16കാരനെ കൊലപ്പെടുത്തിയശേഷം മാംസം ഭക്ഷിക്കാനും രക്തം കുടിക്കാനും ശ്രമം; യുവാവ് അറസ്റ്റില്‍
ഭോപ്പാല്‍: 16കാരനെ കൊലപ്പെടുത്തിയശേഷം മാംസം ഭക്ഷിക്കാനും രക്തം കുടിക്കാനും ശ്രമിച്ച യുവാവ് അറസ്റ്റില്‍. മധ്യപ്രദേശിലെ ദാമോ ജില്ലയിലെ സാമന്ന ഗ്രാമത്തിലാണ് ക്രൂരമായ സംഭവം നടന്നത്.സമന്ന ഗ്രാമത്തിലെ ഗുഡ്ഡ പട്ടേല്‍(46) ആണ് അറസ്റ്റിലായത്. അര്‍ത്ഥഖേഡ ഗ്രാമത്തിലെ താമസക്കാരനായ ഭരത് വിശ്വകര്‍മയെ ആണ് ഇയാള്‍ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇരുമ്പ് വടിയും ചുറ്റികയും ഉപയോഗിച്ച് കൊലപ്പെടുത്തിയശേഷം മാംസം ഭക്ഷിക്കാനും രക്തം കുടിക്കാനും ഇയാള്‍ ശ്രമിച്ചെന്ന് നാട്ടുകാര്‍ പറയുന്നു. ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന ഗുഡ്ഡ പട്ടേല്‍ അടുത്തിടെയാണ് …