രക്തസമ്മര്‍ദ്ദം: കിളിംഗാറിലെ ലോകേഷ് അന്തരിച്ചു

കാസര്‍കോട്: രക്തസമ്മര്‍ദ്ദത്തെത്തുടര്‍ന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന നീര്‍ച്ചാല്‍ കിളിംഗാര്‍ മുണ്ടാന്‍തടുക്കയിലെ ലോകേഷ് (48) അന്തരിച്ചു. ശ്രീരാം ഫിനാന്‍സ് കമ്പനി ജീവനക്കാരനായിരുന്നു. ഡിസ്‌ക് സംബന്ധിച്ച അസുഖത്തെ തുടര്‍ന്നു വീട്ടില്‍ ചികിത്സയിലായിരുന്ന ലോകേഷിനു ചൊവ്വാഴ്ച രക്തസമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്നു കാസര്‍കോട്ട് സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രാത്രി മരിച്ചു. പരേതനായ രാമചന്ദ്ര-സുമതി ദമ്പതികളുടെ ഏക മകനാണ്. ഭാര്യ: സുസ്മിത (എസ്ബിഐ). മകള്‍: തുഷാര.

ഉണക്കികെട്ടിവച്ച 4 ചാക്ക് അടയ്ക്ക സ്‌കൂട്ടിയില്‍ കടത്തികൊണ്ടുപോകാന്‍ ശ്രമിച്ച വിരുതന്‍ കയ്യോടെ പിടിയില്‍, സംഭവം അമ്പലത്തറ, ആനക്കുഴിയില്‍

കാസര്‍കോട്: വീട്ടുവരാന്തയില്‍ സൂക്ഷിച്ചിരുന്ന നാലു ചാക്ക് ഉണങ്ങിയ അടയ്ക്ക സ്‌കൂട്ടിയില്‍ കടത്തികൊണ്ടുപോകാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ കയ്യോടെ പിടികൂടി പൊലീസിനു കൈമാറി. മടിക്കൈ, മടിക്കൈ പഞ്ചായത്ത് നിവാസിയായ യുവാവാണ് പിടിയിലായത്‌. ഇയാളെ അമ്പലത്തറ പൊലീസ് ചോദ്യം ചെയ്യുന്നു. ചൊവ്വാഴ്ച രാത്രി 12.45 മണിയോടെ ഉണ്ടായ സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങിനെ-‘തായന്നൂര്‍, ആനക്കുഴിയിലെ കര്‍ഷകന്‍ വര്‍ഗ്ഗീസിന്റെ വീട്ടുവരാന്തയില്‍ നിന്നാണ് നാലുചാക്ക് അടയ്ക്ക മോഷണം പോയത്. റോഡരുകില്‍ സ്‌കൂട്ടി നിര്‍ത്തിയ ശേഷം നടന്നാണ് യുവാവ്‌ വര്‍ഗ്ഗീസിന്റെ വീട്ടു മുറ്റത്ത് …

പ്രമുഖ കബഡിതാരം മീന്‍കടവിലെ ഗണേശന്‍ അന്തരിച്ചു

ചെറുവത്തൂര്‍: പ്രമുഖ കബഡിതാരം മീന്‍കടവിലെ ഗണേശന്‍ (50) അന്തരിച്ചു. കെട്ടിട നിര്‍മ്മാണത്തൊഴിലാളികൂടിയായ ഇദ്ദേഹം കെട്ടിട നിര്‍മ്മാണത്തിനിടയില്‍ വീണു പരിക്കേറ്റതിനെ തുടര്‍ന്നു ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രി പത്തരയോടെ ആശുപത്രിയിലായിരുന്നു അന്ത്യം.ചികിത്സയിലായിരുന്ന ഗണേശന്റെ ജീവന്‍ രക്ഷിക്കുന്നതിനു നാടും കബഡി താരങ്ങളും ഒറ്റക്കെട്ടായിരുന്നു. ഭാര്യ: രജനി. മക്കള്‍: ആദിത്യന്‍, അഭിരാം.

ഗ്രീന്‍സ്റ്റാര്‍ ട്രോഫി ഫുട്‌ബോള്‍: ആദ്യ ജയം യുണൈറ്റഡ് പേരാലിനും റൈസിംഗ് സ്റ്റാര്‍ മൊഗ്രാലിനും

കുമ്പള: മൊഗ്രാല്‍ ഗ്രീന്‍ സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഗ്രീന്‍ സ്റ്റാര്‍ ട്രോഫി സെവന്‍സ് ഫുട്‌ബോള്‍ ആദ്യ മത്സരത്തില്‍ യുണൈറ്റഡ് പേരാലും റൈസിംഗ് സ്റ്റാര്‍ മൊഗ്രാലും വിജയിച്ചു.യുണൈറ്റഡ് പേരാല്‍, ബിഎസ്പി ബദ്‌രിയാ നഗറിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് തോല്‍പ്പിച്ചത്. രണ്ടാമത്തെ മത്സരത്തില്‍ ഗോള്‍രഹിത സമനിലയിലായതിനെ തുടര്‍ന്ന് നടത്തിയ ഷൂട്ടൗട്ടില്‍ റൈസിംഗ് സ്റ്റാര്‍ വിജയിച്ചു. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പൃഥ്വിരാജ് ഷെട്ടി, ദില്‍ഷാദ് എന്നിവരെ ആദരിച്ചു.മത്സരത്തിന്റെ രണ്ടാം ദിവസമായ …

മൂന്നു വര്‍ഷത്തിനുള്ളില്‍ ഏഴ് കല്യാണം; ലക്ഷങ്ങളുമായി മുങ്ങിയ മണവാളനും ബ്രോക്കറും അറസ്റ്റില്‍

മംഗ്‌ളൂരു: മൂന്നു വര്‍ഷത്തിനുള്ളില്‍ ഏഴു കല്യാണം കഴിച്ച് ലക്ഷങ്ങളുമായി മുങ്ങിയ യുവാവിനെയും വിവാഹ ബ്രോക്കറെയും പൊലീസ് അറസ്റ്റു ചെയ്തു. മംഗ്‌ളൂരു, കാവുവിലെ സുശാന്ത് പാജാരി എന്ന സുശാന്ത് അങ്കുഷ് പൂജാരി എന്ന സുശാന്ത് കര്‍ക്കേരി (32), വിവാഹ ബ്രോക്കര്‍ ഭാസ്‌ക്കര്‍ (36) എന്നിവരെയാണ് ഉറുവ പൊലീസ് അറസ്റ്റു ചെയ്തത്.മഹാരാഷ്ട്ര അര്‍നാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ യുവതി നല്‍കിയ പരാതി പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. 2025 ഫെബ്രുവരി രണ്ടിനാണ് സുശാന്തും മഹാരാഷ്ട്ര യുവതിയും തമ്മിലുള്ള വിവാഹം …

മൊബൈല്‍ ഷോപ്പില്‍ അണലിക്കുഞ്ഞ് സ്‌ക്രീന്‍ ഗാര്‍ഡില്‍ ഒട്ടിപ്പിടിച്ച നിലയില്‍; വനംവകുപ്പിന് കൈമാറി

കണ്ണൂര്‍: തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡിലെ മൊബൈല്‍ ഷോപ്പില്‍ അണലിക്കുഞ്ഞിനെ സ്‌ക്രീന്‍ ഗാര്‍ഡില്‍ ഒട്ടിപ്പിടിച്ച നിലയില്‍ കണ്ടെത്തി. സി.പി റയീസിന്റെ ഉടമസ്ഥതയിലുള്ള കടയിലാണ് അണലി കുഞ്ഞിനെ കണ്ടെത്തിയത്. രാവിലെ കട തുറന്നപ്പോഴാണ് റയീസ് അണലിക്കുഞ്ഞിനെ കണ്ടത്. ആദ്യം കൊല്ലാന്‍ ശ്രമിച്ചെങ്കിലും മൂന്നുവര്‍ഷം ജയില്‍ ശിക്ഷ കിട്ടുമെന്ന് സമീപത്തെ കടയുടമകള്‍ അറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. ഒരുവയസ്സുള്ള അണലി കുഞ്ഞിനെയാണ് കണ്ടെത്തിയത്. വനം വകുപ്പ് സ്ഥലത്തെത്തിയ ശേഷം പാമ്പ് പിടുത്തക്കാരന്‍ അനില്‍ തൃച്ചംബരത്തിന്റെ സഹായത്തോടെ വെളിച്ചെണ്ണ ഉപയോഗിച്ച് സ്‌ക്രീന്‍ …

കാണാതായ രണ്ടു പതിനാറുകാരികളെ കണ്ടെത്തി; കൂഡ്‌ലു, പായിച്ചാലില്‍ 18 കാരി യുവാവിനൊപ്പം പോയി, രാജപുരത്ത് ഭര്‍തൃമതിയെ കാണാതായി

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞ ദിവസം രണ്ടുപെണ്‍കുട്ടികളുള്‍പ്പെടെ നാലു സ്ത്രീകളെ കാണാതായി. ഇവരില്‍ പതിനാറുവയസ്സുള്ള രണ്ടു പെണ്‍കുട്ടികളെ കണ്ടെത്തി. അഡുക്കത്തുബയല്‍, ഉദുമ, പാക്യാര സ്വദേശികളെയാണ് ബേക്കല്‍, കാസര്‍കോട് ടൗണ്‍ പൊലീസ് അധികൃതര്‍ കണ്ടെത്തിയത്. ഇരു സംഭവങ്ങളിലും പൊലീസ് കേസെടുത്തിരുന്നു. നിസാര പ്രശ്‌നത്തെ ചൊല്ലിയായിരുന്നു രണ്ടു പെണ്‍കുട്ടികളും വീട് വീട്ടിറങ്ങിയതെന്നു പൊലീസ് പറഞ്ഞു.അതേസമയം കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൂഡ്‌ലു പായിച്ചാലില്‍ നിന്നു കാണാതായ 18 കാരിയെ കണ്ടെത്താനായില്ല. ശരണ്യ എന്ന യുവതിയെ ആണ് കാണാതായത്. ചൊവ്വാഴ്ച …

സന്തോഷ് ട്രോഫി താരം ദില്‍ഷാദ് അബൂബക്കറിനു നാടിന്റെ ആദരം

കാസര്‍കോട്: ജില്ലയിലെ സന്തോഷ് ട്രോഫി താരം ദില്‍ഷാദ് അബൂബക്കറിനെ നാട് വരവേറ്റു. സന്തോഷ് ട്രാഫി മത്സരത്തിനു ശേഷം നാട്ടിലെത്തിയ ദില്‍ഷാദിനെ റയില്‍വേ സ്റ്റേഷനിലും ജന്മനാടായ മൊഗ്രാലിലും മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലും സ്വീകരിച്ചു. റയില്‍വേ സ്‌റ്റേഷനിലെ സ്വീകരണത്തില്‍ നാട്ടുകാരും ക്ലബ്ബ് അംഗങ്ങളും പങ്കെടുത്തു. സന്നദ്ധ സംഘടനകള്‍ ഷാള്‍ അണിയിച്ചും ഉപഹാരങ്ങള്‍ സമ്മാനിച്ചും സന്തോഷം കൈമാറി. സന്തോഷ് ട്രോഫി മുന്‍ മാനേജര്‍ പി സി ആസിഫ് ഉദ്ഘാടനം ചെയ്തു. അന്‍വര്‍ അഹമ്മദ് ആധ്യക്ഷം വഹിച്ചു. മുഹമ്മദ്, റിയാസ്, ആസിഫ് …

12ാം ക്ലാസ് പരീക്ഷയ്ക്കിടെ മക്കള്‍ക്ക് പരീക്ഷാ ഹാളിന്റെ ജനാലയില്‍ പിടിച്ചുകയറി ഉത്തരമെഴുതിയ കടലാസ് കൈമാറിയ രക്ഷിതാക്കളെ ഡ്രോണുകള്‍ പിടികൂടി

മുംബൈ: ഏതൊരു രക്ഷിതാക്കളുടേയും ആഗ്രഹമാണ് മക്കള്‍ പഠിച്ച് നല്ല നിലയില്‍ എത്തണമെന്നത്. അതിനായി എന്തു ത്യാഗം ചെയ്യാനും അവര്‍ തയാറാകും. എന്നാല്‍ ഉന്നത വിജയം നേടാന്‍ പരീക്ഷയ്ക്കിടെ മക്കള്‍ക്ക് ഉത്തരമെഴുതിയ തുണ്ടുപേപ്പറുകള്‍ സാഹസികമായി കൈമാറിയ മാതാപിതാക്കളുടെ ദൃശ്യങ്ങളാണ് മുംബൈയില്‍ നിന്ന് പുറത്തുവരുന്നത്. പരീക്ഷാ ക്രമക്കേടുകള്‍ തടയാന്‍ വിദ്യാഭ്യാസ വകുപ്പ് ഏര്‍പ്പെടുത്തിയ ഡ്രോണ്‍ നിരീക്ഷണത്തിലാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്. പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ പരീക്ഷാഹാളിന്റെ ജനാലകളില്‍ തൂങ്ങിക്കിടന്ന് തുണ്ടുകള്‍ കൈമാറുന്ന രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും ദൃശ്യങ്ങളാണ് …

ഉപ്പള റെയില്‍ ഭൂമിയിലെ മരംകൊള്ള; 4 പേര്‍ അറസ്റ്റില്‍, മരത്തടികളും വാഹനവും പിടിയില്‍

കാസര്‍കോട്: റെയില്‍വെ ഭൂമിയില്‍ നിന്നു തേക്ക് ഉള്‍പ്പെടെ 11 മരങ്ങള്‍ മുറിച്ചു കടത്തിയ കേസില്‍ ഉപ്പള സ്വദേശികളായ നാലുപേര്‍ അറസ്റ്റില്‍. റോഷന്‍ സമീര്‍, ദാദപീര്‍, അബ്ദുള്ളക്കുഞ്ഞി, രാജേഷ് എന്നിവരെയാണ് ആര്‍ പി എഫിന്റെ മംഗ്‌ളൂരു ഇന്‍സ്‌പെക്ടര്‍ മനോജ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. മുറിച്ചു കടത്തിയ മരവും കടത്താന്‍ ഉപയോഗിച്ച വാഹനവും മരം മുറിക്കുന്ന യന്ത്രവും ആര്‍ പി എഫ് കസ്റ്റഡിയിലെടുത്തു.ഉപ്പള റെയില്‍വെ സ്റ്റേഷന്റെ അധീനതയിലുള്ള മരണങ്ങളാണ് മുറിച്ചു കടത്തിയത്. റെയില്‍വെ ഭൂമിയോട് ചേര്‍ന്നുള്ള പ്രതികളുടെ സ്ഥലത്തു …

വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന നാലു വയസ്സുകാരിയെ കാണാതായ സംഭവം; തട്ടിക്കൊണ്ടു പോയതെന്ന് പൊലീസ്; പ്രതി പിടിയില്‍

വയനാട്: വയനാട് മാനന്തവാടിയില്‍ നിന്ന് കാണാതായ നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതി പൊലീസ് പിടിയില്‍. പടിഞ്ഞാറത്തറ സ്വദേശി ജിഹാസിനെ ആണ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വച്ച് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലുവയസ്സുകാരിയെ കാണാതായത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ടു മണിക്കൂറിനുശേഷം തരുവണയില്‍ നിന്ന് കുട്ടിയെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മാനന്തവാടി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

172.8 ലിറ്റര്‍ വിദേശമദ്യവുമായി ഓട്ടോ ഡ്രൈവര്‍ ധനഞ്ജയന്‍ പിടിയില്‍

കാസര്‍കോട്: ഓട്ടോ റിക്ഷയില്‍ കടത്തുകയായിരുന്ന 172.8 ലിറ്റര്‍ വിദേശ മദ്യം കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടിച്ചു.ആദൂര്‍ മോയന്തംപാറയില്‍ വാഹനപരിശോധനക്കിടയിലാണ് മദ്യവും അതു കടത്തുകയായിരുന്ന ഓട്ടോയും ഡ്രൈവറെയും പിടികൂടിയത്. നായ്ക്കാപ്പ് സ്വദേശി ധനഞ്ജയ പൂജാരി (35) ആണ് പിടിയിലായതെന്നു പ്രിവന്റീവ് ഓഫീസര്‍ കെ.വി രഞ്ജിത് അറിയിച്ചു. തുടര്‍ നടപടിക്കായി പ്രതിയെയും മദ്യവും ഓട്ടോയും രേഖകളും ബദിയഡുക്ക എക്‌സൈസ് റേഞ്ചിനു കൈമാറി. മദ്യം പിടികൂടിയ സംഘത്തില്‍ എക്‌സൈസ് ഓഫീസര്‍മാരായ സോനു സെബാസ്റ്റ്യന്‍, ശൈലേഷ് …

കെ.എസ്.ടി.പി റോഡ് പൊടിയിൽ; വലഞ്ഞ് യാത്രക്കാർ;യൂത്ത് ലീഗ് റോഡ് ഉപരോധിച്ചു

ചെമ്മനാട് :ഊരാളുങ്കാൽ സൊസൈറ്റി കരാർ എടുത്ത കാസർകോട്–കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡ് കിളച്ചിട്ടിട്ട് ഒരു മാസം പിന്നിട്ടിട്ടും ടാറിംഗ് തുടങ്ങാത്തതിൽ പ്രതിഷേധം രൂക്ഷമാവുന്നു.റോഡ് പൂർണ്ണമായി കിളച്ചിട്ടതോടെ അസഹനീയമായ പൊടിശല്യത്തിൽ യാത്രക്കാരും നാട്ടുകാരും വിഷമിക്കുന്നു. വിദ്യാർത്ഥികൾക്കടക്കം ശ്വാസകോശ രോഗങ്ങൾ ഉണ്ടാകുന്നതായും പരാതി ഉയരുന്നുണ്ട്.റോഡ് പണി നടത്താത്തിൽ പ്രതിഷേധിച്ചു മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. സ്ഥലത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. അമീർ പാലോത്ത് അധ്യക്ഷത വഹിച്ചു . ലീഗ് മണ്ഡലം സെക്രട്ടറി മുഹമ്മദ് കുഞ്ഞി പെരുമ്പള ഉദ്‌ഘാടനം …

പകർച്ച വ്യാധി പ്രതിരോധ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി

ചെമ്മനാട്: യുണൈറ്റഡ് കൊമ്പനടുക്കം ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്, ചെമ്മനാട് ഗ്രാമ പഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തിൽ സർക്കാർ ആയുർവേദ ഡിസ്‌പെൻസറി ചെമ്മനാട് ആയുഷ് ഹെൽത്ത്‌ ആൻ്റ് വെൽനെസ്സ് സെന്റർ എന്നിവയുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസും സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും നടത്തി. കൊമ്പനടുക്കം നൂറുൽ ഹുദാ മദ്റസ യിൽ വെച്ച് നടത്തി. പഞ്ചായത്ത്‌ മെമ്പർ ഷാഹിദ മൻസൂർ കുരിക്കൾ, യുണൈറ്റഡ് കൊമ്പനടുക്കം ക്ലബ്‌ പ്രസിഡന്റ്‌ കെ ശരീഫിനു മരുന്ന് നൽകി പരിപാടി ഉദ്ഘാടനം ചെയ്‌തു. ഡോ. ആയിഷത്ത് …

അനാഥത്വത്തിലായിരുന്ന വയോധികയ്ക്ക് തണലും തുണയുമായി പിങ്ക് പൊലീസ്

കാസർകോട്: ആരുമില്ലാതെ നിരാലംബയായി കഴിഞ്ഞിരുന്ന വയോധികയ്ക്ക് കാസർകോട് പിങ്ക് പൊലീസ് തണലൊരുക്കി. പാറക്കട്ട ഭാഗത്ത് നാട്ടുകാരുടെ സഹായത്തോടെ കഴിഞ്ഞുവന്നിരുന്ന 75 വയസ്സുകാരി വാരിജയെയാണ് പിങ്ക് പൊലീസ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയത്.വാരിജയുടെ ദയനീയാവസ്ഥ ശ്രദ്ധയിൽപ്പെട്ട പിങ്ക് പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും അവർക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്തു. തുടർന്ന് എ എസ് ഐ ശാരദ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഗീത,സിവിൽ പൊലീസ് ഓഫീസർമാരായ രേഷ്മ, രമ്യത എന്നിവർ അധികൃതരുമായി സംസാരിച്ച് വാരിജയെ പരവനടുക്കം ഗവൺമെന്റ് വൃദ്ധമന്ദിരത്തിൽ സുരക്ഷിതമായി …

ചെറുവത്തൂർ തുരുത്തിയിലെ റിട്ട. ഹെഡ്മാസ്റ്റർ ടി.വിജയരാജൻ അന്തരിച്ചു

ചെറുവത്തൂർ : തുരുത്തി എരിഞ്ഞി ക്കിയിലെ റിട്ട. ഹെഡ്മാസ്റ്റർ ടി.വിജയരാജൻ (59 ) അന്തരിച്ചു. തുരുത്തി കൈരളി ഗ്രന്ഥാലയം പ്രസിഡണ്ട്, ശ്രീ നാരായണ ഗുരു സാംസ്കാരിക കേന്ദ്രം മുൻ പ്രസിഡണ്ട്, സർവോദയ മണ്ഡലം, മദ്യ വിരുദ്ധ സമിതി, ഗാന്ധിയൻ പഠന കേന്ദ്രം, കാൻഫഡ് തുടങ്ങിയ വിവിധ സംഘടനകളിൽ ജില്ലാ തലത്തിൽ സജീവമായിരുന്നു, പരേതനായ ടി.എം. അമ്പൂഞ്ഞി മാസ്റ്റരുടെയും ടി.വി. പാറുകുട്ടിയുടെയും മകനാണ്. ഭാര്യ: സ്മിത വി.കെ (നീലേശ്വരം ) മക്കൾ: ഡോ: ശില്പ ജയരാജ്, ശ്രേയ ജയരാജ് …

ദേശീയ പണിമുടക്ക് : ഐക്യ ട്രേഡ് യൂണിയന്‍ മേഖലാ പ്രചരണ ജാഥ തുടങ്ങി

കാസര്‍കോട്: 12ന്റെ ദേശീയ പണിമുടക്കിന്റെ മേഖല ജാഥ എ ഐ ടി യു സി ജില്ലാ ജനറല്‍ സെക്രട്ടറി ടി. കൃഷ്ണന്‍ കാസര്‍കോട്ട് ഉദ്ഘാടനം ചെയ്തു. ജാഥ ലീഡര്‍ സി ഐ ടി യു ജില്ലാ വൈസ് പ്രസിഡന്റ് പി ബാലകൃഷ്ണന്‍ പതാക സ്വീകരിച്ചു.എന്‍ എല്‍ യു ജില്ലാ ജനറല്‍ സെക്രട്ടറി ഹനീഫ് കടപ്പുറം, എ ആര്‍ ധന്യവാദ്, പി ജാനകി, പി വി കുഞ്ഞമ്പു, എ നാരായണന്‍, മധുസൂദനന്‍ നമ്പ്യാര്‍, അസ്‌കര്‍, ശോഭലത, ബിജു ഉണ്ണിത്താന്‍, …

ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്നും ആറുവയസുകാരി തെറിച്ചുവീണു

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്ന് ആറുവയസുകാരി റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റു. കുട്ടിയെ കൊയിലാണ്ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോതമംഗലം ജിഎല്‍പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ആരാധ്യയാണ് റോഡിലേക്ക് തെറിച്ചുവീണത്. കൈയ്ക്കും കാലിനും പരിക്കേറ്റു. കുറുവങ്ങാട് സെന്‍ട്രല്‍ യുപി സ്‌കൂളിന് സമീപത്തായിരുന്നു അപകടം. വിദ്യാര്‍ത്ഥികളുമായി സ്‌കൂളില്‍ നിന്ന് മടങ്ങിയ ഓട്ടോറിക്ഷയില്‍ നിന്നാണ് കുട്ടി തെറിച്ചുവീണത്.അമിതവേഗത്തില്‍ പോകുന്ന ഓട്ടോയില്‍ നിന്ന് കുട്ടി റോഡിലേക്ക് വീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വീണതിനുശേഷം കുട്ടി തനിയെ എഴുന്നേറ്റുനില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. സംഭവസ്ഥലത്തുണ്ടായിരുന്ന …