കുടിവെള്ള പ്രശ്‌നം സംഘട്ടനത്തിലേക്ക്: അയല്‍ക്കാരുടെ മര്‍ദ്ദനമേറ്റ് 60 കാരി ആശുപത്രിയില്‍

കുമ്പള: കുടിവെള്ള പ്രശ്‌നം സംഘട്ടനത്തിനു വഴിമാറുന്നു. പൈവളിക ആസാദ് നഗറില്‍ 60കാരിയെ അയല്‍ക്കാരുടെ മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കുടിവെള്ളം പാഴാക്കരുതെന്ന് ഉപദേശിച്ചതിനാണെന്നു പറയുന്നു ആസാദ് നഗറിലെ പരേതനായ ഐത്തപ്പയുടെ ഭാര്യ ശാരദയെ (60) അയല്‍ക്കാരായ ചന്ദ്രന്‍, സജന്‍, ലീല എന്നിവര്‍ ചേര്‍ന്നു മര്‍ദ്ദിച്ചെന്നു ശാരദ പരാതിപ്പെട്ടു. സാരമായി പരിക്കേറ്റ ഇവരെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദ്ദനം തടയാന്‍ ശ്രമിച്ച ശാരദയുടെ മകള്‍ ശ്രീജയെയും മൂവര്‍ സംഘം മര്‍ദ്ദിച്ചതായി പരാതിയുണ്ട്. ഇന്നലെ വൈകിട്ടായിരുന്നു അക്രമം. പഞ്ചായത്ത് കുടിവെള്ളക്ഷാമം രൂക്ഷമായ …

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറില്‍ നിന്നു 16,000 രൂപ മോഷ്ടിച്ചു; സംഭവം ചെര്‍ക്കള കുണ്ടടുക്കയില്‍

കാസര്‍കോട്: വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറില്‍ നിന്നു 16,000 രൂപ മോഷണം പോയതായി പരാതി. ചെര്‍ക്കള, പാടി, വാഴവളപ്പില്‍ ഹൗസിലെ പുരുഷോത്തമന്‍ നല്‍കിയ പരാതിയില്‍ വിദ്യാനഗര്‍ പൊലീസ് കേസെടുത്ത് പ്രതിയായ ശരത് എന്നയാളെ അറസ്റ്റു ചെയ്തു.ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. ചെര്‍ക്കള, കുണ്ടടുക്കയിലെ പ്രകാശന്‍ എന്നയാളുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിരുന്നതായിരുന്നു സ്‌കൂട്ടര്‍. 16,000 രൂപ അടങ്ങിയ പഴ്‌സ് സ്‌കൂട്ടറിന്റെ സീറ്റിനടിയിലാണ് സൂക്ഷിച്ചിരുന്നത്. വിവിധ തിരിച്ചറിയല്‍ കാര്‍ഡുകളും പഴ്‌സില്‍ ഉണ്ടായിരുന്നു. പണിയെടുത്ത വകയില്‍ കിട്ടാനുള്ള പണം വാങ്ങാനാണ് കുണ്ടടുക്കയിലേയ്ക്ക് പോയതെന്നും മടക്കയാത്രയിലാണ് …

ചിന്നുപാപ്പുവിന്റെ പോസ്റ്റുമോര്‍ട്ടം: അല്‍പ്പസമയത്തിനുള്ളില്‍; ആകസ്മിക മരണം ഉള്‍ക്കൊള്ളാനാവാതെ ഫോളോവേഴ്‌സ്; പൊലീസ് അന്വേഷണത്തില്‍

കാസര്‍കോട്: ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ ചിന്നുപാപ്പുവിന്റെ മൃതദേഹം അല്‍പ്പസമയത്തിനുള്ളില്‍ കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യും.ചിന്നുപാപ്പു എന്ന രേഷ്മ (25)യുടെ മരണത്തില്‍ സഹോദരന്‍ രതീഷ് സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്നു പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനെക്കുറിച്ചു പൊലീസ് ആലോചിച്ചിരുന്നു. എന്നാല്‍ കാസര്‍കോട്ടും ഫോറന്‍സിക് സര്‍ജ്ജനുള്ളതു കൊണ്ടു ആ നീക്കം ഉപേക്ഷിച്ചു.ഇന്നലെ ഉച്ചക്കു രണ്ടുമണിയോടെയാണ് കാസര്‍കോട് ആസാദ് നഗറിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ ചിന്നുപാപ്പുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതെന്നു പറയുന്നു. വാടക …

കാസര്‍കോട്ട് വന്‍ മയക്കുമരുന്നു വേട്ട: കാറില്‍ കടത്തിയ 49.14 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍; പിടികൂടിയത് പൊലീസ് വാഹനം കാറിനു കുറുകെയിട്ട്, മയക്കുമരുന്ന് കടത്തിയത് യുവതിയെയും കുട്ടികളെയും മറയാക്കി

കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന 49.14 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. കല്ലക്കട്ട സ്വദേശിയും ബേള, കൊല്ലങ്കാനയില്‍ താമസക്കാരനുമായ ബി മുഹമ്മദ് റഫീഖി (39)നെയാണ് കാസര്‍കോട് ടൗണ്‍ എസ്‌ഐ സിആര്‍ മൗഷ്മിയും സംഘവും പിടികൂടിയത്. തിങ്കളാഴ്ച വൈകുന്നേരം 6.15 മണിയോടെ കാസര്‍കോട് ഗവ. കോളേജിനു മുന്നില്‍ വിദ്യാനഗറിലാണ് മയക്കുമരുന്നു വേട്ട നടത്തിയത്. സര്‍വ്വീസ് റോഡില്‍ വാഹന പരിശോധന നടത്തുകയായിരുന്നു പൊലീസ് സംഘം. ഈ സമയത്ത് കാസര്‍കോട് ടൗണ്‍ ഭാഗത്തു നിന്നു എത്തിയ സ്വിഫ്റ്റ് കാറിനു എസ്‌ഐ കൈകാണിച്ചു. വേഗത …

ഇന്‍ഫ്‌ളുവന്‍സര്‍ ചിന്നു പാപ്പു തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: ഇന്‍ഫ്‌ളുവന്‍സര്‍ ചിന്നു പാപ്പു എന്ന രേഷ്മ(25)യെ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു.കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആസാദ് നഗറിലുള്ള വാടക ക്വാര്‍ട്ടേഴ്‌സിലാണ് ജഡം കണ്ടെത്തിയത്. ആദ്യ ഭര്‍ത്താവുമായുള്ള ബന്ധം വഷളായതിനെ തുടര്‍ന്ന് വേര്‍പ്പെടുത്തുകയായിരുന്നു. അടുത്തിടെയാണ് നിയമപരമായി ആ വിവാഹബന്ധം വേര്‍പ്പെടുത്തിയതെന്നു അറിയുന്നു.ആസാദ് നഗറിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ ചിന്നു പാപ്പു ആണ്‍സുഹൃത്ത് സന്ദേശുമൊത്തായിരുന്നു താമസം. കഴിഞ്ഞ ദിവസം ഇരു സുഹൃത്തുക്കളും തമ്മില്‍ കലഹമുണ്ടായിരുന്നതായും സംസാരമുണ്ട്. ആദൂര്‍ ആലന്തടുക്കയിലെ ഗംഗാധരനാണ് രേഷ്മയുടെ പിതാവ്. അഭിനയത്തിലും അനുകരണത്തിലും അതീവ തല്‍പ്പരയായിരുന്നു. …

സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്തശേഷം ഹോട്ടലുടമ തൂങ്ങിമരിച്ചു; ‘മരണത്തിന് കാരണം രണ്ടാം ഭാര്യയും അമ്മയും’

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്തശേഷം ഹോട്ടലുടമ തൂങ്ങിമരിച്ചു. വിളവൂര്‍ക്കല്‍ ഈഴക്കോട് ഗ്രീന്‍വില്ല ഗാര്‍ഡന്‍സില്‍ പ്രദീപ് ആണ് മരിച്ചത്. കാര്‍പോര്‍ച്ചിലെ സീലിങ് ഹുക്കില്‍ തൂങ്ങി മരിക്കുകയായിരുന്നു. തന്റെ അച്ഛനോടും സുഹൃത്തുക്കളോടും പ്രദീപ് വീഡിയോയില്‍ മാപ്പ് പറയുന്നുണ്ട്. ‘കഷ്ടപ്പെട്ട പണം മുഴുവന്‍ നഷ്ടമായി, ഇനി വയ്യ, മരിക്കണമെന്ന് ഒരാഗ്രഹവുമില്ല, പേടിയാണ് മരിക്കാന്‍. പക്ഷെ മറ്റു നിവൃത്തിയില്ല’ – പ്രദീപ് പറയുന്നു. ആദ്യവിവാഹത്തിലെ മകള്‍ക്കും രണ്ടാം ഭാര്യയ്ക്കുമൊപ്പമാണ് പ്രദീപ് താമസിച്ചിരുന്നത്. അപകടത്തില്‍പ്പെട്ട് കാലൊടിഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ ഒന്നര മാസമായി …

അമേരിക്കക്കു വേണ്ടി കളിക്കുന്നതില്‍ സമ്മിശ്ര വികാരമെന്നു താരം; യുഎസ് സ്‌കീയിംഗ് താരം ഹണ്ടര്‍ഹെസിനു ട്രംപിന്റെ രൂക്ഷ വിമര്‍ശനം

പി. പി. ചെറിയാന്‍ മിലാനോ കോര്‍ട്ടിന: ശൈത്യകാല ഒളിമ്പിക്‌സില്‍ അമേരിക്കയെ പ്രതിനിധീകരിക്കുന്നതില്‍ തനിക്ക് ‘മിശ്രവികാരമാണെന്ന പ്രസ്താവിച്ച യുഎസ് ഫ്രീസ്‌റ്റൈല്‍ സ്‌കീയിംഗ് താരം ഹണ്ടര്‍ ഹെസിനെ പ്രസിഡന്റ്‌ഡൊണാള്‍ഡ് ട്രംപ് രൂ ക്ഷമായി വിമര്‍ശിച്ചു. ഹെസിനെ ഒരു ‘ലൂസര്‍’ എന്ന് വിശേഷിപ്പിച്ച ട്രംപ്, ഇത്തരക്കാര്‍ക്കായി ആര്‍പ്പുവിളിക്കാന്‍ പ്രയാസമാണെന്നും തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ കുറിച്ചു.ഇറ്റലിയിലെ ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഹണ്ടര്‍ ഹെസ് വിവാദ പരാമര്‍ശം നടത്തിയത്. ‘അമേരിക്കയില്‍ നടക്കുന്ന പല കാര്യങ്ങളുടെയും വലിയ ആരാധകനല്ല ഞാന്‍. …

‘ഗ്രീന്‍ സ്റ്റാര്‍ ട്രോഫി” ഫുട്‌ബോളിന് മൊഗ്രാലില്‍ നാളെ തുടക്കം: ലോഗോ മുന്‍മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പ്രകാശനം ചെയ്തു

മൊഗ്രാല്‍: ‘ഗ്രീന്‍ സ്റ്റാര്‍ ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് മൊഗ്രാല്‍ ഗ്രീന്‍ സ്റ്റാര്‍ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ് സംഘടിപ്പിക്കുന്ന അണ്ടര്‍-20 സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് നാളെ(100226) മൊഗ്രാലില്‍ തുടക്കമാകും. വൈകുന്നേരം 4.30ന് മൊഗ്രാല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ ‘കുത്തിരിപ്പ് മുഹമ്മദ് സോക്കര്‍ സിറ്റി”യിലാണ് മത്സരങ്ങള്‍ അരങ്ങേറുക.മൊഗ്രാലിലെ പ്രാദേശിക ക്ലബ്ബുകളായ നെക്സ്റ്റ്‌ജെന്‍ ക്ലബ് മൊഗ്രാല്‍, സിറ്റിസണ്‍ കടവത്ത്, സ്‌കോട്ടീഷ് ക്ലബ് മൊഗ്രാല്‍, റൈസിംഗ് സ്റ്റാര്‍, എഫ്‌സി ടിവിഎസ്,ബി എഫ് സി ബദ്രിയാനഗര്‍, യുണൈറ്റഡ് പേരാല്‍,കെഎഫ് സി കൊപ്പളം, കോട്ടയിന്‍സ്, ഗല്ലി …

ഫോണ്‍ തകരാറിലായതിലുള്ള മനോവിഷമം; നഴ്‌സിങ് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചനിലയില്‍

തിരുവല്ല: നഴ്‌സിംഗ് വിദ്യാര്‍ത്ഥിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. തിരുവല്ല കുറ്റൂര്‍ തലയാര്‍ മട്ടയ്ക്കല്‍ വീട്ടില്‍ ആരോണ്‍ അനില്‍ ജോസാണ്(19) മരിച്ചത്. തമിഴ്‌നാട്ടിലെ നഴ്‌സിങ് കോളജില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയാണ്. ഫോണ്‍ തകരാറിലായതില്‍ കഴിഞ്ഞ രണ്ടുദിവസമായി ആരോണ്‍ മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. അവധിക്ക് വീട്ടിലെത്തിയ ആരോണ്‍ ഇന്നലെ തിരികെ പോകാനിരുന്നതാണ്. എന്നാല്‍ പോയില്ല. രാത്രിയോടെയാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചതായി കാണുന്നത്. സംഭവസമയം ആരോണിന്റെ പിതാവ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മാതാവ് മകള്‍ക്കൊപ്പം കാനഡയിലാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

മെട്രോ സ്‌റ്റേഷനില്‍ മകനൊപ്പം കാമുകി; കുടുംബത്തിന്റെ മാനം പോയെന്ന് അമ്മയുടെ പരിഭവം; അവിടെ വച്ച് തന്നെ വിവാഹ നിശ്ചയം നടത്തി; ദൃശ്യങ്ങള്‍ വൈറല്‍

മുംബൈ: സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റുചെയ്യുന്ന മിക്കവാറും എല്ലാ വീഡിയോകളും വളരെ പെട്ടെന്ന് തന്നെ വൈറലാകാറുണ്ട്. അത്തരത്തില്‍ മെട്രോ സ്റ്റേഷനില്‍ അപ്രതീക്ഷിതമായി അരങ്ങേറിയ ഒരു ‘വിവാഹ നിശ്ചയ’ത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മെട്രോ സ്റ്റേഷനില്‍ മകനെ കാമുകിക്കൊപ്പം കണ്ടുമുട്ടിയ ഒരമ്മ, അവിടെ വെച്ച് തന്നെ അവരുടെ വിവാഹനിശ്ചയം നടത്തുന്ന വീഡിയോ ആണ് ആളുകള്‍ ഏറ്റെടുത്തത്. വീഡിയോ പോസ്റ്റുചെയ്ത് മിനുട്ടുകള്‍ക്കകം തന്നെ വൈറലായി. എക്‌സില്‍ പ്രചരിക്കുന്ന വീഡിയോയില്‍, മെട്രോ സ്റ്റേഷനിലെ ബെഞ്ചിലിരിക്കുന്ന മകനെയും കാമുകിയേയും കാണാം. അവര്‍ക്കരികിലേക്ക് മധുരപലഹാരങ്ങളും പഴങ്ങളുമായി …

57കാരി മകളുടെ വീട്ടിലെ ബാത്ത്‌റൂമിനുള്ളില്‍ പൊള്ളലേറ്റു മരിച്ച നിലയില്‍

കുമ്പള: 57കാരിയെ മകളുടെ വീട്ടിലെ ബാത്ത് റൂമിനുള്ളില്‍ പൊള്ളലേറ്റു മരിച്ച നിലയില്‍ കാണപ്പെട്ടു.കാസര്‍കോട് ചൂരി സ്വദേശിനിയും കുന്നില്‍ മുഹമ്മദിന്റെ മകളുമായ അസ്മ (57)യെയാണ് സീതാംഗോളി മുഖാരിക്കണ്ടത്തെ മകള്‍ ഷംസീനയുടെ വീടിന്റെ മുകള്‍ നിലയിലെ ബാത്ത്‌റൂമിനുള്ളില്‍ വെന്തു മരിച്ച നിലയില്‍ കാണപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ടു മൂന്നു മണിയോടെയായിരുന്നു സംഭവം. അസ്മയ്ക്ക് നേരിയ തോതില്‍ മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി പറയുന്നു. വിവരമറിഞ്ഞു പൊലീസ് സംഭവസ്ഥലത്തെത്തി. പെട്രോള്‍ ഒഴിച്ചു സ്വയം തീ കൊളുത്തിയതാവുമെന്നു സംശയിക്കുന്നു. തീപിടിച്ചു ശരീരമാസകലം പൊള്ളലേറ്റ നിലയിലാണെന്നു പൊലീസ് പറഞ്ഞു. …

പ്രവാസി യുവതിയുടെ കോടികള്‍ വിലമതിക്കുന്ന കെട്ടിടവും ഭൂമിയും വ്യാജ രേഖയിലൂടെ സ്വന്തമാക്കി; സബ് രജിസ്ട്രാര്‍ അറസ്റ്റില്‍

തിരുവനന്തപുരം: പ്രവാസി യുവതിയുടെ കോടികള്‍ വിലമതിക്കുന്ന കെട്ടിടവും ഭൂമിയും വ്യാജ രേഖയിലൂടെ സ്വന്തമാക്കിയ കേസില്‍ ശാസ്തമംഗലം സബ് രജിസ്ട്രാര്‍ ലക്ഷ്മി അറസ്റ്റില്‍. തിരുവനന്തപുരം ജവഹര്‍ നഗറിലെ കോടികളുടെ ഭൂമിതട്ടിപ്പിന് കൂട്ടുനിന്നുകൊടുത്തുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് മ്യൂസിയം പൊലീസ് ലക്ഷ്മിയെ അറസ്റ്റ് ചെയ്തത്. നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അംഗവും ആധാരമെഴുത്തുകാരനുമായ അനന്തപുരി മണികണ്ഠനെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. യുവതിയുടെ പേരിലുണ്ടായിരുന്ന ഭൂമി തട്ടിയെടുക്കാന്‍ വ്യാജ ഇഷ്ടദാന കരാര്‍ ഉള്‍പ്പെടെ ഉണ്ടാക്കിയത് മണികണ്ഠനെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ജവഹര്‍ …

മോഷ്ടാക്കളുടെ ആക്രമണത്തില്‍ ബെംഗളൂരുവില്‍ യുവതിക്ക് ദാരുണാന്ത്യം; സ്‌പ്രേ അടിച്ചു വീഴ്ത്തിയശേഷം എട്ടരപ്പവന്റെ മാലയുമായി കടന്നുകളഞ്ഞു

ബെംഗളൂരു: മോഷ്ടാക്കളുടെ ആക്രമണത്തില്‍ ബെംഗളൂരുവില്‍ യുവതിക്ക് ദാരുണാന്ത്യം. ബെംഗളൂരു നോര്‍ത്തിലെ ഹുസ്‌കൂര്‍ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 45കാരിയായ ജ്യോതിയാണ് മോഷ്ടാക്കളുടെ ആക്രമണത്തില്‍ മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ മുറ്റം തൂത്തുവാരുന്നതിനിടെ ബൈക്കിലെത്തിയ രണ്ടുപേര്‍ ജ്യോതിക്ക് നേരെ സ്‌പ്രേ അടിക്കുകയായിരുന്നു. ഇതോടെ ബോധരഹിതയായി വീണ ജ്യോതിയുടെ കഴുത്തിലുണ്ടായിരുന്ന എട്ടരപ്പവന്‍ തൂക്കമുള്ള മാല തട്ടിപ്പറിച്ചെടുത്ത് സംഘം സ്ഥലംവിട്ടു. ജ്യോതിയെ ഉടന്‍ തന്നെ ഭര്‍ത്താവ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവത്തില്‍ മദനായകനഹള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു. ബെംഗളൂരുവിലെ വിജയപുരയിലും സമാനമായ സംഭവം …

സ്ത്രീധന പീഡനവും ആത്മഹത്യാപ്രേരണയും; 20 വര്‍ഷം മുമ്പ് നാട് വിട്ട വനിതാ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍, ഒളിവില്‍ കഴിഞ്ഞത് വ്യാജ പേരില്‍

തളിപ്പറമ്പ്: സ്ത്രീധന-ആത്മഹത്യാ പ്രേരണാക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് 20 വര്‍ഷം മുമ്പ് നാടുവിട്ട വനിതാ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍. ആലക്കോട്, അരങ്ങം, വട്ടക്കയത്തെ വടക്കനിപുരയില്‍ ബിന്ദു (50)വിനെയാണ് ആലക്കോട് പൊലീസ് തമിഴ്‌നാട്, തൂത്തുക്കുടിയില്‍ വച്ച് പിടികൂടിയത്.2005 ജൂലായ് മാസത്തില്‍ ബിന്ദുവിന്റെ സഹോദരന്‍ പ്രകാശന്റെ ഭാര്യ കുഞ്ഞിനെയും കൊണ്ട് ജീവനൊടുക്കിയിരുന്നു. പ്രസ്തുത കേസിലെ പ്രതിയാണ് ബിന്ദു. കേസില്‍ പ്രതിയായതോടെ ബിന്ദു തന്റെ രണ്ടു കുട്ടികളുമായി നാടു വിടുകയായിരുന്നു. 2008ല്‍ കോടതി ബിന്ദുവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച …

പയ്യന്നൂരിലും മയ്യിലിലും വാഹനാപകടം; 2 പേര്‍ മരിച്ചു

പയ്യന്നൂര്‍: പയ്യന്നൂരിലും മയ്യിലിലും ഉണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളില്‍ പരിക്കേറ്റ രണ്ടു പേര്‍ മരിച്ചു.മണിയറ-പയ്യന്നൂര്‍ റൂട്ടിലെ കൊക്കോട് ഞായറാഴ്ച വൈകുന്നേരം നാലു മണിയോടെയുണ്ടായ അപകടത്തില്‍ പരിക്കേറ്റ പേരൂരിലെ ഇ. ജിഷ്ണു (27)വാണ് മരണപ്പെട്ടവരില്‍ ഒരാള്‍. ഇയാള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ കാറിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ജിഷ്ണു തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് മരിച്ചത്.കാനാ നാരായണന്‍-സജിന ദമ്പതികളുടെ മകനാണ്. സഹോദരന്‍ സഞ്ജു.കഴിഞ്ഞയാഴ്ച മയ്യില്‍, ചെറുവത്തലമൊട്ടയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കടൂര്‍, ഒറവയലിലെ …

സംസ്ഥാനത്ത് താപനില ഉയരുന്നു; ജാഗ്രതാ നിര്‍ദ്ദേശവുമായി ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് പകല്‍ നേരത്തെ താപ നില ഉയരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. സൂര്യാഘാതത്തിനും നിര്‍ജലീകരണത്തിനുമുള്ള സാധ്യത കണക്കിലെടുത്താണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. കടുത്ത ചൂട് സൂര്യാഘാതത്തിനും നിര്‍ജ്ജലീകരണത്തിനും ഇടയാക്കുമെന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നു അതോറിറ്റി വ്യക്തമാക്കി.പകല്‍ 11 മണിക്കും മൂന്നു മണിക്കും ഇടയില്‍ തുടര്‍ച്ചയായി വെയിലേല്‍ക്കുന്നത് ഒഴിവാക്കണമെന്നും അറിയിപ്പില്‍ വ്യക്തമാക്കി. ദാഹം തോന്നുന്നില്ലെങ്കിലും വെള്ളം കുടിക്കണമെന്നും അറിയിപ്പില്‍ പറഞ്ഞു.പോയവര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വേനലിന്റെ തുടക്കത്തില്‍ തന്നെ കടുത്ത …

പരീക്ഷയ്ക്ക് താമസിച്ചെത്തിയത് ചോദ്യം ചെയ്ത അധ്യാപികയെ മര്‍ദിച്ചു; വിദ്യാര്‍ത്ഥി അറസ്റ്റില്‍

ഗാന്ധിനഗര്‍: പരീക്ഷയ്ക്ക് താമസിച്ചെത്തിയത് ചോദ്യം ചെയ്ത അധ്യാപികയെ മര്‍ദിച്ചെന്ന പരാതിയില്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍. പന്ത്രണ്ടാം ക്ലാസുകാരനാണ് അറസ്റ്റിലായത്. ഗുജറാത്തിലെ പഞ്ച് മഹല്‍ ജില്ലയിലെ ഷഹാറയിലെ സ്‌കൂളില്‍ ജനുവരി 24ന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയായിരുന്നു വിദ്യാര്‍ത്ഥിക്കെതിരെയുള്ള നടപടി. സ്‌കൂളില്‍ പരീക്ഷ നടക്കുന്ന സമയത്ത് താമസിച്ചെത്തിയ വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്ത അധ്യാപികയോട് വീട്ടില്‍ പോലും തന്നെ ആരും ചോദ്യം ചെയ്യാറില്ലെന്നും നിങ്ങളാരാണ് ചോദ്യം ചെയ്യാനെന്നും ചോദിച്ചാണ് മര്‍ദിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ വ്യാപക …

മുരളിധരൻ പുക്കളം വ്യത്യസ്തനാം കർഷകൻ; പെരിയയുടെ ആദരവ്

കാസർകോട്:എക്കർ കണക്കിന് തരിശുഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന പെരിയ ബസാറിലെ മുരളീധരൻ പൂക്കളത്തെ ആദരിച്ചു. പെരിയ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽപി.ടി.എ യുടെ നേതൃത്വത്തിൽ നടത്തിയ വിജയാരവം പരിപാടിയിലാണ് ആദരവ് നൽകിയത് . പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡണ്ട് ഡോ :സി കെ സബിതയിൽ നിന്നും സ്നേഹാദരവ് ഏറ്റുവാങ്ങി.എല്ലാത്തരം കൃഷികളും നടത്തുന്ന മുരളീധരൻ നാടിന് മാതൃകയാണെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.