ദേളിയില്‍ നടുറോഡിലെ വാക്കു തര്‍ക്കത്തില്‍ ഇടപെട്ട 61 കാരനെ ഇരുമ്പുവടി കൊണ്ട് അടിച്ചു കൊല്ലാന്‍ ശ്രമം; പ്രതി അറസ്റ്റില്‍

കാസര്‍കോട്: റോഡില്‍ വാഹനങ്ങള്‍ നിര്‍ത്തി വാക്കു തര്‍ക്കത്തിലേര്‍പ്പെടുന്നത് കണ്ട് ഇടപെട്ട 61 കാരനെ ഇരുമ്പുവടി കൊണ്ട് അടിച്ചു കൊല്ലാന്‍ ശ്രമം. അണിഞ്ഞ ആലിങ്കാത്തൊട്ടിയിലെ ഉനൈസ് മന്‍സിലില്‍ കെ എം ഷാഫി (61)യാണ് അക്രമത്തിനു ഇരയായത്. സംഭവത്തില്‍ വധശ്രമത്തിനു കേസെടുത്ത് ദേളിയിലെ ഡി എം സമീറി (40)നെ മേല്‍പ്പറമ്പ് ഇന്‍സ്‌പെക്ടര്‍ പി രാഘവന്‍ അറസ്റ്റു ചെയ്തു.
ശനിയാഴ്ച ഉച്ചയ്ക്ക് ദേളി സഅദിയ്യ അറബിക് കോളേജിനു സമീപത്താണ് കേസിനാസ്പദമായ സംഭവം. റോഡില്‍ മാര്‍ഗ്ഗ തടസ്സം ഉണ്ടാക്കുന്ന രീതിയില്‍ രണ്ടു പേര്‍ വാക്കു തര്‍ക്കം നടത്തുന്നത് കണ്ട് ഇടപ്പെട്ടതായിരുന്നു കെ എം ഷാഫി. ഈ സമയത്ത് ഇയാളുടെ കൈയില്‍ മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നു. വാക്കു തര്‍ക്കത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുന്നുവെന്ന സംശയത്തില്‍ സമീര്‍ ഇരുമ്പു ലിവര്‍ എടുത്ത് തലയ്ക്ക് അടിക്കുകയായിരുന്നുവെന്നു പരാതിയില്‍ പറഞ്ഞു. 12,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണും 32,000 രൂപയും തട്ടിയെടുത്തുവെന്നും പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page