ആദ്യമായി സ്വന്തം കുഞ്ഞിനെ കൈയിലേറ്റു വാങ്ങുന്ന അച്ഛന്റെ വീഡിയോ വൈറല്‍; യുവാവിന്റെ മുഖത്ത് ഒരേസമയം മിന്നിമറയുന്നത് പേടിയും സന്തോഷവും നിറഞ്ഞ വികാരങ്ങള്‍

കൊച്ചി: ആദ്യമായി സ്വന്തം കുഞ്ഞിനെ കൈയിലേറ്റു വാങ്ങുന്ന അച്ഛന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. കുഞ്ഞിനെ കൈയിലെടുത്ത യുവാവിന്റെ മുഖത്ത് ഒരേസമയം മിന്നിമറയുന്നത് പേടിയും സന്തോഷവും നിറഞ്ഞ വികാരങ്ങള്‍. നിരവധി പേരാണ് വീഡിയോയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഡോ. സുകന്യ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ഈ വൈകാരിക വീഡിയോ 70 ലക്ഷത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു. ‘ഏറ്റവും കരുത്തനായ ഒരാളുടെ കൈകള്‍ പോലും ആ കുഞ്ഞുസന്തോഷം തൊടുമ്പോള്‍ വിറച്ചുപോകും’ എന്നാണ് ഡോക്ടര്‍ വീഡിയോയ്ക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.

ലേബര്‍ റൂമില്‍ നിന്നും നഴ്‌സ് കുഞ്ഞിനെ പുറത്തേക്ക് കൊണ്ടുവരുന്നതാണ് വീഡിയോയില്‍ കാണുന്നത്. ആ സമയം പുറത്ത് പരിഭ്രമത്തോടെ കാത്തുനില്‍ക്കുന്ന അച്ഛനെയും കാണാം. കുഞ്ഞിനെ കൈയിലേക്ക് കൈമാറുന്ന നിമിഷം, എന്ത് ചെയ്യണമെന്നറിയാതെ ആ യുവാവ് ആകെ പരിഭ്രമിച്ച് പോകുന്നു. യുവാവിന്റെ മുഖത്ത് ഒരേസമയം പേടിയും സന്തോഷവും ഒക്കെ നിറഞ്ഞ വികാരങ്ങള്‍ കാണാം. സമീപത്ത് മറ്റ് ബന്ധുക്കളെയൊന്നും കാണാനുമില്ല. കുഞ്ഞിനെ എങ്ങനെ സുരക്ഷിതമായി പിടിക്കണം എന്നറിയാതെ വിറയ്ക്കുന്ന കൈകളോടെ നില്‍ക്കുന്ന അച്ഛനെ പിന്നീട് ഡോക്ടര്‍ തന്നെ സഹായിക്കുന്നതും അദ്ദേഹം കുഞ്ഞിനെ എടുക്കുന്നതും കാണാം.

മാര്‍ച്ച് ഏഴിന് ഷെയര്‍ ചെയ്തിരിക്കുന്ന വീഡിയോ ഇതിനോടകം തന്നെ 7.8 മില്ല്യണിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. 35,000 ത്തിലധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകള്‍ നല്‍കിയത്. ‘താന്‍ അറിയാതെ കുഞ്ഞിനെ വേദനിപ്പിക്കുമോ എന്ന ഭയമാണ് ആ വിറയലിന് പിന്നില്‍, അതാണ് ഏറ്റവും ശുദ്ധമായ സ്‌നേഹം’ എന്നാണ് ഒരാള്‍ വീഡിയോയ്ക്ക് കമന്റ് നല്‍കിയത്. ‘അദ്ദേഹത്തിന്റെ കണ്ണുകളില്‍ സന്തോഷവും കൈകളില്‍ ഭയവും ഹൃദയത്തില്‍ പ്രണയവുമാണ് ആ നിമിഷം ഉണ്ടായിരുന്നത്’ എന്നായിരുന്നു മറ്റൊരു കമന്റ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page