മഴ അവധി പ്രഖ്യാപിച്ചില്ല; പത്തനംതിട്ട ജില്ലാ കളക്ടര്‍ക്ക് അസഭ്യവര്‍ഷവും ആത്മഹത്യാ ഭീഷണി മുഴക്കി സന്ദേശവും; പിന്നില്‍ 15 വയസില്‍ താഴെയുള്ള കുട്ടികള്‍; കളക്ടര്‍ പിന്നീട് ചെയ്തത്
മഴ അവധി പ്രഖ്യാപിക്കാത്തതിനാല്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ക്ക് അസഭ്യവര്‍ഷവും ആത്മഹത്യാ ഭീഷണി മുഴക്കി സന്ദേശവും. 15 വയസില്‍ താഴെയുള്ള കുട്ടികളില്‍ നിന്നാണ് ഇത്തരത്തിലുള്ള പ്രവൃത്തികള്‍. സംഭവത്തെ തുടര്‍ന്ന് കളക്ടര്‍ പ്രേം കൃഷ്ണന്‍ രക്ഷിതാക്കളെയും കുട്ടികളെയും വിളിച്ചുവരുത്തിഉപദേശിച്ചുവിടുകയായിരുന്നു. അതേസമയം അവധി പ്രഖ്യാപിക്കണമെന്ന നിര്‍ബന്ധത്തില്‍ എണ്ണമറ്റ ഫോണ്‍ കോളുകളും മറ്റും കലക്ടര്‍ക്ക് വന്നിട്ടുണ്ട്. ഓഫീഷ്യല്‍ ഫേസ് ബുക്ക് പേജിലും ഇന്‍സ്റ്റഗ്രാം പേജിലും മാത്രമല്ല പേഴ്‌സണല്‍ അക്കൌണ്ട് വരെ തപ്പിപ്പിടിച്ച് അതിലേക്കും അയക്കുന്നവരുണ്ട്. പലതും വളരെ തമാശയായിട്ടുള്ള മെസേജുകളാണ്. എന്നാല്‍ …