പാചകം ചെയ്ത ശേഷം പുറത്തിറങ്ങിയ ഉടന്‍ വീടിന് തീപിടിച്ചു; സാധനങ്ങളെല്ലാം കത്തിനശിച്ചു

തിരുവനന്തപുരം: പാചകത്തിനുശേഷം അടുക്കളയില്‍ നിന്ന് വീട്ടമ്മ പുറത്തിറങ്ങിയ ഉടനെ വീടിന് തീപിടിച്ച് സാധനങ്ങളെല്ലാം കത്തിനശിച്ചു. കാട്ടാക്കട പൂവച്ചലില്‍ രാവിലെയാണ് സംഭവം. അപകടത്തില്‍ വീട് ഭാഗികമായി കത്തിനശിച്ചു. പുന്നംകരിക്കകം വി.എസ്. ഭവനില്‍ ശ്രീദേവിയുടെ വീടിനാണ് തീപിടിച്ചത്.

പാചകം ചെയ്ത ശേഷം ശ്രീദേവി വീടിന് പുറത്തിറങ്ങുന്നതിനിടെയാണ് തീപിടിച്ചതെന്ന് പറയുന്നു. വിവരമറിഞ്ഞ് നാട്ടുകാര്‍ എത്തുമ്പോഴേക്കും തീ പടര്‍ന്നിരുന്നു. തുടര്‍ന്ന് കാട്ടാക്കടയില്‍ നിന്ന് രണ്ട് ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. പഞ്ചായത്തിലെ ഹരിതകര്‍മസേനാ അംഗമാണ് ശ്രീദേവി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല, അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page