എസ് ഐ ആര്‍: മൊഗ്രാലില്‍ ദേശീയവേദി ഹെല്‍പ്പ്

മൊഗ്രാല്‍: എസ് ഐ ആറിന്റെ ഭാഗമായി വോട്ടര്‍ പട്ടിക പരിഷ്‌കരിക്കുന്നതിന്റെ എന്യൂമറേഷന്‍ ഫോമുകള്‍ പൂരിപ്പിക്കാന്‍ മൊഗ്രാലില്‍ ദേശീയവേദി ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു.വോട്ടര്‍ പട്ടികയിലെ വോട്ടറുടെ ഫോട്ടോ പതിപ്പിച്ച വിവരങ്ങളാണ് ഫോമില്‍ ഉള്ളത്. ഫോമിലുള്ള പല വിവരങ്ങള്‍ക്കും വ്യക്തത ഇല്ലാത്തതിനാലാണ് വോട്ടര്‍മാരുടെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചത്. നൂറുകണക്കിന് വോട്ടര്‍മാര്‍ ഹെല്‍പ്പ് ഡെ സ്‌കില്‍ ഹായം തേടിയെത്തി. സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസര്‍ മൊഗ്രാല്‍, ബിഎല്‍ഒ മാരായ ശിഹാബ്, അബ്ദുല്‍ …

മദ്യലഹരിയില്‍ ഓടിച്ച കാര്‍ ഓട്ടോയില്‍ ഇടിച്ച് അപകടം: തൃക്കരിപ്പൂര്‍, ഉടുമ്പുന്തലയിലെ ഖദീജ മരിച്ചു; കാര്‍ യാത്രക്കാരായ നീലേശ്വരം സ്വദേശികള്‍ കസ്റ്റഡിയില്‍

പയ്യന്നൂര്‍: മദ്യ ലഹരിയില്‍ ഓടിച്ച കാര്‍ ഓട്ടോയിലും ബൈക്കുകളിലും ഇടിച്ചുണ്ടായ അപകടത്തില്‍ സാരമായി പരിക്കേറ്റ സ്ത്രീ മരിച്ചു. തൃക്കരിപ്പൂര്‍, ഉടുമ്പുന്തലയിലെ എന്‍ കബീറിന്റെ ഭാര്യ ഖദീജ (58)യാണ് മരിച്ചത്. രാത്രി 12 മണിയോടെയാണ് അന്ത്യം സംഭവിച്ചത്. വ്യാഴാഴ്ച രാത്രി 9.30 മണിയോടെ പയ്യന്നൂര്‍ ബസ് സ്റ്റാന്റിനു സമീപത്തെ തേജസ് വസ്ത്രാലയത്തിനടുത്താണ് അപകടം. പാസ്‌പോര്‍ട്ട് ഓഫീസ് ഭാഗത്തു നിന്നു ടൗണിലേയ്ക്ക് അമിത വേഗതയിലെത്തിയ കാര്‍ രണ്ട് ബൈക്കുകളെയും ഓട്ടോറിക്ഷയെയും ഇടിച്ചു തെറുപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ടയര്‍ പൊട്ടുകയും …

അടിയേറ്റ് ചികിത്സ തേടി എത്തിയ യുവാവിനെ ആശുപത്രിയില്‍ കയറി ആക്രമിച്ചു; സംഭവം ഡോക്ടര്‍ പരിശോധിച്ചു കൊണ്ടിരിക്കെ, സ്റ്റൂള്‍ ഡോക്ടറുടെ കാലില്‍ വീണു, ജനറല്‍ ആശുപത്രി ഡോക്ടര്‍മാര്‍ പ്രതിഷേധത്തില്‍

കാസര്‍കോട്: അക്രമത്തില്‍ പരിക്കേറ്റ് ചികിത്സ തേടിയെത്തിയ യുവാവിനെ ആശുപത്രിയില്‍ എത്തിയും ആക്രമിച്ചതായി പരാതി. അക്രമത്തിനിടയില്‍ സ്റ്റൂള്‍ ഡോക്ടറുടെ കാലില്‍ വീണു. സംഭവത്തില്‍ ഡോക്ടര്‍മാര്‍ പ്രതിഷേധിച്ചു. വ്യാഴാഴ്ച ഉച്ചയോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലാണ് സംഭവം. വിദ്യാനഗറിനു സമീപത്തെ ശിഹാബിനാണ് അക്രമത്തില്‍ പരിക്കേറ്റത്. ഇയാള്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയിരുന്നു. കാഷ്വാലിറ്റി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ സ്നേഹ പരിശോധിച്ചു കൊണ്ടിരിക്കെ നേരത്തെ അക്രമിച്ച മുഹമ്മദ് ഷാനിദ് എന്ന ആളുടെ നേതൃത്വത്തിലെത്തിയ സംഘം സ്റ്റൂളില്‍ ഇരിക്കുകയായിരുന്ന ശിഹാബിന്റെ മുതുകിലേക്ക് ചവിട്ടുകയായിരുന്നുവത്രെ. ചവിട്ടേറ്റ …

കൊടിയമ്മ, പൂക്കട്ടയില്‍ സ്‌കൂട്ടര്‍ മതിലിലിടിച്ച് അപകടം; പത്താംക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

കാസര്‍കോട്: കുമ്പള, കൊടിയമ്മ പൂക്കട്ടയില്‍ സ്‌കൂട്ടര്‍ നിയന്ത്രണം തെറ്റി മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു.ബംബ്രാണ ചൂരിത്തടുക്കയിലെ റസാഖ്-റംസീന ദമ്പതികളുടെ മകള്‍ റിസ്വാന (15)ആണ് മരിച്ചത്. കൊടിയമ്മ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ്.വ്യാഴാഴ്ച രാവിലെയാണ് അപകടം. റിസ്വാനയും കൂട്ടുകാരിയും സ്‌കൂട്ടറില്‍ ട്യൂഷനു പോകുന്നതിനിടയിലാണ് അപകടം ഉണ്ടായത്. പരിക്കേറ്റ റിസ്വാനയെയും കൂട്ടുകാരിയെയും കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റിസ്വാനയുടെ പരിക്ക് ഗുരുതരമായതിനാല്‍ മംഗ്ളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിദ്യാര്‍ത്ഥിനിയുടെ മരണം നാടിനെ കണ്ണീരിലാഴ്ത്തി. സഹോദരങ്ങള്‍: റിഷാല്‍, റിദ, …

കുണ്ടംകുഴിയിലെ ജിബിജി നിക്ഷേപതട്ടിപ്പ്: പെരിയ, പുളിക്കാല്‍ സ്വദേശിനിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു, ജിബിജിക്കെതിരെ ബേഡകത്തു മാത്രം 31 കേസ്

കാസര്‍കോട്: നിരവധി പേരില്‍ നിന്നായി കോടിക്കണക്കിനു രൂപ നിക്ഷേപമായി വാങ്ങിച്ച ശേഷം തിരിച്ചു നല്‍കാതെ വഞ്ചിച്ച കുണ്ടംകുഴിയിലെ ജിബിജി (ഗ്ലോബല്‍ ബിസിനസ് ഗ്രൂപ്പ്)ക്കെതിരെ ബേഡകം പൊലീസ് ഒരു കേസു കൂടി രജിസ്റ്റര്‍ ചെയ്തു. പെരിയ പുളിക്കാലിലെ രതി (38)യുടെ പരാതി പ്രകാരം ജിബിജി കമ്പനിയെ ഒന്നും മാനേജിംഗ് ഡയറക്ടര്‍ കുണ്ടംകുഴി ചിന്നുലാല്‍ ഹൗസിലെ ഡി. വിനോദ് കുമാറിനെ രണ്ടാം പ്രതിയുമാക്കിയാണ് ബേഡകം പൊലീസ് കേസെടുത്തത്. 2022 സെപ്തംബര്‍ 22ന് വന്‍ തുക വാഗ്ദാനം ചെയ്ത് അരലക്ഷം രൂപ …

അമ്പലത്തറയില്‍ നാലരവയസ്സുകാരിയെ പീഡിപ്പിച്ചു

കാസര്‍കോട്: അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നാലരവയസ്സുകാരിയെ പീഡിപ്പിച്ചതായി പരാതി. ബന്ധുവായ 20കാരനെതിരെ അമ്പലത്തറ പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. കഴിഞ്ഞ ദിവസമാണ് സംഭവം. അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഉത്തരേന്ത്യന്‍ ദമ്പതികളുടെ മകളാണ് പീഡനത്തിനിരയായത്. ക്വാര്‍ട്ടേഴ്‌സ് മുറിയിലെത്തിയ ബന്ധുവായ 20 വയസുകാരനാണ് പീഡിപ്പിച്ചത്. കുട്ടി ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് രക്ഷിതാക്കള്‍ അമ്പലത്തറ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തതിനു പിന്നാലെ പ്രതി ഉത്തരേന്ത്യയിലേക്ക് …

പ്രണയപ്പക: നടുറോഡില്‍ 19കാരിയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ

പത്തനംതിട്ട: തിരുവല്ലയില്‍ നടുറോഡില്‍വച്ച് 19കാരിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം പെട്രോളൊഴിച്ച് തീ കൊളുത്തിയ കേസിലെ പ്രതിയെ ജീവപര്യന്തം തടവിനും അഞ്ചു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു.കുമ്പനാട്, കരാലിന്‍ വീട്ടില്‍ അജിന്‍ റെജി മാത്യു (24)വിനെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ശിക്ഷിച്ചത്. അയിരൂര്‍, ചരുവില്‍, കിഴക്കേ മുറിയില്‍ വിജയകുമാറിന്റെ മകള്‍ കവിത കൊല്ലപ്പെട്ട കേസിലാണ് ശിക്ഷ വിധിച്ചത്. 2019 മാര്‍ച്ച് 12നു രാവിലെ ഒന്‍പതു മണിയോടെ ചിലങ്ക ജംഗ്ഷനിലെ റെയില്‍വെ സ്‌റ്റേഷന്‍ റോഡിലാണ് സംഭവം. കൊല്ലപ്പെട്ട കവിതയും …

കേരള മുസ്ലീം ജമാഅത്ത് കേരള യാത്ര ജനുവരി 1ന്; സഹകാരി സമിതി രൂപീകരിച്ചു

കാസര്‍കോട്: കേരള മുസ്ലീം ജമാഅത്ത് ജനുവരി ഒന്നിനാരംഭിക്കുന്ന കേരള യാത്രക്കു സഹകാരി സമിതി രൂപീകരിച്ചു.സമിതി ചെയര്‍മാനായി ഷാഫി ഹാജി കട്ടക്കാലിനെയും ജന. കണ്‍വീനറായി അഷ്‌റഫ് കരിപ്പോടിയേയും ട്രഷററായി സി എച്ച് ഇബ്രാഹിം ഹാജിയെയും തിരഞ്ഞെടുത്തു. വൈസ് ചെയര്‍മാന്മാര്‍, കണ്‍വീനര്‍മാര്‍ എന്നിവരെയും തിരഞ്ഞെടുത്തു. വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു. ജില്ലാ ജന. സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി യോഗം ഉദ്ഘാടനം ചെയ്തു. പ്രമുഖ നേതാക്കള്‍ പ്രസംഗിച്ചു.

ഒളയത്തെ ഓവര്‍ സ്പീഡ് നിയന്ത്രിക്കും: എം എല്‍ എ

കുമ്പള: അഡ്ക്ക, ഒളയം റോഡില്‍ വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നു എ കെ എം അഷ്‌റഫ് എം എല്‍ എ ഉറപ്പു നല്‍കിയിട്ടുണ്ടെന്നു മെഗാസ്റ്റാര്‍ ക്ലബ്ബ് ഭാരവാഹികള്‍ അറിയിച്ചു.അപകടങ്ങള്‍ ഈ ജംഗ്ഷനില്‍ പതിവാണെന്നു ക്ലബ്ബ് ഭാരവാഹികള്‍ അറിയിച്ചു. അമിത വേഗതയും റോഡിന്റെ വളവുമാണ് അപകടകാരണമെന്ന് അവര്‍ പറഞ്ഞു.

പ്രശ്നങ്ങള്‍ക്ക് തല്‍ക്ഷണം പരിഹാരമെന്ന് ഉറപ്പ്; സങ്കല്‍പ്പത്തിലുള്ള വരനെ ലഭിക്കാന്‍ കാല്‍ കോടി രൂപയുടെ പൂജയും മന്ത്രവാദവും; ബാങ്ക് ജീവനക്കാരിയായ യുവതിയെ പറ്റിച്ച മന്ത്രവാദി അറസ്റ്റില്‍

മംഗ്ളൂരു: സങ്കല്‍പ്പത്തിലുള്ള വരനെ ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് ബണ്ട്വാളിലെ ഒരു ബാങ്ക് ജീവനക്കാരിയുടെ കാല്‍കോടി രൂപ തട്ടിയെടുത്ത മന്ത്രവാദിയെന്ന് അവകാശപ്പെടുന്ന യുവാവ് അറസ്റ്റില്‍. ബംഗ്ളൂരു, യശ്വന്ത്പൂര്‍, ഗോകുലം ഒന്നാം സ്റ്റേജിലെ ശ്രീനിവാസ നഗറില്‍ താമസക്കാരനായ ആര്‍ വാസുദേവ (32)യെയാണ് ദക്ഷിണ കന്നഡ ജില്ലാ സൈബര്‍ ക്രൈം പൊലീസ് അറസ്റ്റു ചെയ്തത്.വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് വാസുദേവ മന്ത്രവാദം ചെയ്യുന്നതിന് ആള്‍ക്കാരെ ആകര്‍ഷിച്ചിരുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ബാങ്കു ജീവനക്കാരിയായ യുവതി തന്റെ സങ്കല്‍പ്പത്തിലുള്ള വരനെ ലഭിക്കുന്നതിന് സഹായിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രവാദിയെന്നു …

കാസര്‍കോട് ഉപജില്ലാ സ്‌കൂള്‍ കലോത്സവം: ചട്ടഞ്ചാലിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: നായന്മാര്‍മൂല എച്ച് എസ് എസിനു രണ്ടാം സ്ഥാനം

കാസര്‍കോട്: കാസര്‍കോട് ഉപജില്ലാ കലോത്സവത്തില്‍ 492 പോയിന്റോടെ ജി എച്ച് എസ് എസ് ചട്ടഞ്ചാല്‍ ചാമ്പ്യന്‍ ഷിപ്പ് നേടി. നായന്മാര്‍മൂല ടി ഐ എച്ച് എസ് എസ് 404വും ജി വി എച്ച് എസ് എസ് ഇരിയണ്ണി 388വും പോയിന്റ് നേടി രണ്ടും മൂന്നും സ്ഥാനത്തെത്തി. കുണ്ടംകുഴി ജി വി എച്ച് എസ് എസിനു 368വും ജി എച്ച് എസ് എസ് ചെമ്മനാടിനു 361വും ചെമ്മനാട് ജമാഅത്ത് എച്ച് എസ് എസിനു 341വും ബോവിക്കാനം ബി എ …

രണ്ടുവര്‍ഷമായി പ്രണയത്തില്‍; എതിര്‍പ്പുകളെ അവഗണിച്ച് 20 കാരി 19 കാരിയെ വിവാഹം ചെയ്തു

കൊല്‍ക്കത്ത: രണ്ടു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 20 കാരി 19കാരിയെ വിവാഹം ചെയ്തു. രാഖിനസ്‌ക്കര്‍ (20), റിയ സര്‍ദാര്‍ (19) എന്നിവരുടെ വിവാഹമാണ് ആഘോഷപൂര്‍വ്വം കഴിഞ്ഞ ദിവസം കൊല്‍ക്കത്ത, സുന്ദര്‍ബസിലെ ഒരു ക്ഷേത്രത്തില്‍ നടന്നത്. പ്രൊഫഷണല്‍ നര്‍ത്തകരായ ഇരുവരും ഒരു ക്ഷേത്രത്തില്‍ നടന്ന പരിപാടിക്കിടയിലാണ് പരിചയത്തിലായത്. പിന്നീട് പ്രണയത്തിലാവുകയും ഒന്നിച്ച് ജീവിക്കുവാന്‍ തീരുമാനിക്കുകയും ചെയ്തു. ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട റിയയെ അമ്മാവനും അമ്മായിയുമാണ് വളര്‍ത്തിയത്. വിവാഹ തീരുമാനത്തെ റിയയുടെ കുടുംബം എതിര്‍ത്തു. എന്നാല്‍ രാഖിയുടെ കുടുംബം പിന്തുണയുമായി …

ഉപ്പള ഗേറ്റില്‍ കൊലക്കേസ് പ്രതിയുടെ മൃതദേഹം: നൗഫലിനെ ആരെങ്കിലും പിന്തുടര്‍ന്നിരുന്നോ?; കര്‍ണ്ണാടക പൊലീസും അന്വേഷണം തുടങ്ങി

കാസര്‍കോട്: മൂന്നു കൊലക്കേസുകള്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ മംഗ്‌ളൂരുവിലെ നൗഫലി (37)ന്റെ മൃതദേഹം ദുരൂഹസാഹചര്യത്തില്‍ ഉപ്പള റെയില്‍വെ ഗേറ്റിനു സമീപത്ത് കാണപ്പെട്ട സംഭവത്തില്‍ കര്‍ണ്ണാടക പൊലീസും അന്വേഷണം ആരംഭിച്ചു.കഴിഞ്ഞ ദിവസം ഉപ്പളയില്‍ എത്തിയ കര്‍ണ്ണാടക പൊലീസ് മൃതദേഹം കാണപ്പെട്ട സ്ഥലവും പരിസരവും പരിശോധിച്ചു. മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്ത സ്‌കൂട്ടറും പരിശോധനയ്ക്ക് വിധേയമാക്കി. നൗഫലിന്റേത് കൊലപാതകമാണെന്ന വിലയിരുത്തലിലാണ് കര്‍ണ്ണാടക പൊലീസ് അന്വേഷണം തുടരുന്നത്.എന്നാല്‍ മഞ്ചേശ്വരം പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൊലപാതകമാണെന്നു വ്യക്തമാക്കുന്ന സൂചനകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. പോസ്റ്റുമോര്‍ട്ടം …

ചിക്മംഗ്‌ളൂരുവില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് കണ്ണൂര്‍ സ്വദേശികളായ 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം

മംഗ്‌ളൂരു: ചിക്മംഗളൂരുവില്‍ സ്‌കൂട്ടറില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു മലയാളി യുവാക്കള്‍ മരിച്ചു. കണ്ണൂര്‍, അഞ്ചരക്കണ്ടി സ്വദേശികളായ വെണ്‍മണല്‍ കുന്നുമ്മല്‍ ജബ്ബാറിന്റെ മകന്‍ ഷഹീര്‍ (22), തേറാംകണ്ടി അസീസിന്റെ മകന്‍ അനസ് (22) എന്നിവരാണ് മരിച്ചത്.ബുധനാഴ്ച വൈകുന്നേരം ചിക്മംഗ്‌ളൂരു, കടൂരിലാണ് അപകടം. അനസ് സംഭവ സ്ഥലത്തും ഷഹീര്‍ മംഗ്‌ളൂരുവിലെ ആശുപത്രിയിലേയ്ക്കുള്ള വഴി മധ്യേയുമാണ് മരിച്ചത്. അപകടവിവരമറിഞ്ഞ് ബന്ധുക്കള്‍ മംഗ്‌ളൂരുവിലെത്തിയിട്ടുണ്ട്. രണ്ടു സ്‌കൂട്ടറുകളിലായി കഴിഞ്ഞ ദിവസമാണ് സുഹൃത്തുക്കളായ നാലുപേര്‍ വിനോദ യാത്രയ്ക്ക് എത്തിയത്. മൈസൂരുവില്‍ സന്ദര്‍ശനം നടത്തിയശേഷമാണ് സംഘം ചിക് …

പഞ്ചായത്ത് തെരഞ്ഞെടുപ്പ്:ബേഡകത്ത് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ച സജീവം; പ്രതിപക്ഷമില്ലാത്ത പഞ്ചായത്തില്‍ രണ്ടു സീറ്റ് ലക്ഷ്യം വച്ച് യു ഡി എഫ്, അക്കൗണ്ട് തുറക്കാമെന്ന പ്രതീക്ഷയുമായി ബി ജെ പി

കാസര്‍കോട്: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം രണ്ടു ദിവസത്തിനുള്ളില്‍ ഇറങ്ങിയേക്കുമെന്ന് സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെങ്ങും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ സജീവമായി. കാസര്‍കോട് ജില്ലയില്‍ പ്രതിപക്ഷം ഇല്ലാത്ത പഞ്ചായത്തായ ബേഡകത്ത് സി പി എമ്മിനു അകത്ത് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലെത്തിയതാണ് വിവരം. സി പി എം നേതാവായ പായം കുഞ്ഞിരാമന്‍ ആയിരിക്കും സി പി എമ്മിന്റെ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയാവുക. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ പൂര്‍ത്തിയായതായി പറയുന്നു. സ്വന്തം വാര്‍ഡ് ഇക്കുറി …

കാത്തിരുന്ന കടലും കരയും നാട്ടുകാരും; ഹനീഫക്ക് ഇതുമതി

കുമ്പള: 49 വയസ്സുവരെ ആശുപത്രികളില്‍ പോകാന്‍ മാത്രം വീട്ടില്‍ നിന്നു വാഹനങ്ങളില്‍ പുറത്തിറങ്ങിയിരുന്ന കോയിപ്പാടി കടപ്പുറത്തെ ഹനീഫ രണ്ടു ദിവസമായി കടപ്പുറത്താകെ മിന്നുന്നു. ഇലക്ട്രിക് വീല്‍ ചെയറില്‍ തടസ്സങ്ങളൊന്നുമില്ലാതെ പുറം ലോകവും കടപ്പുറവും മീന്‍ പിടിത്തവുമൊക്കെക്കണ്ട് അതിയായി സന്തോഷിക്കുന്നു. ഹനീഫയുടെ സന്തോഷം കണ്ടു നാട്ടുകാരും കടപ്പുറം നിവാസികളും അതിലും സന്തോഷിക്കുന്നു.കോയിപ്പാടി കോട്ടി ഹൗസിലെ അബൂബക്കറിന്റെ മകനായ ഹനീഫക്കു രണ്ടാംവയസ്സില്‍ പനിബാധിക്കുകയും തുടര്‍ന്നു ചലനശേഷി നഷ്ടമാവുകയുമായിരുന്നു. പിന്നീട് വീട്ടില്‍ വാടക വണ്ടികള്‍ എത്തിച്ച് അതിലായിരുന്നു ആശുപത്രി യാത്രകള്‍. ആശുപത്രിയിലല്ലാതെ …

കേരളതീരത്ത് ‘ഭീകരാക്രമണ’ സാധ്യതയെന്ന് മുന്നറിയിപ്പ്; പ്രതിരോധം തീര്‍ത്ത് കോസ്റ്റ് ഗാര്‍ഡും പൊലീസും

കാസര്‍കോട്: കേരള തീരത്ത് 24 മണിക്കൂറിനുള്ളില്‍ കടല്‍വഴി ‘ഭീകരാക്രമണ’ത്തിനു സാധ്യതയെന്ന് മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡും പൊലീസും ജാഗ്രത ഏര്‍പ്പെടുത്തി. ജാഗ്രതയുടെ ഭാഗമായി കടലിലും കരയിലും പട്രോളിംഗ് ആരംഭിച്ചു. കടല്‍ തീരങ്ങളില്‍ പൊലീസ് പിക്കപ്പ് പോസ്റ്റും ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഇന്റലിജന്‍സ് വിഭാഗത്തിന്റെ ‘രഹസ്യ റിപ്പോര്‍ട്ടി’നെ തുടര്‍ന്നാണ് ജാഗ്രത ഏര്‍പ്പെടുത്തിയത്. ”കപ്പലില്‍ എത്തുന്ന ഭീകരര്‍ ബോട്ട് മാര്‍ഗ്ഗം കരയിലെത്തി വന്‍ ആക്രമണം നടത്തുമെന്നാണ്” മുന്നറിയിപ്പ്.പൊലീസിന്റെ പെട്ടെന്നുള്ള സാന്നിധ്യവും പട്രോളിംഗും തീരദേശ വാസികളെ പരിഭ്രാന്തിയിലാക്കി. കടല്‍വഴിയുള്ള ഭീകരാക്രമണം തടയുന്നതിന്റെ ഭാഗമായുള്ള മോക്ഡ്രില്‍ …

അഞ്ചു വര്‍ഷത്തെ യു.ഡി.എഫ്. ഭരണ നേട്ടം: അഴിമതിയും ഭുര്‍ഗന്ധവും കൊണ്ട്കുമ്പള ടൗണില്‍ പോലും ജനങ്ങള്‍ക്ക് ഇറങ്ങാന്‍ കഴിയാതായി: സി.എ. സുബൈര്‍

കുമ്പള: യു.ഡി.എഫിന്റെ അഞ്ചു വര്‍ഷത്തെ ഭരണം കൊണ്ടു നാട്ടുകാര്‍ക്കു കുമ്പള ടൗണില്‍ ഇറങ്ങാന്‍ പോലും കഴിയാതായെന്നു സി.പി.എം. ഏരിയ സെക്രട്ടറി സി.എ. സുബൈര്‍ ചൂണ്ടിക്കാട്ടി.കുമ്പള ടൗണില്‍ നാലു ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ സ്ഥാപിച്ച് 39 ലക്ഷം രൂപ സ്വന്തം കീശയിലിട്ടതിന്റെ തെളിവു ടൗണിന്റെ ഹൃദയ ഭാഗത്തു മൂക സാക്ഷിയായി നില്‍ക്കുന്നു.1000 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണമുള്ള ടേക്ക് എ.ബ്രേക്കിന്റെ പേരില്‍ 39 ലക്ഷം വിഴുങ്ങി. ഈ കെട്ടിടത്തില്‍ വെള്ളമില്ല. വൈദ്യുതിയും ഇല്ല. ഈ രണ്ടു കെട്ടിടവും ഉദ്ഘാടനം ചെയ്തിട്ടുമില്ല.പഞ്ചായത്തിലെ …