ഇരകളോടു കരുണ കാട്ടാത്ത സർക്കാർ:വിമൻ ജസ്റ്റിസ്‌ മൂവ്മെന്റ്

കാസർകോട്: ഇരകളോടു കരുണ കാട്ടാത്ത സർക്കാരാണ് സംസ്ഥാനത്തിപ്പോഴെന്നു വിമൻ ജസ്റ്റിസ്‌ മൂവ്മെന്റ് ആരോപിച്ചു. നിരന്തരമായ ചികിത്സാപ്പിഴവുകളും, വീര്യം കൂട്ടുന്ന ബാറുകളും,നീതി വിരാമമില്ലാതെ തുടരുന്നതു ഇതു കൊണ്ടാണെന്നു വനിതാദിന ചർച്ചാ സംഗമo ചൂണ്ടിക്കാട്ടി. നീതി കിട്ടാതെ മുറവിളികൂട്ടുന്ന ഇരകളുടെ പ്രശ്നങ്ങൾക്കു സർക്കാർ എന്ത് പരിഹാരമാണു ഉണ്ടാക്കിയതെന്നു യോഗം ആരാഞ്ഞു. സംസ്ഥാന സമിതി അംഗം സുഫീറ എരമംഗലം ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ ജുബൈരിയ സുബൈർ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മെഹ്‌റുന്നിസ, കൗൺസിലർമാരായ ആയിഷ സലാം, തഷ്രീഫ ബഷീർ, സിസ്റ്റർ ജയ ആന്റോ,ശ്രീജ പുരുഷോത്തമൻ, മർസൂബ , ശബ്നം ബഷീർ, ഹബീബ,ഷറഫു ന്നിസ,സുലൈഖ മാഹിൻ,ജമീല,വസന്തി,അസ്മ അബ്ബാസ്‌,ഷമീറ പ്രസംഗിച്ചു.കരാട്ടെ മത്സരത്തിൽ സംസ്ഥാന ചാമ്പ്യൻ ഷിപ്പിൽ സ്വർണമെഡൽ നേടിയ എഴാം ക്ലാസ് വിദ്യാർത്ഥിനി ആയിഷയെ ആദരിച്ചു. റംസീന അബ്ദുൽ റഹ്മാൻ ചർച്ച നിയന്ത്രിച്ചു. സഹീറ അബ്ദുൽ ലത്തീഫ് സ്വാഗതവും യുസ്ര നന്ദിയും പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page