വേനൽ മധുരം നീര്‍ച്ചാല്‍: ബേള വേനല്‍ മധുരം പദ്ധതിയിൽ ബദിയടുക്ക പഞ്ചായത്തിലെ ആതിര – മല്ലിക മോഡല്‍ കുടുംബശ്രീകളുടെ തണ്ണിമത്തൻ കൃഷിവിളവെടുത്തു; നാട്ടിൽ ഉൽസവം
ബദിയഡുക്ക: ബേളയിലെ ആതിര, മല്ലിക എന്നീ ജെ.എല്‍. ജി ഗ്രൂപ്പുകളുടെ കൂട്ടായ്മയിൽ നടത്തിയ തണ്ണിമത്തൻ കൃഷിയുടെ വിളവെടുപ്പ് ഉത്സവ🙏 പ്രതീതിയിൽ നാട് ആഘോഷിച്ചു. ഏണിയര്‍പ്പ് പാടശേഖരത്തിലെ തരിശ്ശ് ഭൂമിയിലാണ് വിളവെടുപ്പ് നടത്തിയത്. ആതിരയും മല്ലികയും ഒത്തൊരുമിച്ച് നടത്തിയ തണ്ണി മത്തന്‍ കൃഷി മറ്റു കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് മാതൃകയാവട്ടെയെന്നും കൃഷിയില്‍ നിന്നും ഇന്നത്തെ യുവ തലമുറ പിന്തിരിയുമ്പോള്‍ അവര്‍ക്ക് ഇത്തരം പ്രവൃത്തികള്‍ വഴിക്കാട്ടിയാവട്ടെയെന്ന് വിളവെടുപ്പ് ഉദ്ഘാടനം ചെയ്ത പഞ്ചായത്ത് അംഗം അശ്വതി പറഞ്ഞു. നൂറ് മേനി വിളവെടുത്ത് മറ്റു …