വയറുവേദന: ഉദുമ സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥി അഭിഷേക് അന്തരിച്ചു

കാസര്‍കോട്: ഉദുമ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയും ഉദുമ ആറാട്ടുകടവ് മാളിയക്കാല്‍ മുരളീധരന്റെ മകനുമായ അഭിഷേക് (17) വയറുവേദനയെത്തുടര്‍ന്ന് അന്തരിച്ചു.ഇന്നലെ രാവിലെ സ്‌കൂളില്‍ വച്ച് അസുഖം രൂക്ഷമായതിനാല്‍ മംഗളൂരുവിലെത്തിക്കുകയായിരുന്നു. അവിടെ അടിയന്തര പരിശോധനകളും ചികിത്സയും തുടരുന്നതിനിടയില്‍ മരണപ്പെട്ടു.പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും അതീവ തല്‍പ്പരനും എല്ലാവര്‍ക്കും പ്രത്യേകിച്ചു നാട്ടുകാര്‍ക്കും പ്രിയങ്കരനുമായിരുന്ന അഭിഷേകിന്റെ വേര്‍പാട് വീട്ടുകാരെയും നാട്ടുകാരെയും സഹപാഠികളെയും വിഷമിപ്പിക്കുന്നു. നാട്ടിലെത്തിച്ച മൃതദേഹം ആറാട്ടുകടവ് അഭിമന്യു വായനശാലയില്‍ പൊതുദര്‍ശനത്തിനു വച്ചു. നാട്ടുകാര്‍ അഭിഷേകിനു അന്ത്യാജ്ഞലി അര്‍പ്പിച്ചുകൊണ്ടിരിക്കുന്നു. തുടര്‍ന്നു സമുദായ …

ഷേണിയില്‍ ഒരുമിച്ച് താമസിച്ച യുവതിയെ സ്വര്‍ണത്തിനായി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവം; ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി വയനാട്ടില്‍ അറസ്റ്റില്‍

കാസര്‍കോട്: നാലുവര്‍ഷമായി ഒരുമിച്ച് താമസിച്ച യുവതിയെ സ്വര്‍ണത്തിനായി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ പോയ പ്രതി വയനാട്ടില്‍ പിടിയില്‍. വയനാട് വൈത്തിരി സ്വദേശി എം.ആന്റോ സെബാസ്റ്റ്യനെ(44)യാണ് ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം കൊട്ടിയം സ്വദേശിനി നീതു കൃഷ്ണ(32)യെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാള്‍. 2023 ജനുവരി 27ന് രാവിലെയാണ് നീതുവിനെ കൊലപ്പെടുത്തിയത്. ഇവരുടെ ഒരു പവന്റെ കൈചെയിനിന് വേണ്ടിയുള്ള തര്‍ക്കത്തിലായിരുന്നു കൊല. കൊലയ്ക്ക് ശേഷം മുംബൈയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ തിരുവനന്തപുരത്തു വച്ചു …

മണല്‍ക്കൊള്ള: കൊപ്പളം, ഇച്ചിലങ്കോട് പ്രദേശങ്ങളില്‍ നിന്നു 4 മണല്‍ത്തോണികള്‍ പിടിച്ചു തകര്‍ത്തു, പൂഴി ഊറ്റ്കാര്‍ക്കുവേണ്ടി ക്വാര്‍ട്ടേഴ്‌സുകളില്‍ റെയ്ഡ്

കുമ്പള: കൊപ്പളം, ഇച്ചിലങ്കോട് എന്നിവിടങ്ങളില്‍ നിന്ന് അനധികൃതമായി മണല്‍ വാരുകയായിരുന്ന നാലു തോണികള്‍ പൊലീസ് പിടിച്ചെടുത്തു. ഇവ കരക്കെത്തിച്ചു ജെ സി ബി ഉപയോഗിച്ചു ഇടിച്ചു പൊളിച്ചു.പൊലീസിനെ കണ്ട് തോണിയിലുണ്ടായിരുന്നവര്‍ പുഴയില്‍ച്ചാടി രക്ഷപ്പെട്ടു. ഇവരെ പിടികൂടുന്നതിനു ക്വാര്‍ട്ടേഴ്‌സുകളില്‍ പൊലീസ് പരിശോധന ആരംഭിക്കുന്നുണ്ട്.അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചാണ് മണല്‍ മാഫിയ തലവന്മാര്‍ മണല്‍ക്കൊള്ള നടത്തുന്നതെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കുമ്പള പരിസരങ്ങളിലെ വിവിധ ക്വാര്‍ട്ടേഴ്‌സുകളിലാണ് ഇക്കൂട്ടര്‍ താമസിക്കുന്നതെന്ന സൂചനകളെത്തുടര്‍ന്നാണ് ക്വാര്‍ട്ടേഴ്‌സുകള്‍ പരിശോധിച്ചു മണല്‍ മാഫിയക്കുവേണ്ടി പണിയെടുക്കുന്ന അന്യ സംസ്ഥാനക്കാരെ പിടികൂടാന്‍ ശ്രമം. …

ഉപ്പള പത്വാടിയിലെ വീട്ടില്‍ നിന്നു ലഹരി മരുന്ന് പിടികൂടിയ സംഭവം; കൂട്ടുപ്രതിയായ തൃശൂര്‍ സ്വദേശി അറസ്റ്റില്‍, പിടിയിലായത് വിദേശത്തേക്ക് കടക്കാന്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയപ്പോള്‍

കാസര്‍കോട്: ഉപ്പള പത്വാടിയിലെ വീട്ടില്‍ നിന്നു ലക്ഷങ്ങള്‍ വിലമതിക്കുന്ന 3.407 കിലോഗ്രാം എംഡിഎംഎ ഉള്‍പ്പെടെ മാരക ലഹരി ഉല്‍പന്നങ്ങള്‍ പിടികൂടിയ കേസിലെ ഒരു പ്രതി കൂടി അറസ്റ്റിലായി. തൃശൂര്‍ വെള്ളരക്കാട് സ്വദേശി ഷറഫുദ്ദീനെ(34)യാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. വിദേശത്തേക്ക് കടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തി പ്രതിയെ പിടികൂടുകയായിരുന്നു. എസ് ഐ ശബരികൃഷ്ണന്‍, ചന്ദ്രകാന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 20നാണ് പത്വാടിയിലെ വീട്ടില്‍ …

ചെങ്കള മൂന്നാം വാര്‍ഡില്‍ സൗഹാര്‍ദ്ദ മത്സരം: ലീഗും കോണ്‍ഗ്രസ്സും നേര്‍ക്ക് നേര്‍

ചെങ്കള: കാലങ്ങളായി മുസ്ലിം ലീഗ് മത്സരിച്ച് കൊണ്ടിരുന്നതും പാര്‍ട്ടിക്ക് ഏറെ സ്വാധീനമുള്ളതുമായ ചെങ്കള പഞ്ചായത്ത് മൂന്നാം വാര്‍ഡ് ഇത്തവണ പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കളെയും അവഗണിച്ച് കൊണ്ട് കോണ്‍ഗ്രസിനു നല്‍കിയതില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ് കമ്മറ്റി അംഗങ്ങള്‍ ഭാരവാഹിത്വം രാജി വെച്ചു.മേല്‍ കമ്മിറ്റിയിലെ ചില നേതാക്കളുടെ ഏക പക്ഷീയമായ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് അക്കൂട്ടര്‍ പറയുന്നു.2015 ലെ വാര്‍ഡ് തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന്റെ വാര്‍ഡ് ജനറല്‍ സെക്രട്ടറിയെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയ സമയത്ത് കോണ്‍ഗ്രസ്സ് നേതാവ് …

അഫ്ഗാൻ പാസ്‌പോർട്ട് ഉടമകൾക്ക് യു.എസ്.വിസ നിർത്തിവച്ചു ; അഭയാർഥി അപേക്ഷകളും തടഞ്ഞു

പി പി ചെറിയാൻ വാഷിങ്ടൺ ഡി.സി:ഒരു അഫ്‌ഗാനിസ്ഥാനി രണ്ട് യു. എസ് .നാഷണൽ ഗാർഡ് അംഗങ്ങൾക്ക് നേരെ വെടിവച്ചതി തിനെ തുടർന്ന്, അഫ്ഗാൻ പാസ്‌പോർട്ട് ഉപയോഗിച്ച് യാത്ര ചെയ്യുന്ന എല്ലാ വ്യക്തികൾക്കുമുള്ള വിസകൾ യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് “ഉടൻ പ്രാബല്യത്തിൽ” നിർത്തിവെച്ചു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. “പൊതു സുരക്ഷ” ഉറപ്പാക്കുന്നതിന്റെ ഭാഗമായി അഫ്ഗാൻ പാസ്‌പോർട്ടിൽ യാത്ര ചെയ്യുന്നവർക്ക് വിസ നൽകുന്നത് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് താൽക്കാലികമായി നിർത്തിവെച്ചതായി സ്റ്റേറ്റ് സെക്രട്ടറി മാർക്കോ …

കനേഡിയൻ പൗരത്വ നിയമം പരിഷ്‌കരിക്കുന്നു: വിദേശത്ത് ജനിച്ചവരുടെ മക്കൾക്ക് ആശ്വാസം

പി പി ചെറിയാൻ ഒട്ടാവ : വംശാവലി അടിസ്ഥാനമാക്കിയുള്ള കനേഡിയൻ പൗരത്വ നിയമത്തിൽ കാനഡ സുപ്രധാന പരിഷ്‌കാരങ്ങൾ വരുത്തി . വിദേശത്ത് ജനിച്ചതോ ദത്തെടുത്തതോ ആയ കുട്ടികൾക്ക് പൗരത്വം നേടാൻ അവസരം നൽകുന്ന ബിൽ സി-3 സർക്കാർ അവതരിപ്പിച്ചു. പുതിയ വ്യവസ്ഥ പ്രകാരം, കുട്ടിയുടെ ജനനത്തിനോ ദത്തെടുക്കലിനോ മുമ്പ് കുറഞ്ഞത് 1,095 ദിവസം (ഏകദേശം 3 വർഷം) കാനഡയിൽ താമസിച്ചിട്ടുള്ള കനേഡിയൻ രക്ഷിതാക്കളുടെ വിദേശത്ത് ജനിച്ച കുട്ടികൾക്ക് പൗരത്വം ലഭിക്കും. 2009-ലെ നിയമം കാരണം പൗരത്വം നിഷേധിക്കപ്പെട്ട …

ആറ് വയസുകാരനെ ശുചിമുറിയില്‍ വെച്ച് പീഡിപ്പിച്ചു; ഇതര സംസ്ഥാനത്തൊഴിലാളി അറസ്റ്റില്‍

തളിപ്പറമ്പ്: ആറ് വയസുകാരനെ പീഡിപ്പിച്ച യുവാവിനെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമബംഗാള്‍ റാംപൂര്‍ഘട്ട് ബുദ്ധിഗ്രാമിലെ ഫിര്‍ദൗസ് ഷേഖിനെ (22)ആണ് സി.ഐ. പി. ബാബുമോന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇയാളുടെ പേരില്‍ പോക്‌സോ നിയമപ്രകാരം കേസെടുത്തു. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. നഗരത്തിലെ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ കുട്ടിയെ ശുചിമുറിയില്‍ വെച്ച് ഇയാള്‍ പീഡിപ്പിച്ചുവെന്നാണ് കേസ്. കുറുമാത്തൂരില്‍ കല്‍പ്പണിക്കാരനാണ് ഫിര്‍ദൗസ്.

ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം

തളിപ്പറമ്പ്: ടിപ്പര്‍ലോറി ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം. ചുഴലി തോളൂര്‍ സ്വദേശി അജുല്‍ രവീന്ദ്രന്‍ (20) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 3.30 ഓടെ കൂനത്തായിരുന്നു അപകടം. കുറുമാത്തൂരില്‍ വന്ന് നാട്ടിലേക്ക് തിരിച്ചുപോവുകയായിരുന്നു അജുല്‍. എതിരെ വന്ന പാപ്പിനിശേരി ഭാഗത്തേക്ക് ലോഡ് കയറ്റി പോവുകയായിരുന്ന ടിപ്പര്‍ ലോറിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അജുലിനെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. എം.പി.പി.രവീന്ദ്രന്‍-ബിന്ദു ദമ്പതികളുടെ മകനാണ്. സഹോദരന്‍: മിജുല്‍ രവീന്ദ്രന്‍. സംസ്‌കാരം ശനിയാഴ്ച ഉച്ചക്ക് മൂന്ന് മണിക്ക് ചെങ്ങളായി പഞ്ചായത്ത് ശ്മശാനത്തില്‍.

നിമിഷകവിത: മാങ്ങാട് സ്വദേശിനി മിഥുന മുകേഷ് ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍

കാസര്‍കോട്: കവിത മിഥുനക്കു പ്രാണവായുപോലെയാണ്. ശ്വാസമില്ലെങ്കില്‍ ജീവിക്കാനാവില്ലല്ലോ. അതുപോലെ കവിത ഇല്ലാതെ ജീവിക്കാനാവാത്ത സ്ഥിതിയിലാണ് ഉദുമ മാങ്ങാട് സ്വദേശിനിയായ മിഥുന മുകേഷ്.ഈ മാസം അഞ്ചിന് മിഥുന ഒരു മണിക്കൂറിനുള്ളില്‍ 93 ചെറുകവിതകള്‍ എഴുതിയാണ് ഇന്ത്യാബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ കയറിയെത്തിയത്. അതിവേഗ കവിതാ രചനയില്‍ മിഥുന ഈ അംഗീകാരത്തിലൂടെ സംസ്ഥാന തലത്തില്‍ ശ്രദ്ധേയയായി. സാഹിത്യലോകത്തിന്റെ പുതിയ ഉയരങ്ങള്‍ കടക്കാന്‍ ഉള്ള ശ്രമത്തിലാണ് മിഥുന. മാങ്ങാട്ടെ കൃഷ്ണന്റെയും മീനയുടെയും മകളാണ് മിഥുന. ഭര്‍ത്താവ്: മുകേഷ്. മകന്‍ ഇശല്‍ മുകേഷ്. കണ്ണന്‍, …

പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ

പി പി ചെറിയാൻ കോൺറോ(ടെക്സസ്): കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മോണ്ട്ഗോമറി കൗണ്ടിയിലെ ഒരു സ്കൂൾ ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു. നവംബർ 27-ന് ഉച്ചയ്ക്ക് 3 മണിയോടെ കോൺറോയിലെ റോയൽ ഡുയേൻ ഡ്രൈവിലാണ് പീഡനം നടന്നത്. കേസ് അന്വേഷിച്ച സ്‌പെഷ്യൽ വിക്ടിംസ് യൂണിറ്റ് ഡിറ്റക്റ്റീവുകൾ 38-കാരനായ ജോനാഥൻ ക്രാൻഫില്ലിനെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ ‘ലൈംഗിക പീഡനത്തിനു കേസെടുത്തു. ക്രാൻഫിൽ ക്ലീവ്‌ലാന്റ് ഐ എസ് ഡി -യിൽ സ്കൂൾ ബസ് ഡ്രൈവറായി ജോലി ചെയ്യുകയാണ്. മുമ്പ് കോൺറോ …

കൊടിയമ്മയില്‍ ലീഗ് റിബലിനെ സഹായിച്ച രണ്ടുപേരെ ലീഗില്‍ നിന്നു പുറത്താക്കി; റിബല്‍ സജീവമായി രംഗത്ത്; വാര്‍ഡില്‍ പ്രധാന മത്സരം ലീഗിലെ രണ്ടു സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍

കുമ്പള: കുമ്പള പഞ്ചായത്തിലെ കൊടിയമ്മ വാര്‍ഡില്‍ മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിക്കുന്ന ലീഗ് സജീവ പ്രവര്‍ത്തകന്റെ സഹായികളായ രണ്ടു പാര്‍ട്ടി പ്രവര്‍ത്തകരെ നേതൃത്വം പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി.ഇതോടെ ലീഗിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയും റിബല്‍ സ്ഥാനാര്‍ത്ഥിയും തമ്മിലുള്ള മത്സരത്തിനു ചൂടുപിടിച്ചു. ബി ജെ പിയുടെയും സി പി എമ്മിന്റെയും സ്ഥാനാര്‍ത്ഥികള്‍ ഇവിടെ മത്സരിക്കുന്നുണ്ടെങ്കിലും പ്രധാന മത്സരം ലീഗിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയും റിബല്‍ സ്ഥാനാര്‍ത്ഥിയും തമ്മിലാണെന്നു വോട്ടര്‍മാര്‍ പറയുന്നു. മത്സരത്തില്‍ രാഷ്ട്രീയ അടിയൊഴുക്കുകളുമുണ്ടെന്നും പറയുന്നുണ്ട്. എന്നാല്‍ അതു ആര്‍ക്കാണ് ഗുണമാവുകയെന്നു വ്യക്തമാക്കാന്‍ …

തിരഞ്ഞെടുപ്പ്: കുമ്പളയില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളും ജില്ലാ നേതാക്കളും തമ്മില്‍ മത്സരം കടുക്കുന്നു

കുമ്പള: തിരഞ്ഞെടുപ്പു രംഗം ചൂടുപിടിച്ചുകൊണ്ടിരിക്കെ കുമ്പള പഞ്ചായത്തില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളും ജില്ലാ നേതൃത്വവും തമ്മില്‍ പോരാട്ടം കടുത്തു. ജില്ലാ പ്രസിഡന്റ് പി കെ ഫൈസല്‍ കുമ്പള 18-ാം വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സമീറയെയും സമീറയെ സഹായിക്കുന്ന കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയും ഭര്‍ത്താവുമായ റിയാസിനെയും പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതായി അറിയിച്ചു.മുളിയടുക്കയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിക്കുന്ന ലീഗ് റിബല്‍ സ്ഥാനാര്‍ത്ഥിയെ സഹായിക്കുന്നെന്നാരോപിച്ചു ഇതേ വാര്‍ഡിലെ കോണ്‍ഗ്രസ് പ്രാദേശിക നേതാവായ കേശവനെയും കോണ്‍ഗ്രസിന്റെ പ്രാഥമാകികാംഗത്വത്തില്‍ നിന്നു പുറത്താക്കിയിട്ടുണ്ട്. ഇതോടെ രണ്ടു …

കൂടെ താമസിക്കുന്നതിനിടയില്‍ പിണങ്ങി പോയ യുവതിയെ ക്വാര്‍ട്ടേഴ്‌സില്‍ കയറി ബലാല്‍സംഗം ചെയ്തു; ചിത്താരി സ്വദേശിക്കെതിരെ കേസ്

കാസര്‍കോട്: കൂടെ താമസിക്കുന്നതിനിടയില്‍ പിണങ്ങി പോയ യുവതിയെ ക്വാര്‍ട്ടേഴ്‌സില്‍ കയറി ബലാല്‍സംഗം ചെയ്തതായി പരാതി. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 30 കാരിയുടെ പരാതിപ്രകാരം ചിത്താരി സ്വദേശി സജീര്‍ എന്നയാള്‍ക്കെതിരെ മേല്‍പറമ്പ് പൊലീസ് കേസെടുത്തു. വീട്ടില്‍ നിന്നു പിണങ്ങി പോയ യുവതി എറണാകുളത്തായിരുന്നു താമസം. ഇതിനിടയില്‍ പരിചയപ്പെട്ട സജീറുമായി യുവതി അടുപ്പത്തിലായത്രെ. പിന്നീട് ഇരുവരും ഒന്നിച്ച് താമസം തുടങ്ങി. ഇതിനിടയില്‍ യുവതി സജീറുമായി തെറ്റുകയും തിരിച്ച് കാസര്‍കോട്ടേക്ക് വരികയും ചെയ്തു. സ്വന്തം വീട്ടില്‍ പോകാതെ യുവതി കളനാട്ടെ …

ഡിസംബർ 9 മുതൽ 11 വരെ ജില്ലയിൽ മദ്യം ഇല്ല; 13 നും അവധി

കാസർകോട്:തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ കാസർകോട് ജില്ലയിൽ ഡിസംബർ 9ന് വൈകിട്ട് ആറുമണി മുതൽ 11ന് വോട്ടെടുപ്പ് അവസാനിക്കുന്നതുവരെഡ്രൈ ഡേ ആചരിക്കും. ഈ ദിവസങ്ങളിൽ ജില്ലയിൽ മദ്യം വാങ്ങുന്നതും വിൽക്കുന്നതും നിരോധിച്ചു. അനധികൃത മദ്യ ശേഖരണവും വില്പനയും കർശനമായി തടയുമെന്ന് അധികൃതർ അറിയിച്ചു. അനധികൃത മദ്യവില്പനക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് കൂട്ടിച്ചേർത്തു. വോട്ടെണ്ണൽ ദിവസമായ ഡിസംബർ 13 നും ഡ്രൈ ഡെ ആയിരിക്കും.

വോട്ടേഴ്‌സ് ലിസ്റ്റ് പരിഷ്‌ക്കരണം; സംസ്ഥാനത്തിനു മാതൃകയായി കാസര്‍കോട്; കാസര്‍കോട്ടെ വിഖ്യാത് ബി റൈ

കാസര്‍കോട്: സംസ്ഥാനതലത്തില്‍ത്തന്നെ ഒരുപക്ഷേ 15 ദിവസം കൊണ്ടു എസ് ഐ ആര്‍ എന്യുമറേഷനും ഫോം വിതരണവും പൂരിപ്പിച്ച അപേക്ഷാ ഫോമുകള്‍ സ്വീകരിക്കലും അതിന്റെ അപ്‌ലോഡിംഗും പൂര്‍ത്തിയാക്കിയത് മഞ്ചേശ്വരം താലൂക്കിലെ 170-ാം നമ്പര്‍ ബൂത്തായ അംഗഡിമുഗറിന്റെ ബി എല്‍ ഒ വിഖ്യാത് ബി റൈ ആയിരിക്കും.ജില്ലയില്‍ വോട്ടേഴ്‌സ് ലിസ്റ്റ് പരിഷ്‌ക്കരിക്കല്‍ ജോലി ഒരു വാര്‍ഡില്‍ ആദ്യം പൂര്‍ത്തിയായത് അംഗഡിമുഗര്‍ വാര്‍ഡിലാണ്. ജില്ലാ കളക്ടര്‍ കെ ഇമ്പശേഖരന്‍ ദൗത്യം ആത്മാര്‍ത്ഥതയോടെയും കൃത്യനിഷ്ഠതയോടെയും ചിട്ടയായും നടത്തി കുറ്റമറ്റ രീതിയില്‍ പെട്ടെന്നു പൂര്‍ത്തിയാക്കിയ …

പാര്‍ട്ടി സ്ഥാപിച്ചത് വെറുതെയോ? : ബീഹാറില്‍ ഉപേന്ദ്രകുഷ്വാഹ ഒമ്പതു വര്‍ഷം മുമ്പ് രാഷ്ട്രീയ ലോക്മോര്‍ച്ച പാര്‍ട്ടി രൂപീകരിച്ചു; രാജ്യസഭാംഗമായി; ഈ തിരഞ്ഞെടുപ്പില്‍ ഭാര്യ സ്നേഹലത എം എല്‍ എയായി; ഒന്നുമില്ലാതിരുന്ന മകനെ എന്‍ ഡി എ മന്ത്രിസഭയില്‍ മന്ത്രിയാക്കി; പാര്‍ട്ടി സംസ്ഥാന പ്രസിഡന്റും ജനറല്‍ സെക്രട്ടറിമാരുമടക്കം ഒമ്പതുപേര്‍ പാര്‍ട്ടിയില്‍ നിന്നു രാജിവച്ചു

പാട്ന: രാഷ്ട്രീയ പ്രതിഭാസങ്ങള്‍ ഉടലെടുക്കുന്ന ബിഹാറില്‍ ഒമ്പതു വര്‍ഷം മുമ്പു സ്ഥാപിച്ച രാഷ്ട്രീയ ലോക്മോര്‍ച്ച പാര്‍ട്ടിയുടെ സ്ഥാപകന്‍ ഉപേന്ദ്രകുഷ് വാഹ രാജ്യസഭാ മെമ്പറായി; ഭാര്യ സ്നേഹലത കുഷ്വാഹ ഈ തിരഞ്ഞെടുപ്പില്‍ എം എല്‍ എ യായി. എഞ്ചിനീയറായിരുന്ന 36കാരനായ മകന്‍ ദീപക് പ്രകാശിനെ ബി ജെ പി നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ സംസ്ഥാന പഞ്ചായത്തു വകുപ്പു മന്ത്രിയുമാക്കി. നേതാവിന്റെ പാര്‍ട്ടിയിലെ കുടുംബ വാഴ്ചയില്‍ പ്രതിഷേധിച്ചു പാര്‍ട്ടി സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് മഹേന്ദ്ര കുഷ്വാഹ, വൈസ് പ്രസിഡന്റ് ജിതേന്ദ്രനാഥ്, ജനറല്‍ …

ഭാര്യ ഇസ്രയേലില്‍; മൂന്നു മക്കളുടെ പിതാവ്, നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍

തളിപറമ്പ്: നാലാംക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികാതിക്രമത്തിനു ഇരയാക്കിയെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. പാലക്കാട്, നെന്മാറ, ഐലൂര്‍, കൂട്ടാലയിലെ കെ ബി ബൈജു (43) വിനെയാണ് ആലക്കോട് എസ് ഐ കെ ജെ മാത്യുവും സംഘവും അറസ്റ്റു ചെയ്തത്. ആലക്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയാണ് അതിക്രമത്തിനു ഇരയായത്.സ്വകാര്യ കണ്‍സ്ട്രക്ഷന്‍ സ്ഥാപനത്തിലെ സൂപ്പര്‍ വൈസറാണ് ബൈജു. മണക്കടവില്‍ നിന്നാണ് കല്യാണം കഴിച്ചത്. ഭാര്യ ഇസ്രായേലിലാണ് ജോലി ചെയ്യുന്നത്. മൂന്നു മക്കളുണ്ട്.ഒക്ടോബര്‍ മാസത്തില്‍ രണ്ടുതവണയാണ് പെണ്‍കുട്ടി അതിക്രമത്തിനു ഇരയായത്. ഭയം …