കണ്ണൂര്‍: തുടര്‍ച്ചയായി സ്‌കൂളിന് അവധി കള്ളന് അനുഗ്രഹമായി. സ്‌കൂള്‍ ഓഫീസ് കുത്തിത്തുറന്ന കള്ളന്‍ കുട്ടികള്‍ക്ക് നല്‍കാനായി പാകം ചെയ്ത 40 മുട്ടകള്‍ മോഷ്ടിച്ചു. ഡയറിയില്‍ സൂക്ഷിച്ച 1800 രൂപയും ഭണ്ഡാരം പൊളിച്ച തുകയും ഉള്‍പ്പെടെ 2500 രൂപയുടെ മുതലുകളും കൊണ്ടുപോയി.
കണ്ണൂര്‍ ചെറുകുന്ന് പള്ളിക്കരയിലെ എ.ഡി.എല്‍.പി സ്‌കൂളിലാണ് കവര്‍ച്ച നടന്നത്. ജൂലൈ 15 നും 18 ന് രാത്രി 7.15 നും ഇടയിലുള്ള സമയത്താണ് കവര്‍ച്ച നടന്നതെന്ന് മുഖ്യാധ്യാപിക പി.ജെ.രേഖ ജെയ്സി കണ്ണപുരം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.








