സാമ്പത്തിക നയം: പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു പഠിക്കണം: കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍

കാസര്‍കോട്: സാമ്പത്തിക കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൃത്യമായ നയം ഉണ്ടാകണമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു. എന്‍.ജി.ഒ സംഘ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന സംസ്ഥാന കൗണ്‍സില്‍ യോഗം ശനിയാഴ്ച രാവിലെ കാസര്‍കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമ്പത്തിക നയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു പഠിക്കണം. വ്യക്തമായ സാമ്പത്തിക നയം ഉണ്ടായില്ലെങ്കില്‍ വികസന പദ്ധതികളെയെല്ലാം പ്രതികൂലമായി ബാധിക്കും-മന്ത്രി പറഞ്ഞു. യോഗത്തില്‍ എന്‍.ജി.ഒ സംഘ് സംസ്ഥാന പ്രസിഡണ്ട് ഇ.എന്‍ രമേശന്‍ ആധ്യക്ഷം വഹിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page