ഉപ്പളയില്‍ ഡോക്ടറെ ആക്രമിച്ചു

കാസര്‍കോട്: ഉപ്പളയില്‍ സ്വകാര്യ ആശുപത്രി വളപ്പില്‍ കയറി ഡോക്ടറെ ആക്രമിച്ചതായി പരാതി. ഉപ്പള റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ദേവി പ്രസാദ് മാനേ ആശുപത്രിയിലെ ഡോക്ടര്‍ കുമാര്‍ ശാശ്വത് (42) ആണ് അക്രമത്തിനു ഇരയായത്. ബീഹാര്‍ സ്വദേശിയായ ഡോ. കുമാര്‍ നിലവില്‍ മംഗ്‌ളൂരുവിലാണ് താമസം. അക്രമം സംബന്ധിച്ച് ഡോക്ടര്‍ നല്‍കിയ പരാതി പ്രകാരം മൂന്നു പേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. വ്യാഴാഴ്ച രാവിലെ 8.30 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ആശുപത്രി വളപ്പില്‍ വച്ച് പ്രതികളായ മൂന്നു പേരും ചേര്‍ന്ന് ഡോക്ടറെ നിര്‍ത്തി മുഖത്തടിക്കുകയും മുതുകത്ത് കുത്തുകയും പിടിച്ചു തള്ളി പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നു മഞ്ചേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. അക്രമത്തിന്റെ കാരണം വ്യക്തമല്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ശസ്ത്രക്രിയക്കിടയില്‍ കുട്ടിയുടെ മരണം: ഇയാസിന്റെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് മാറ്റി; ജനറല്‍ ആശുപത്രിയിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്, കനത്ത പൊലീസ് സുരക്ഷ
Scroll to top

You cannot copy content of this page