എസ്.ഐ.ആർ നടപടിക്രമങ്ങൾ കന്നഡ ഭാഷയിലും; തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും അനുകൂല തീരുമാനമുണ്ടാകുമെന്ന് ബിജെപി

കാസർകോട് : നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ വോട്ടർപട്ടിക പ്രത്യേക പരിഷ്കരണം ആരംഭിച്ചിരിക്കെ കാസർകോട് , മഞ്ചേശ്വരം താലൂക്കുകളിൽ എന്യൂമറേഷൻ, ഫോറം 6 ഉൾപ്പെടെയുള്ള എല്ലാ അപേക്ഷാ ഫോമുകളും അറിയിപ്പുകളും കന്നഡ ഭാഷയിലും ലഭ്യമാക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് എം.എൽ. അശ്വിനി പറഞ്ഞു.തെരഞ്ഞെടുപ്പ് കമ്മീഷനെ ബി ജെ പി ഈ ആവശ്യവുമായി സമീപിച്ചതായും അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന് ബന്ധപ്പെട്ട അധികാരികളിൽ നിന്നു ഉറപ്പ് ലഭിച്ചതായും അറിയിപ്പിൽപറഞ്ഞു. ജില്ലയിൽ വോട്ടർ പട്ടിക ഉൾപ്പെടെ എല്ലാ ഔദ്യോഗിക അറിയിപ്പുകളും വിവരങ്ങളും …

ദേശീയ തായ്ക്വോൺഡോയിൽ കാസർകോട് സ്വദേശിനിക്ക് സ്വർണ്ണ മെഡൽ

ബംഗളുരു : ഒക്ടോബർ 28 മുതൽ നവംബർ 2 വരെ ബാംഗ്ലൂരിൽ നടന്ന ദേശീയ ജൂനിയർ തായ്ക്വോൺഡോ ചാമ്പ്യൻഷിപ്പിൽ വിദ്യാനഗർ പടുവടുക്കയിലെ എ എം ഫാത്തിമക്കു സ്വർണ മെഡൽ ലഭിച്ചു.ഫാത്തിമ നേടിയ അംഗീകാരം സംസ്ഥാനത്തിനും ജില്ലയ്ക്കും അഭിമാനം പകർന്നു. 10 വർഷത്തെ തായ്ക്വോൺഡോ പരിശീലനമാണ് ഫാത്തിമയെ ദേശീയ ചാമ്പ്യൻ അംഗീകാരത്തിലെത്തിച്ചത്. ഇത്തവണ കേരള തായ്ക്വോൺഡോ ടീമാണ് ഓവറോൾ ചാമ്പ്യൻമാർ.തായ്ക്വോൺഡോയിൽസംസ്ഥാന തലത്തിൽ തുടർച്ചയായി 6ാം തവണയും ഗോൾഡ് മെഡൽ നേടിയാണ് ഫാത്തിമ ഇത്തവണ ദേശീയ മത്സരത്തിന് ഇറങ്ങിയത്. സംസ്ഥാനത്ത് …

കാസർകോട് നിയോജക മണ്ഡലത്തിലെ ചെർക്കള ഗവ. എച്ച് എസ്എസ് , കാസർകോട് ഗേൾസ് വി എച്ച് എസ് എസ്, ഉളിയത്തടുക്ക ദീൻ ദയാൽ ബഡ്‌സ് സ്കൂൾ എന്നിവയുടെ അടിസ്ഥാന വികസനത്തിന്‌ എട്ടു കോടി : എൻ എ നെല്ലിക്കുന്ന്

കാസർകോട്: കാസർകോട് നിയോജകമണ്ഡലത്തിലെ മൂന്നു സ്കൂളുകൾക്ക് അടിസ്ഥാന സൗകര്യ വികസ നത്തിന് എട്ടു കോടി 63 ലക്ഷം രൂപ അനുവദിച്ചുവെന്നു എൻ എ നെല്ലിക്കുന്നു എം എൽ എ അറിയിച്ചു.ഗവ. ഹയർ സെക്കന്ററി സ്കൂൾ ചെർക്കള (188 ലക്ഷം), ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ഫോർ ഗേൾസ് (427 ലക്ഷം), ദീൻ ദയാൽ ബഡ്സ് സ്കൂൾ ഉളിയത്തടുക്ക (248 ലക്ഷം) എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കെട്ടിടം പണിയുന്നതിനാണ് കാസർകോട് വികസന പാക്കേജ് ജില്ലാതല സമിതി യോഗം …

കാസര്‍കോട്‌ ഉപജില്ലാ സ്‌കൂള്‍ കലോത്സവം; ഒ.എസ്‌.എ മൊമെന്റോയും ട്രോഫിയും കൈമാറി

കാസര്‍കോട്‌ : ജി.എച്ച്‌.എസ്‌.എസില്‍ നടക്കുന്ന സബ്‌ ജില്ലാ സ്‌കൂള്‍ കലോത്സവ വിജയികള്‍ക്കുള്ള മൊമന്റോയും ഓവറോള്‍ ചാമ്പ്യന്‍മാര്‍ക്കുള്ള ട്രോഫികളും സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന കൈമാറി. മത്സരങ്ങളില്‍ വിജയികളാവുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും മൊമന്റോയും ജനറല്‍ വിഭാഗത്തിലും, അറബിക്‌, സംസ്‌കൃത കലോത്സവ ചാമ്പ്യന്‍മാര്‍ക്കുള്ള റോളിങ്ങ്‌ ട്രോഫിയുമാണ്‌ ഒ.എസ്‌.എ സംഭാവന ചെയ്‌തത്‌. ജനറല്‍ വിഭാഗത്തിലെ റോളിങ്ങ്‌ ട്രോഫി ഒ.എസ്‌.എ പ്രസിഡണ്ടും, നഗര സഭാ ചെയര്‍മാനുമായിരുന്ന ടി.ഇ അബ്‌ദുല്ലയുടെ ഓര്‍മയ്‌ക്കായാണ്‌ നല്‍കുന്നത്‌. ഒ.എസ്‌.എ വര്‍ക്കിങ്ങ്‌ പ്രസിഡണ്ട്‌ കെ.ജയചന്ദ്രന്‍ സംഘാടക സമിതി കണ്‍വീനറും സ്‌കൂള്‍ …

കിടപ്പു രോഗിയുടെ വീട്ടില്‍ നിന്നു 13.5 പവന്‍ സ്വര്‍ണ്ണവും 27,000 രൂപയും കാണാതായി; പിന്നില്‍ രോഗിയെ കാണാന്‍ എത്തിയവരില്‍ ആരോ ആണെന്നു സംശയം

തളിപ്പറമ്പ്: കിടപ്പു രോഗിയുടെ വീട്ടില്‍ നിന്നു 13.5 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 27,000 രൂപയും കവര്‍ച്ച ചെയ്തതായി പരാതി. പള്ളിവയല്‍, പന്നിയൂര്‍, എഎല്‍പി സ്‌കൂളിനു സമീപത്തെ ചപ്പന്റകത്ത് വീട്ടില്‍ സി. റഷീദയുടെ വീട്ടിലാണ് കവര്‍ച്ച. റഷീദയുടെ ഭര്‍ത്താവ് മുസ്തഫ കിടപ്പു രോഗിയാണ്. ഇദ്ദേഹത്തെ കാണാന്‍ ദിവസവും ബന്ധുക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍ വീട്ടിലെത്താറുണ്ട്. ഒക്ടോബര്‍ 17നും നവംബര്‍ രണ്ടിനും ഇടയിലാണ് കവര്‍ച്ച നടന്നതെന്നു സംശയിക്കുന്നു. മൂന്നരപ്പവനും നാലരപ്പവനും തൂക്കം വരുന്ന രണ്ടു മാലകള്‍, ഒന്നരപ്പവന്റെ മറ്റൊരു മാല, രണ്ടു …

ആറുമാസം പ്രായമുള്ള പെണ്‍കുട്ടിയെ കഴുത്തറുത്തു കൊന്നു; ക്രൂരമായ സംഭവം നടന്നത് അങ്കമാലിയില്‍

കൊച്ചി: അങ്കമാലി, കറുകുറ്റിയില്‍ ആറുമാസം പ്രായമുള്ള പെണ്‍കുട്ടി കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍. ഡല്‍ന മരിയ സാറ എന്ന കുട്ടിയാണ് മരിച്ചത്. ആന്റണി- റൂത്ത് ദമ്പതികളുടെ മകളാണ്.ബുധനാഴ്ച രാവിലെയാണ് നടുക്കുന്ന സംഭവം പുറത്തറിഞ്ഞത്. രാവിലെ ഉറങ്ങി എഴുന്നേറ്റ മാതാവ് കുഞ്ഞിനെ അമ്മൂമ്മയുടെ അരികില്‍ കിടത്തി അടുക്കളയിലേയ്ക്ക് പോയതായിരുന്നു. പിന്നീട് എത്തിയപ്പോഴാണ് കുഞ്ഞിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അമ്മൂമ്മയുടെ കഴുത്തിനും മുറിവ് കണ്ടെത്തി. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാനസിക പ്രശ്‌നങ്ങളുള്ള അമ്മൂമ്മ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം സ്വയം കഴുത്തുമുറിച്ച് ആത്മഹത്യയ്ക്കു …

ദേശീയപാതയിൽ വാഹനാപകടപരമ്പര: കരാറുകാർക്ക് പിഴ ചുമത്താൻ ദേശീയപാത മന്ത്രാലയം

ന്യൂഡൽഹി: ദേശീയപാതയിലെ തുടർച്ചയായ അപകടങ്ങൾക്കെതിരെ കരാറുകാർക്ക് പിഴ ചുമത്താൻ ദേശീയപാത മന്ത്രാലയം നിർദ്ദേശിച്ചു. ഒരു പ്രത്യേക മേഖലയിൽ ഒരു വർഷം ഒന്നിൽ കൂടുതൽ അപകടമുണ്ടായാൽ റോഡിന്റെ നിർമ്മാണപിഴവായി കണക്കാക്കി പിഴ ചുമത്തും. ഒരു കാലയളവിൽ ഒന്നിൽ കൂടുതൽ അപകടങ്ങൾഒരിടത്തുണ്ടായാൽ റോഡിലെ പാകപ്പിഴകൾ കരാറുകാർ തന്നെ പരിഹരിക്കണമെന്ന് ദേശീയപാത സെക്രട്ടറി പി ഉമാശങ്കർ പറഞ്ഞു. ഇതിനായി ബി ഒ ടി (ബിൽഡ് ഓപ്പറേറ്റ് ആൻഡ് ട്രാൻസ്ഫർ) രേഖ പരിഷ്കരിച്ചതായും അദ്ദേഹം വ്യക്തമാക്കി. 500 മീറ്റർ വരുന്ന ഒരു പ്രദേശത്ത് …

തെരുവുനായ: ചീഫ് സെക്രട്ടറിമാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു; നടപടി പ്രഖ്യാപനം വെള്ളിയാഴ്ച

ന്യൂഡല്‍ഹി: നാടുനീളെ തെരുവുനായ ശല്യം രൂക്ഷമായി തുടരുമ്പോഴും അതിന്റെ ഗൗരവം ഉള്‍ക്കൊള്ളാത്ത സംസ്ഥാന ചീഫ് സെക്രട്ടറിമാരെ സുപ്രീംകോടതി വിളിച്ചുവരുത്തി.തെരുവുനായ വിഷയത്തില്‍ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിന് ശേഷവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവുനായ്ക്കളുടെ അക്രമണങ്ങള്‍ തുടരുകയാണെന്നു സുപ്രീംകോടതി ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് ചീഫ് സെക്രട്ടറിമാരോട് നേരിട്ട് ഹാജരായി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചത്.തുടര്‍ച്ചയായി തെരുവ് നായ്ക്കളുടെ ആക്രമണങ്ങള്‍ ഉണ്ടാകുന്നതുമൂലം വിദേശരാജ്യങ്ങളുടെ മുന്നില്‍ നമ്മുടെ രാജ്യം മോശമായി ചിത്രീകരിക്കപ്പെടുന്നുവെന്നു ജസ്റ്റിസ് വിക്രം നാഥ് നേരത്തെ നടത്തിയ നിരീക്ഷണത്തില്‍ വ്യക്തമാക്കിയിരുന്നു.കേസില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാത്ത കേരളം …

ഡാളസ് എ.ജി. ഫെലോഷിപ്പ് സമ്മേളനം 8ന്

ഡാളസ്: അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യ ഫെലോഷിപ്പ് ഓഫ് ഡാളസിൻ്റെ സ്പെഷ്യൽ മീറ്റിംഗ് 8 നു രാവിലെ കരോൾട്ടൺ ട്രൂ ലൈഫ് അസംബ്ലി ഓഫ് ഗോഡ് സഭാ മന്ദിരത്തിൽ നടക്കുo. പാസ്റ്റർ ജെസ്റ്റിൻ സാബു, ഡോ. കോശി വൈദ്യൻ പ്രഭാഷണം നടത്തും. ആത്മീയ സംഗമത്തിലേക്കു മുഴുവനാളുകളെയും സംഘാടകർ സ്വാഗതം ചെയ്തു.

സമസ്ത മഹാസമ്മേളനം: ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ റിലേ പദയാത്ര 8 മുതല്‍

കാസര്‍കോട്: സമസ്ത സമ്മേളന പ്രചരണാര്‍ത്ഥം ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ കമ്മിറ്റി റിലേ പദയാത്ര 8ന് തൃക്കരിപ്പൂരില്‍ ആരംഭിക്കും. യാത്ര മഞ്ചേശ്വരത്ത് സമാപിക്കും.തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, ചെര്‍ക്കള, കാസര്‍കോട്, മഞ്ചേശ്വരം മേഖലകളില്‍ 39 റെയ്ഞ്ചുകളിലായി നവംബര്‍ 8 മുതല്‍ 12 വരെ റിലേ പദയാത്ര നടക്കും.ജില്ലാ പ്രസിഡന്റ് അബൂബക്കര്‍ സാലൂദ് നിസാമി പദയാത്ര നയിക്കും.ജില്ലാ ജന. സെക്ര. ഹാരിസ് ഹസനി, കജ മുഹമ്മദ് ഫൈസി, ട്രഷറര്‍ അശ്‌റഫ് അസ്നവി, അശ്‌റഫ് ദാരിമി, മൊയ്തു മൗലവി, ഹനീഫ് അസ്നവി നേതൃത്വം നല്‍കും.

മുഖ്യമന്ത്രി ‘എന്നോടൊ’പ്പം: എല്ലാം ശരിയാക്കാമെന്ന് ഉറപ്പ്; മുഖ്യമന്ത്രിയില്‍ വിശ്വാസമര്‍പ്പിച്ച ഡയാലിസിസ് പേഷ്യന്റ്‌സ് നിരാശരായി ജീവിതത്തിനും മരണത്തിനുമിടയില്‍

പേഷ്യന്‍സ് കാസര്‍കോട്: ജനങ്ങള്‍ക്കു മുഖ്യമന്ത്രിയോട് ഏതുകാര്യവും അറിയിക്കാമെന്നും ഏതു പരാതിയും പറയാമെന്നും അവയ്ക്കൊക്കെ അപ്പോള്‍ത്തന്നെ പരിഹാരം ഉറപ്പാവുമെന്നും വാഗ്ദാനം ചെയ്ത് ആരംഭിച്ച മുഖ്യമന്ത്രി എന്നോടൊപ്പം തല്‍സമയ ഫോണില്‍ പരിപാടിയില്‍ സഹായം തേടിയ നൂറുകണക്കിന് ഡയാലിസിസ് പേഷ്യന്റ്സിന് എല്ലാം ശരിയാക്കാമെന്ന മറുപടി കേട്ടപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും ദൈവമാണ് മറുപടിപറയുന്നതെന്ന ആശ്വാസമായിരുന്നെന്നു രോഗികള്‍ പറയുന്നു. ഉറപ്പു പാറപോലെ ഉറച്ചു നിന്നപ്പോള്‍ അവര്‍ വീണ്ടും വിളിച്ചു. അപ്പോള്‍ നോക്കാമെന്നു വീണ്ടും മറുപടി പറഞ്ഞുവത്രെ. വീണ്ടും വിളിച്ചപ്പോള്‍ എല്ലാം ശരിയാക്കാമെന്നും മറുപടി പറഞ്ഞുവെങ്കിലും …

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം; നീലേശ്വരം സ്വദേശി ദിനേഷ് കരിങ്ങാട്ടിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്യും

നീലേശ്വരം: പടിഞ്ഞാറ്റംകൊഴുവല്‍ സ്വദേശി ദിനേഷ് കരിങ്ങാട്ടിന്റെ ആദ്യ കവിതാ സമാഹാരം ‘എന്റെ തോന്ന്യാക്ഷരങ്ങള്‍’ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്യും.നവംബര്‍ 11 ന് രാവിലെ 10.30 ന് പുസ്തകോത്സവ നഗരിയിലെ ഹാള്‍ നമ്പര്‍ ഏഴിലെ റൈറ്റേഴ്‌സ് ഫോറത്തിലാണ് പ്രകാശന ചടങ്ങ്. അന്‍പതോളം കവിതകള്‍ അടങ്ങിയ സമാഹാരം കോഴിക്കോട്ടെ ഹരിതം ബുക്‌സാണ് പ്രസിദ്ധീകരിക്കുന്നത്. പ്രശസ്ത നിരൂപകനും കണ്ണൂര്‍ സര്‍വകലാശാല മലയാള വിഭാഗം മുന്‍ മേധാവിയുമായ ഡോ.എ.എം.ശ്രീധരനാണ് അവതാരിക എഴുതിയത്. മുന്‍ മാധ്യമ പ്രവര്‍ത്തകനായ ദിനേഷ് റെയ്ഡ്‌കോയിലാണ് ജോലി ചെയ്യുന്നത്. …

കുമ്പള, പെര്‍വാഡ് ദേശീയ പാതയിലെ അപകടം: സ്‌കൂട്ടര്‍ യാത്രക്കാരനായ ബിജെപി പ്രവര്‍ത്തകന്‍ മരിച്ചത് ആന്തരിക രക്തസ്രാവം കാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

കാസര്‍കോട്: കുമ്പള, പെര്‍വാഡ് ദേശീയ പാതയില്‍ തിങ്കളാഴ്ച ഉണ്ടായ വാഹനാപകടത്തില്‍ ജീവന്‍ പൊലിഞ്ഞ ആരിക്കാടിയിലെ ബിജെപി പ്രവര്‍ത്തകന്‍ ഹരീഷ് കുമാറിന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ കുണ്ടങ്കേരടുക്ക ശ്മശാനത്തില്‍ സംസ്‌കരിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ആരിക്കാടിയിലെ വീട്ടിലെത്തിച്ച മൃതദേഹം അവസാനമായി ഒരു നോക്ക് കാണാനായി നൂറുകണക്കിനു പേര്‍ എത്തിയിരുന്നു.തിങ്കളാഴ്ച രാത്രി സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടയില്‍ എതിരെ വരികയായിരുന്ന കാറിടിച്ചാണ് ഹരീഷ് കുമാറിന് പരിക്കേറ്റത്. കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രാത്രിയില്‍ മരണം …

വിജിലന്‍സ് ഡിവൈ എസ് പി , വി. ഉണ്ണികൃഷ്ണന് ബാഡ്ജ് ഓഫ് ഓണര്‍ പുരസ്‌ക്കാരം

കാസര്‍കോട്: സംസ്ഥാന വിജിലന്‍സ് മേധാവിയുടെ ഉന്നത ബഹുമതിയായ ബാഡ്ജ് ഓഫ് ഓണര്‍ ഫോര്‍ എക്‌സലെന്‍സ് ഇന്‍വെസ്റ്റിഗേഷന്‍ പുരസ്‌ക്കാരം കാസര്‍കോട് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈ എസ് പി വിഉണ്ണികൃഷ്ണന്ലഭിച്ചു.2024ലെ പുരസ്‌ക്കാരമാണ് ഡിവൈ എസ് പി , വി ഉണ്ണികൃഷ്ണന് ലഭിച്ചത്. ബുധനാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌ക്കാരം സമ്മാനിക്കും.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗം കെ കെ പി അബ്ദുള്ള മുസ്ലിയാര്‍ അന്തരിച്ചു

കണ്ണൂര്‍: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ (ഇ.കെ വിഭാഗം), കേന്ദ്ര മുശാവറ അംഗവും കണ്ണൂര്‍ ജില്ലാ ട്രഷററുമായ കെ കെ പി അബ്ദുള്ള മുസ്ലിയാര്‍ (77) അന്തരിച്ചു. ചെക്കിക്കുളം, പാലത്തുങ്കരയിലെ വസതിയിലായിരുന്നു അന്ത്യം.സമസ്ത കണ്ണൂര്‍ താലൂക്ക് പ്രസിഡണ്ട്, ജാമിഅ അസ്അദിയ്യ വൈസ് പ്രസിഡണ്ട്, കണ്ണൂര്‍ ഇസ്ലാമിക് സെന്റര്‍, വൈസ് പ്രസിഡണ്ട്, കണ്ണൂര്‍ ജില്ലാ സംയുക്ത മുസ്ലീം ജമാഅത്ത് വൈസ് പ്രസിഡണ്ട്, പാലത്തുങ്കര മഹല്ല് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു വരികയായിരുന്നു.പാനൂര്‍, പുതുശ്ശേരി, മാവിലേരി, പുളിങ്ങോം ജമാഅത്തുകളില്‍ ദീര്‍ഘകാലം …

മതനിയമത്തിനു മുകളിലാണ് രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും: മുസ്ലീം പുരുഷന് രണ്ടാംവിവാഹം നടത്തണമെങ്കില്‍ ആദ്യഭാര്യയുടെ അഭിപ്രായം തേടണമെന്ന് ഹൈക്കോടതി; ഉത്തരവ് തൃക്കരിപ്പൂര്‍ പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍

കൊച്ചി: മുസ്ലീം വ്യക്തിനിയമം ചില സാഹചര്യങ്ങളില്‍ ഒന്നിലേറെ വിവാഹം അനുവദിക്കുന്നുണ്ടെങ്കിലും രണ്ടാംവിവാഹം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആദ്യ ഭാര്യയെ മൂക സാക്ഷിയാക്കാനാകില്ലെന്നു ഹൈക്കോടതി. രണ്ടാം വിവാഹം രജിസ്റ്റര്‍ ചെയ്തു നല്‍കാത്ത കാസര്‍കോട്, തൃക്കരിപ്പൂര്‍ പഞ്ചായത്ത് സെക്രട്ടറിയുടെ നടപടി ചോദ്യം ചെയ്ത് മുസ്ലീം ദമ്പതിമാര്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ ഇങ്ങിനെ അഭിപ്രായപ്പെട്ടത്.മുസ്ലീം വ്യക്തി നിയമം പുരുഷന് ഒന്നിലേറെ വിവാഹം അനുവദിക്കുന്നുണ്ടെങ്കിലും 2008ലെ വിവാഹ രജിസ്‌ട്രേഷന്‍ ചട്ടപ്രകാരം തദ്ദേശ സ്ഥാപനങ്ങളില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ആദ്യഭാര്യയുടെ …

കാസര്‍കോട് മുനിസിപ്പല്‍ യൂത്ത് ലീഗ്: മുസമ്മില്‍ പ്രസി, അനസ് സെക്ര.

കാസര്‍കോട്: മുസ്ലിം യൂത്ത് ലീഗ് നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി നടന്ന യൂത്ത് ലീഗ് മുനിസിപ്പല്‍ മീറ്റ് ജില്ലാ പ്രസിഡന്റ് അസീസ് ഉദ്ഘാടനം ചെയ്തു. റഷീദ് അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി സഹീര്‍ ആസിഫ്, കെ എം ബഷീര്‍, ഹമീദ് ബെദിര, സിദീഖ് സന്തോഷ് നഗര്‍, നൗഫല്‍ തായല്‍, സി ടി റിയാസ്, ജലീല്‍ തുരുത്തി, റഹ്‌മാന്‍ തൊട്ടാന്‍, അഷ്ഫാഖ് അബൂബക്കര്‍, മുസ്സമില്‍ , ഖലീല്‍ ഷെയ്ഖ്, ഇഖ്ബാല്‍ ബാങ്കോട്, ശിഹാബ്, നാഫിഹ് , മുനവ്വര്‍ …

ഒരു കോടി തൈകള്‍ നട്ടു: ഒരു തൈ നടാം വൃക്ഷവല്‍ക്കരണ ക്യാമ്പയിന്‍ പൂര്‍ത്തിയാക്കല്‍ പ്രഖ്യാപനം വ്യാഴാഴ്ച

കാസര്‍കോട്: ഹരിതകേരളം മിഷന്‍ സംസ്ഥാനമൊട്ടാകെ ഒരു കോടി വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കാന്‍ ആരംഭിച്ച ഒരു തൈ നടാം ജനകീയ വൃക്ഷവല്‍ക്കരണ പരിപാടി ലക്ഷ്യം കണ്ടെന്നു ഹരിത കേരളംമിഷന്‍ അറിയിച്ചു. ക്യാമ്പയിന്റെ സംസ്ഥാനതല പൂര്‍ത്തീകരണ പ്രഖ്യാപനം 6ന് തൃശൂര്‍ ടൗണ്‍ ഹാളില്‍ മന്ത്രി കെ. രാജന്‍ നിര്‍വഹിക്കും. വി.എസ്. പ്രിന്‍സ് അധ്യക്ഷത വഹിക്കും. നവകേരളം കര്‍മപദ്ധതി സംസ്ഥാന കോര്‍ഡിനേറ്ററും ഹരിതകേരളം മിഷന്‍ വൈസ് ചെയര്‍പേഴ്‌സണുമായ ഡോ. ടി.എന്‍. സീമ വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ചതിന്റെ റിപ്പോര്‍ട്ടവതരിപ്പിക്കും. ക്യാമ്പയിനില്‍ സംസ്ഥാനമൊട്ടാകെ 1,05,52,511 തൈകളാണ് ശേഖരിച്ചതെന്നു …