സ്ത്രീസുരക്ഷയ്ക്ക് കരുത്തുപകർന്ന് ‘നിർഭയ നിശ’ രാത്രി നടത്തം : ജില്ലാ പോലീസ് മേധാവി ഫ്ലാഗ് ഓഫ് ചെയ്തു

കാഞ്ഞങ്ങാട്: ലോക വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീകളില്‍ സുരക്ഷയും ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കുന്നതിനു ജില്ലാ പോലീസ് നിര്‍ഭയ നിശ -രാത്രി നടത്തം – സംഘടിപ്പിച്ചു. കാഞ്ഞങ്ങാട്ട് നടന്ന പരിപാടി ജില്ലാ പോലീസ് മേധാവി വിജയ ഭരത് റെഡ്ഡി ഉദ്ഘാടനം ചെയ്തു.
അഡീഷണല്‍ എസ്.പി. സി.എം. ദേവദാസന്‍ അധ്യക്ഷത വഹിച്ചു. രാത്രികാലങ്ങളില്‍ ഭയമില്ലാതെ സഞ്ചരിക്കാനുള്ള സ്ത്രീകളുടെ അവകാശത്തെ ഉയര്‍ത്തിപ്പിടിച്ചായിരുന്നു കൂട്ടനടത്തം. നിര്‍ഭയ നിശ പരിപാടിയോടനുബന്ധിച്ചു
പോള്‍ ആപ്പ് വിശദീകരണവും നടന്നു. അത്യാവശ്യ ഘട്ടങ്ങളില്‍ പോലീസിന്റെ സഹായം തേടാന്‍ സഹായിക്കുന്ന ആപ്പിനെക്കുറിച്ച് അവബോധം നല്‍കി. ആപത്ഘട്ടങ്ങളില്‍ എങ്ങനെ എസ്.ഒ.എസ് സംവിധാനം പ്രവര്‍ത്തിപ്പിക്കാം എന്നതിന്റെ വീഡിയോ പ്രദര്‍ശനവുമുണ്ടായിരുന്നു.
സ്വയം പ്രതിരോധ പരിശീലനം, കളരിപ്പയറ്റ്, ബോക്‌സിങ് പ്രദര്‍ശനം എന്നിവയും ഇതോടനുബന്ധിച്ചു നടന്നു. പരിപാടികള്‍ കാണികള്‍ക്കു ആവേശം പകര്‍ന്നു.
നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഫൗസിയ ഷെരീഫ്, സിനി ആര്‍ട്ടിസ്റ്റ് നന്ദന, എഴുത്തുകാരി സി.പി. ശുഭ, ഡിവൈഎസ്പി കെ.പി. സുരേഷ് ബാബു, നാര്‍കോട്ടിക് ഡിവൈഎസ്പി ബോസ് കെ.എ., ഹോസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ ദിനേശ് കെ. പ്രസംഗിച്ചു. സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി, കുടുംബശ്രീ, അങ്കണവാടി, വനിതാ മിത്രം വിഭാഗങ്ങളിലെ നൂറുകണക്കിന് വനിതകള്‍ രാത്രി നടത്തത്തില്‍ അണി ചേര്‍ന്നു.
കാസര്‍കോട് വനിതാ സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ അജിത സ്വാഗതവും ജനമൈത്രി ബീറ്റ് ഓഫീസര്‍ പ്രദീപന്‍ നന്ദിയും പറഞ്ഞു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page