കാസര്‍കോട്: വീട്ടില്‍ കുഴഞ്ഞുവീണ യുവാവ് ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു. പെര്‍ള, കാട്ടുകുക്കെയിലെ കോശി ജോണിയുടെ മകന്‍ ആല്‍വിന്‍ ജോഷി (28)യാണ് മരണപ്പെട്ടത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടയിലാണ് ആല്‍വിന്‍ കുഴഞ്ഞുവീണത്. ഉടന്‍ പെര്‍ളയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് എത്തിച്ചു. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ചെങ്കളയിലെ നായനാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴി മധ്യേ മരണം സംഭവിച്ചു.
സംഭവത്തില്‍ ബദിയഡുക്ക പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ആസ്ലി മാത്യുവാണ് ആല്‍വിന്റെ മാതാവ്. അശ്വിന്‍ ജോവിന്‍ സഹോദരന്‍.