച്ചെന്നാണ് ഇരുവരുടെയും മകളായ ശോശന്ന സ്ട്രൂക്കിന്റെ ആരോപണം. താൻ കുട്ടിയായിരിക്കെ ഇരുവരും ചേർന്ന് ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയെന്നാണ് ആരോപണം. ദീർഘകാലമായി ഉള്ളിൽ കൊണ്ടു നടക്കുന്ന കാര്യമാണു പുറത്തു പറയുന്നതെന്നു വ്യക്തമാക്കിയാണു പീഡന വിവരം ശോശന്ന സമൂഹമാധ്യമത്തിലൂടെ പുറത്തു വിട്ടത്. കുടുംബാംഗങ്ങളിൽ നിന്നു താൻ ഭീഷണി നേരിടുന്നുണ്ടെന്നും രാജ്യം വിടുന്നതിനു മുന്നോടിയായി മാതാപിതാക്കൾക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ഇവർ വ്യക്തമാക്കി. ശോശന്ന ഇറ്റലിയിൽ അഭയം തേടിയെന്നാണ് സൂചന.
