ആദ്യമായി സ്വന്തം കുഞ്ഞിനെ കൈയിലേറ്റു വാങ്ങുന്ന അച്ഛന്റെ വീഡിയോ വൈറല്‍; യുവാവിന്റെ മുഖത്ത് ഒരേസമയം മിന്നിമറയുന്നത് പേടിയും സന്തോഷവും നിറഞ്ഞ വികാരങ്ങള്‍
കൊച്ചി: ആദ്യമായി സ്വന്തം കുഞ്ഞിനെ കൈയിലേറ്റു വാങ്ങുന്ന അച്ഛന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. കുഞ്ഞിനെ കൈയിലെടുത്ത യുവാവിന്റെ മുഖത്ത് ഒരേസമയം മിന്നിമറയുന്നത് പേടിയും സന്തോഷവും നിറഞ്ഞ വികാരങ്ങള്‍. നിരവധി പേരാണ് വീഡിയോയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഡോ. സുകന്യ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ഈ വൈകാരിക വീഡിയോ 70 ലക്ഷത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു. ‘ഏറ്റവും കരുത്തനായ ഒരാളുടെ കൈകള്‍ പോലും ആ കുഞ്ഞുസന്തോഷം തൊടുമ്പോള്‍ വിറച്ചുപോകും’ എന്നാണ് ഡോക്ടര്‍ വീഡിയോയ്ക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. ലേബര്‍ റൂമില്‍ നിന്നും നഴ്‌സ് …