പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദ ബോസ് രാജിവെച്ചു

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദ ബോസ് രാജിവെച്ചു. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയുള്ള രാജിക്ക് പിന്നിലെ കാരണം വ്യക്തമല്ല. 2027 നവംബര്‍ വരെ കാലാവധിയുണ്ടായിരുന്ന ആനന്ദ ബോസ് ഔദ്യോഗിക കാലാവധി അവസാനിക്കാന്‍ 20 മാസം ബാക്കിനില്‍ക്കെയാണ് പദവി ഒഴിഞ്ഞത്.

ജഗ്ദീപ് ധന്‍കറിന് ശേഷം 2022-ല്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണറായി ചുമതലയേറ്റ ആനന്ദ ബോസ്, മൂന്ന് വര്‍ഷത്തിലേറെ സേവനമനുഷ്ഠിച്ച ശേഷമാണ് രാജിക്കത്ത് നല്‍കിയത്. ഗവര്‍ണറുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി രാജിവാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവെച്ചതെന്നാണ് വിവരം. തമിഴ്‌നാട് ഗവര്‍ണറായ ആര്‍.എന്‍. രവി പശ്ചിമ ബംഗാള്‍ ഗവര്‍ണറുടെ അധിക ചുമതല വഹിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം ആനന്ദ ബോസിന്റെ രാജിയുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണമാണ് അദ്ദേഹം രാജിവച്ചതെന്നും പല ആരോഗ്യപ്രശ്‌നങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു എന്നും സംസ്ഥാന ബിജെപി അധ്യക്ഷന്‍ സമിക് ഭട്ടാചാര്യ പറഞ്ഞു. ആനന്ദ ബോസുമായി പാര്‍ട്ടിക്ക് ഒരു പ്രശ്‌നവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page