ബൈക്കുകള്‍ കൂട്ടിയിടിച്ച് 3 യുവാക്കള്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

നെടുമങ്ങാട്: അമിത വേഗതയിലെത്തിയ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നു യുവാക്കള്‍ മരിച്ചു, ഒരാള്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി ആര്യനാട്- നെടുമങ്ങാട് റോഡിലെ ഉഴമലയ്ക്കല്‍ ആശുപത്രിക്ക് സമീപമാണ് അപകടം. ഇരുബൈക്കുകളും അപകടത്തില്‍ പൂര്‍ണമായും തകര്‍ന്നു. രണ്ടുപേര്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു.

കുളപ്പട പാതിരിമൂല സ്വദേശി ശ്രീലാല്‍ (25), കുളപ്പട മൊന്തിയോട് സ്വദേശി രാജേഷ് (21), കുളപ്പട പത്തേക്കര്‍ സ്വദേശി ബിനോയ് (21) എന്നിവരാണ് മരിച്ചത്. മറ്റൊരു ബൈക്ക് യാത്രികനായ പരുത്തിക്കുഴി ബൈബിള്‍ കോളേജിന് സമീപത്തെ അഭിനവ് (21) തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page