വിനോദയാത്രയ്ക്കിടെ റോഡരികില്‍ മാലിന്യം തള്ളുന്ന വിദ്യാര്‍ത്ഥികളുടെ വീഡിയോ വൈറല്‍; പിന്നാലെ പിഴ അടച്ച് തടി തപ്പാനൊരുങ്ങി അധ്യാപകര്‍, വൃത്തിയാക്കുമെന്ന് ഉറപ്പും നല്‍കി
സുള്ള്യ: പഠന യാത്രയ്ക്കിടെ റോഡരികില്‍ മാലിന്യം തള്ളുന്ന വിദ്യാര്‍ത്ഥികളുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. പിന്നാലെ പിഴ അടച്ച് തടി തപ്പാനൊരുങ്ങി അധ്യാപകര്‍. ഡിസംബര്‍ 12 ന് രാവിലെ സാമ്പാജെയിലാണ് സംഭവം.വിനോദയാത്രയ്ക്കിടെ ബെല്‍ത്തങ്ങാടി താലൂക്കിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികള്‍ ഭക്ഷണാവശിഷ്ടങ്ങള്‍ ചവറ്റുകൂട്ടയില്‍ നിക്ഷേപിക്കുന്നതിന് പകരം റോഡരികില്‍ തള്ളിയെന്നാണ് ആരോപണം. സംഭവം ഒരു പ്രദേശവാസിയുടെ ശ്രദ്ധയില്‍പ്പെടുകയും ഇക്കാര്യം അധ്യാപകരെ അറിയിക്കുകയും ചെയ്തു. അവശിഷ്ടങ്ങള്‍ ചവറ്റുകൂട്ടയില്‍ നിക്ഷേപിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. എന്നാല്‍ സംഘം പ്രദേശവാസിയുടെ നിര്‍ദേശം അവഗണിച്ച് യാത്ര …