വീടു കുത്തിത്തുറന്ന് സ്വര്‍ണ്ണക്കട്ടിയും വെള്ളി ആഭരണങ്ങളും കവര്‍ന്ന കേസ്; അന്തര്‍സംസ്ഥാന മോഷ്ടാക്കള്‍ അറസ്റ്റില്‍

മംഗ്‌ളൂരു: വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണക്കട്ടിയും വെള്ളിയാഭരണങ്ങളും കവര്‍ന്ന കേസില്‍ അന്തര്‍സംസ്ഥാന മോഷ്ടാക്കള്‍ അറസ്റ്റില്‍. തമിഴ്‌നാട്, തിരുനെല്‍വേലി സ്വദേശികളായ എസ്സാക്കി രാജ(28), നമ്പിരാജ (23) എന്നിവരെയാണ് കാപ്പു പൊലീസ് അറസ്റ്റു ചെയ്തത്. കാപ്പു പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ദിവാകര ഷെട്ടി എന്നയാളുടെ വീട്ടില്‍ നിന്നു 30 ഗ്രാം തൂക്കമുള്ള സ്വര്‍ണ്ണക്കട്ടി ,വെള്ളി ആഭരണങ്ങള്‍ എന്നിവ കവര്‍ന്ന കേസിലാണ് അറസ്റ്റ്. ജനുവരി 14ന് രാത്രിയിലാണ് കവര്‍ച്ച. അടഞ്ഞു കിടന്ന വീടിന്റെ മുന്‍ വാതില്‍ തകര്‍ത്ത് അകത്തു കടന്ന മോഷ്ടാക്കള്‍ അലമാര തകര്‍ത്താണ് 19 ലക്ഷം രൂപവിലവരുന്ന സ്വര്‍ണ്ണവും വെള്ളിയും കവര്‍ച്ച ചെയ്തത്.
വീട്ടില്‍ നിന്നു ലഭിച്ച വിരലടയാളങ്ങള്‍ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് എസ്സാക്കിരാജയും നമ്പിരാജയും അറസ്റ്റിലായത്. ഇരുവര്‍ക്കും എതിരെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളില്‍ കവര്‍ച്ചാ കേസുകള്‍ ഉള്ളതായി പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page