ഉപതെരഞ്ഞെടുപ്പില്‍ ഇന്ത്യാസഖ്യത്തിനു മികച്ച മുന്നേറ്റം; രണ്ടിലൊതുങ്ങി എന്‍.ഡി.എ, മഹാരാഷ്ട്രയില്‍ ബിജെപിയും സഖ്യകക്ഷികളും തൂത്തുവാരി

ന്യൂഡെല്‍ഹി: ഉപതെരഞ്ഞെടുപ്പ് നടന്ന 13 നിയമസഭാ മണ്ഡലങ്ങളില്‍ ഇന്ത്യാസഖ്യത്തിന് വന്‍ മുന്നേറ്റം. രണ്ടിടങ്ങളില്‍ ഇന്ത്യാ മുന്നണി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. ഒന്‍പതു മണ്ഡലങ്ങളില്‍ ലീഡ് തുടരുന്നു.
ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ് വിന്ദര്‍ സിംഗിന്റെ ഭാര്യ കമലേഷ് താക്കൂര്‍ ഡെഹ്റ മണ്ഡലത്തില്‍ വിജയിച്ചു. പഞ്ചാബിലെ ജലന്ധറില്‍ എ.എ.പി സ്ഥാനാര്‍ത്ഥി വിജയിച്ചു. രണ്ടിടത്ത് മാത്രമാണ് എന്‍.ഡി.എയ്ക്ക് ലീഡ്. ബീഹാര്‍, ബംഗാള്‍, തമിഴ്നാട്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലാണ് മുഖ്യതെരഞ്ഞെടുപ്പ് നടന്നത്. എം.എല്‍.എ മരണത്തെയും രാജിയേയും തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. അതേസമയം വെള്ളിയാഴ്ച നടന്ന മഹാരാഷ്ട്ര നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി-ശിവസേന-എന്‍.സി.പി -മഹായുതി സഖ്യം മത്സരിച്ച 9 സീറ്റുകളിലും വിജയിച്ചു. പ്രതിപക്ഷ മഹാവികാസ് അഗാഡി രണ്ടു സീറ്റ് നേടി.
ശരദ്പവാറിന്റെ പാര്‍ട്ടി പന്തുണയോടെ മത്സരിച്ച പെസന്റ്സ് വര്‍ക്കേര്‍സ് പാര്‍ട്ടിയുടെ ജയന്ത് പാട്ടീല്‍ വോട്ടെടുപ്പില്‍ തോറ്റു. സംസ്ഥാനത്തെ ഒഴിവുള്ള 11 എസ്.എല്‍.സി സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മഹായുതി ഒമ്പതു സ്ഥാനാര്‍ത്ഥികളെയും എം.വി.എ മൂന്ന് സ്ഥാനാര്‍ത്ഥികളെയും മത്സരിപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ 27 എം.എല്‍.എമാരും വോട്ട് രേഖപ്പെടുത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page