പയ്യന്നൂരില്‍ അഴിമുഖത്തെ മണല്‍തിട്ടയിലിടിച്ച് തോണി മറിഞ്ഞു; മത്സ്യത്തൊഴിലാളി മരിച്ചു

കണ്ണൂര്‍: പയ്യന്നൂര്‍, പാലക്കോട്, വലിയ കടപ്പുറം അഴിമുഖത്ത് മണല്‍ത്തിട്ടയില്‍ തോണി തട്ടി മറിഞ്ഞുണ്ടായ അപകടത്തില്‍ മത്സ്യത്തൊഴിലാളി മരിച്ചു. വലിയ കടപ്പുറത്തെ കെ.എ നാസര്‍ (52) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 6.30 മണിയോടെയാണ് സംഭവം. ഒറീസ സ്വദേശികളായ രണ്ടു മത്സ്യത്തൊഴിലാളിക്കൊപ്പം പാലക്കോട് ഫിഷ് ലാന്റിംഗ് സെന്ററില്‍ നിന്നു പാലക്കോട് പുഴയിലൂടെ അഴിമുഖം വഴി കടലിലേയ്ക്ക് പോകുന്നതിനിടയിലായിരുന്നു അപകടം. മത്സ്യബന്ധനത്തിനു പോകുന്ന തോണികള്‍ സ്ഥിരമായി അപകടത്തില്‍പ്പെടുന്ന സ്ഥലത്തുണ്ടായ അപകടത്തിലാണ് നാസറിനും ജീവന്‍ നഷ്ടമായത്. ഇതിനു മുമ്പും നിരവധി തൊഴിലാളികള്‍ …

മൊഗ്രാല്‍പുഴയില്‍ മിന്നല്‍പരിശോധന; 10 തോണികള്‍ പിടികൂടി തകര്‍ത്തു

കാസര്‍കോട്: മൊഗ്രാല്‍പുഴയില്‍ നിന്നും അനധികൃതമായി മണല്‍ കടത്തുന്നതിനു ഉപയോഗിക്കുന്ന പത്തു തോണികള്‍ പൊലീസ് പിടികൂടി നശിപ്പിച്ചു. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ഡിവൈ.എസ്.പി സി.കെ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് തോണികള്‍ പിടികൂടിയത്. പുഴയില്‍ മുക്കിവച്ചും കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ ഒളിപ്പിച്ചു വച്ച നിലയിലുമാണ് തോണികള്‍ ഉണ്ടായിരുന്നതെന്നു പൊലീസ് പറഞ്ഞു. രാത്രി കാലങ്ങളില്‍ അതിഥി തൊഴിലാളികളെ ഉപയോഗിച്ചാണ് മണല്‍ വാരുന്നതെന്നു പൊലീസ് കൂട്ടിച്ചേര്‍ത്തു. പൊലീസ് സംഘത്തില്‍ കാസര്‍കോട് ഇന്‍സ്‌പെക്ടര്‍ കെ. നളിനാക്ഷന്‍, കുമ്പള എസ്.ഐ കെ. ശ്രീജേഷ് എന്നിവരും …

പതിനേഴുകാരിയെ കാറില്‍ കയറ്റിക്കൊണ്ടു പോയി ബേക്കല്‍ കോട്ടയില്‍ വച്ച് പീഡനം; പ്രതി പിടിയില്‍

കാസര്‍കോട്: പതിനേഴുകാരിയെ കാറില്‍ കയറ്റിക്കൊണ്ടു പോയി പീഡിപ്പിച്ച യുവാവിനെ പൊലീസ് പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തു. പള്ളിക്കര, ചേറ്റുകുണ്ടിലെ മുഹമ്മദ് ആഷിഖി(27)നെയാണ് അമ്പലത്തറ പൊലീസ് അറസ്റ്റു ചെയ്തത്. കാറുമായി എത്തിയ പ്രതി അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ താമസക്കാരിയായ പെണ്‍കുട്ടിയെ കൂട്ടി കൊണ്ടു പോവുകയായിരുന്നു. പിന്നീട് പല സ്ഥലങ്ങളില്‍ കറങ്ങി നടക്കുകയും ഒടുവില്‍ ബേക്കല്‍ കോട്ടയില്‍ കൊണ്ടു പോയി പീഡിപ്പിച്ചുവെന്നാണ് പരാതി.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും മോഡലില്‍ മോഷ്ടിച്ച അരഞ്ഞാണം വിഴുങ്ങി; ഒടുവില്‍ ദില്‍ഷാദ് ബീഗം പിടിയില്‍

മലപ്പുറം: ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ മോഡലില്‍ മോഷ്ടിച്ച സ്വര്‍ണ്ണാഭരണം മോഷ്ടിച്ച് വിഴുങ്ങിയ യുവതി അറസ്റ്റില്‍. ിറമരുതൂര്‍ സ്വദേശിനി മലയില്‍ ദില്‍ഷാദ് ബീഗ(48)മാണ് തിരൂര്‍ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസമാണ് സംഭവം. തിരൂരിലെ പള്ളിയില്‍ നിസ്‌കരിക്കാന്‍ കയറിയ കുടുംബത്തോടൊപ്പം ഉണ്ടായിരുന്ന കൈക്കുഞ്ഞിന്റെ അരഞ്ഞാണമാണ് യുവതി മോഷ്ടിച്ചത്. ആഭരണം നഷ്ടപ്പെട്ട വിവരമറിഞ്ഞ് തിരൂര്‍ പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. താന്‍ ആഭരണം എടുത്തിട്ടില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു യുവതി. ഇതോടെ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. മോഷ്ടിച്ച അരഞ്ഞാണം വിഴുങ്ങിയതായി …

പത്തുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; അയല്‍വാസിയെ ബേഡകം പൊലീസ് അറസ്റ്റു ചെയ്തു

കാസര്‍കോട്: വേനലവധിക്കാലത്ത് വീട്ടിലെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അയല്‍ക്കാരന്‍ അറസ്റ്റില്‍. ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനായ യുവാവിനെയാണ് പോക്‌സോ ചുമത്തി അറസ്റ്റു ചെയ്തത്. പത്തു വയസ്സുള്ള പെണ്‍കുട്ടിയെ കൗണ്‍സിലിംഗിനു വിധേയമാക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

അവധി കഴിഞ്ഞ് രണ്ടു ദിവസം മുമ്പ് ഗള്‍ഫിലേയ്ക്കു തിരികെ പോയ കാഞ്ഞങ്ങാട് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: കാഞ്ഞങ്ങാട്, കൊളവയലിലെ അബൂബക്കറിന്റെ മകന്‍ മുഹമ്മദ് കുഞ്ഞി (38) റാസല്‍ഖൈമയില്‍ ഹൃദയാഘാതം മൂലം മരിച്ചു. റാസല്‍ഖൈമയിലെ ചോക്ലേറ്റ് കമ്പനിയില്‍ പി.ആര്‍.ഒ ആയി ജോലി ചെയ്തു വരികയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് ഡ്യൂട്ടി കഴിഞ്ഞ് ഫ്‌ളാറ്റിലെത്തി വിശ്രമിക്കുന്നതിനിടയിലാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അവധിക്ക് നാട്ടിലെത്തിയ മുഹമ്മദ് കുഞ്ഞി ആഗസ്ത് നാലിനാണ് റാസല്‍ഖൈമയിലെ ജോലി സ്ഥലത്തേയ്ക്ക് തിരികെ പോയത്. മാതാവ്: പരേതയായ കുഞ്ഞാമിന. ഭാര്യ: തസ്‌നിയ. മക്കള്‍: മഹലൂഫ, ഹൈറ. സഹോദരങ്ങള്‍: ഫരീദ, മറിയ.

പൊലീസുകാരന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍; അറസ്റ്റിലായത് രണ്ടാം ഭാര്യ നല്‍കിയ പീഡനക്കേസിലെ പ്രതി

കണ്ണൂര്‍: പൊലീസുകാരനെ പോക്‌സോ കേസില്‍ അറസ്റ്റു ചെയ്തു. കണ്ണൂര്‍, ടെലികമ്മ്യൂണിക്കേഷന്‍ യൂണിറ്റിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അബ്ദുല്‍ റസാഖിനെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരി അറസ്റ്റു ചെയ്തത്. ചാലാടിനു സമീപത്തെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് കാഞ്ഞിരപ്പള്ളി സ്വദേശിയായ അബ്ദുല്‍ റഹ്‌മാന്‍ അറസ്റ്റിലായത്. നിലവില്‍ സസ്‌പെന്‍ഷനിലാണ് അബ്ദുല്‍ റസാഖ്. തന്നെ നിരന്തരം പീഡിപ്പിക്കുന്നുവെന്ന പരാതിയില്‍ രണ്ടാം ഭാര്യ നല്‍കിയ കേസിലാണ് സസ്‌പെന്‍ഷനിലായത്.  

ഉദിനൂരിലെ എല്‍.ഐ.സി ഉദ്യോഗസ്ഥന്റെ 12.75 ലക്ഷം തട്ടിയ കേസ്; 2 പേര്‍ അറസ്റ്റില്‍

കാസര്‍കോട്; അമിതലാഭം വാഗ്ദാനം ചെയ്ത് എല്‍.ഐ.സി ഉദ്യോഗസ്ഥന്റെ 12,75,000 രൂപ തട്ടിയെടുത്തുവെന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മലപ്പുറം, കൊടൂര്‍, കടമ്പോട് ഹൗസിലെ മുഹമ്മദ് നിഷാം (23), കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്കു സമീപത്തെ ഉമ്ലത്തൂറ് താഴത്തെ കെ. നിഖില്‍ (34) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്തത്. എല്‍.ഐ.സി ഉദ്യോഗസ്ഥനായ തൃക്കരിപ്പൂര്‍, ഉദിനൂരിലെ എ.വി വേണുഗോപാലിന്റെ പരാതി പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. തട്ടിപ്പു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പരിശോധിച്ചു വരികയാണെന്നു പൊലീസ് പറഞ്ഞു.

ചെങ്കളയിലും കവര്‍ച്ച; മരമില്ലില്‍ നിന്നു 2,85,000 രൂപ കവര്‍ന്നു

കാസര്‍കോട്: കാസര്‍കോട് കവര്‍ച്ചക്കാരുടെ വിളയാട്ടം തുടരുന്നു. ചെങ്കള നാലാംമൈലില്‍ മരം മില്ലിന്റെ ഓഫീസ് മുറി കുത്തിത്തുറന്ന് 2,85,000 രൂപ കവര്‍ച്ച ചെയ്തു. നാലാംമൈലില്‍ പ്രവര്‍ത്തിക്കുന്ന ന്യൂവെസ്റ്റേണ്‍, സോമില്ലില്‍ ആണ് കഴിഞ്ഞ ദിവസം രാത്രി കവര്‍ച്ച നടന്നത്. അബ്ദുല്‍ ഹമീദ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് മില്ല്. ഓഫീസ് മുറിക്കകത്ത് മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന പണമാണ് മോഷണം പോയതെന്ന് അബ്ദുല്‍ ഹമീദ് പരാതിപ്പെട്ടു. വിദ്യാനഗര്‍ പൊലീസ് കേസെടുത്തു. അന്വേഷണമാരംഭിച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രി ജില്ലാ കോടതി സമുച്ചയത്തില്‍ കവര്‍ച്ചയ്ക്ക് ശ്രമിച്ച ആള്‍ തന്നെയായിരിക്കും മരമില്ലില്‍ …

ഓട്ടോ ടാക്‌സിയില്‍ കടത്തിയ കര്‍ണ്ണാടക മദ്യം പിടികൂടി; ബാഡൂര്‍ സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: ഓട്ടോ ടാക്‌സിയില്‍ കടത്തുകയായിരുന്ന 8 ലിറ്റര്‍ കര്‍ണ്ണാടക നിര്‍മ്മിത വിദേശ മദ്യവുമായി യുവാവ് അറസ്റ്റില്‍. പുത്തിഗെ, ബാഡൂര്‍, നെയ്മഗര്‍ വീട്ടില്‍ എന്‍. സീതാരാമ റായ് (38) ആണ് കുമ്പള എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ ടി.എം മൊയ്തീന്‍ സാദിഖിന്റെ പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനക്കിടയില്‍ പെര്‍ള-അംഗഡിമൊഗര്‍ റോഡില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്. എക്‌സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ ആര്‍. രമേശന്‍, സി.ഇ.ഒ.മാരായ പി. പ്രസന്നകുമാര്‍, എം.എം അഖിലേഷ്, ഡ്രൈവര്‍ പ്രവീണ്‍ കുമാര്‍ എന്നിവരും …

അരങ്ങേറ്റം തന്നെ പൊളിഞ്ഞു; നാലംഗ കവര്‍ച്ചാസംഘം പിടിയില്‍

കണ്ണൂര്‍: കവര്‍ച്ചാ രംഗത്തേക്കുള്ള അരങ്ങേറ്റം തന്നെ പൊളിഞ്ഞ് പാളീസായി; നാലംഗ യുവ കവര്‍ച്ചാ സംഘത്തെ പൊലീസ് അറസ്റ്റു ചെയ്തു. പയ്യാവൂര്‍, ആനയടിയിലെ ശ്രീജിത്ത് (18), കരിയാല്‍, പായം, ചെറുകരപറമ്പില്‍ ടി. അരുണ്‍ (19), കരിമ്പങ്കണ്ടി കോളനിയിലെ ഈറ്റിശ്ശേരി ഹൗസില്‍ മനീഷ് മോഹനന്‍ (19), കാഞ്ഞിരക്കൊല്ലിയിലെ സങ്കീര്‍ത്ത് സുരേഷ് (22) എന്നിവരെയാണ് പയ്യാവൂര്‍ എസ്.ഐ പി. ബാബുമോനും സംഘവും പിടികൂടിയത്. പയ്യാവൂര്‍ മാര്‍ക്കറ്റിലെ പി.പി ചിക്കന്‍സ്റ്റാള്‍ കുത്തിത്തുറന്ന് 10,500 രൂപ,ഒന്നരപ്പവന്‍ സ്വര്‍ണ്ണം എന്നിവ കവര്‍ന്നത് അറസ്റ്റിലായ സംഘമാണെന്നു പൊലീസ് …

അസുഖം മൂലം ചികിത്സയിലായിരുന്ന യുവതി മരിച്ചു

കാസര്‍കോട്: അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ബന്തിയോട്, അടുക്ക, അശോക നഗറിലെ രമേഷ് പൂജാരി-ഉഷ ദമ്പതികളുടെ മകള്‍ ഐശ്വര്യ(28)യാണ് മരിച്ചത്. കര്‍ണ്ണാടക, പുത്തൂര്‍, നെല്ലിയാടിയിലെ പവന്‍രാജിന്റെ ഭാര്യയാണ്. രണ്ടുവര്‍ഷം മുമ്പാണ് ഐശ്വര്യയുടെ വിവാഹം നടന്നത്. ദീക്ഷിത് ഏക സഹോദരനാണ്.

അധ്യാപകരുടെ ശനിയാഴ്ച പ്രവൃത്തി ദിവസം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ശനിയാഴ്ച ദിവസങ്ങള്‍ പ്രവൃത്തി ദിവസങ്ങളാക്കിക്കൊണ്ടുള്ള സര്‍ക്കാരിന്റെ അക്കാഡമിക് കലണ്ടര്‍ ഹൈക്കോടതി റദ്ദാക്കി. ശനിയാഴ്ചകള്‍ പ്രവൃത്തി ദിവസങ്ങളാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കുന്നതല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അക്കാഡമിക് കലണ്ടര്‍ തയ്യാറാക്കുമ്പോള്‍ പാലിക്കേണ്ട പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കാതെയും ഒരു തരത്തിലുള്ള തയ്യാറെടുപ്പില്ലാതെയുമാണ് അക്കാഡമിക് കലണ്ടര്‍ തയ്യാറാക്കിയതെന്നു കെ.പി.എസ്.ടി.എ നല്‍കിയ പരാതിയില്‍ തീര്‍പ്പു കല്‍പ്പിച്ചു കൊണ്ടു ജസ്റ്റിസ് സിയാദ് റഹ്്മാന്‍ ചൂണ്ടിക്കാട്ടി. അധിക ശനിയാഴ്ചകള്‍ റദ്ദാക്കിക്കൊണ്ടുള്ള കോടതി ഉത്തരവ് നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിന്റെ വിജയമാണെന്നു കെ.പി.എസ്.ടി.എ പ്രസ്താവിച്ചു. അധ്യാപക നിലപാടുകള്‍ക്കുള്ള അംഗീകാരമാണ് …

ഉപതെരഞ്ഞെടുപ്പ്: കാസര്‍കോട്ടെ മൂന്നു വാര്‍ഡുകളും ലീഗ് തൂത്തുവാരി; മൊഗ്രാല്‍പുത്തൂരില്‍ എസ്.ഡി.പി.ഐയുടെ ആധിപത്യം തകര്‍ന്നു

കാസര്‍കോട്: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് ചൊവ്വാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പില്‍ കാസര്‍കോട് ജില്ലയിലെ മൂന്നു വാര്‍ഡുകളും മുസ്ലിം ലീഗ് തൂത്തുവാരി. കാസര്‍കോട് നഗരസഭയിലെ 24-ാം വാര്‍ഡായ ഖാസിലൈനില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി കെ.എം ഹനീഫ 319 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഹനീഫക്ക് 447 വോട്ടും ഇടതു സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി.എം ഉമൈറിനു 128 വോട്ടും ബി.ജെ.പിയിലെ മണിക്ക് ഒരു വോട്ടും ലഭിച്ചു. വി.എം മുനീര്‍ നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്തിനൊപ്പം അംഗത്വവും രാജിവച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ …

പ്രഭാതസവാരി കഴിഞ്ഞെത്തിയ സര്‍വ്വീസ് സെന്റര്‍ ഉടമ കുഴഞ്ഞു വീണു മരിച്ചു

കാസര്‍കോട്: പ്രഭാത സവാരി കഴിഞ്ഞെത്തിയ ആള്‍ കുഴഞ്ഞു വീണു മരിച്ചു. അജാനൂര്‍, തെക്കേപ്പുറത്ത് സര്‍വ്വീസ് സെന്റര്‍ നടത്തുന്ന ആനന്ദാശ്രമം സ്വദേശി കെ. സുകുമാരന്‍ (55)ആണ് മരണപ്പെട്ടത്. ബുധനാഴ്ച രാവിലെ പതിവുപോലെ പ്രഭാത സവാരിക്ക് പോയതായിരുന്നു. വീട്ടില്‍ തിരിച്ചെത്തിയതോടെ ദേഹാസ്വാസ്ഥ്യം ഉണ്ടായി. ഉടന്‍ കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മഞ്ഞംപൊതിയിലെ പരേതരായ കുഞ്ഞിക്കണ്ണന്റെയും പാറുവിന്റെയും മകനാണ്. ഭാര്യ: ശാരദ അതിയാമ്പൂര്‍ (പ്രീപ്രൈമറി അധ്യാപിക, ഗവ.എല്‍.പി സ്‌കൂള്‍ കോട്ടപ്പാറ). മക്കള്‍: സഞ്ജയ് (ഐ.ടി കമ്പനി തിരുവനന്തപുരം), പരേതയായ നന്ദന. സഹോദരങ്ങള്‍: …

വിദ്യാനഗറിലെ ചുമട്ടുതൊഴിലാളി എന്‍.എം ഷാഫി അന്തരിച്ചു

കാസര്‍കോട്: ചുമട്ടുതൊഴിലാളി ഫെഡറേഷന്‍ (എസ്.ടി.യു) ജില്ലാ വൈസ് പ്രസിഡണ്ടും വിദ്യാനഗറിലെ ചുമട്ടു തൊഴിലാളിയുമായ എന്‍.എം ഷാഫി (65) അന്തരിച്ചു. വിദ്യാനഗര്‍ സ്വദേശിയാണ്. മംഗ്‌ളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ: ആയിഷ. മക്കള്‍: ഫാത്തിമത്ത് ഇഷാന, നബീസത്ത് മൗഷിന, ഫാത്തിമത്ത് ഇര്‍ഫാന, മുഹമ്മദ് ഇര്‍ഫാന്‍, അബ്ദുല്‍ സഹീദ്, അഹമ്മദ്, ശിഫാദ്. മരുമക്കള്‍: ഗഫൂര്‍, ഷെരീഫ്, താജുദ്ദീന്‍. സഹോദരങ്ങള്‍: ഹമീദ് സമീര്‍, ശഫിയ, മിസ്‌രിയ. നിര്യാണത്തില്‍ ചുമട്ടുതൊഴിലാളി ഫെഡറേഷന്‍ (എസ്.ടി.യു) വിദ്യാനഗര്‍ യൂണിറ്റ് കമ്മിറ്റി അനുശോചിച്ചു.  

മാതാവിനൊപ്പം ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ പെണ്‍കുട്ടിക്കു നേരെ നഗ്നതാ പ്രദര്‍ശനം; നീര്‍ച്ചാല്‍ സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: മാതാവിനൊപ്പം ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ പെണ്‍കുട്ടിക്കു നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നീര്‍ച്ചാല്‍ ഗോളിയടുക്ക സ്വദേശി മുഹമ്മദ് ജി എന്ന ഷാഫി (29)യെ ആണ് ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്, പുതിയകോട്ടയിലാണ് കേസിനാസ്പദമായ സംഭവം. ഷാഫിക്കെതിരെ 2017ല്‍ സമാനമായ കേസുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. വിദ്യാനഗര്‍ പൊലീസാണ് അന്ന് കേസെടുത്തിരുന്നത്.

ഉപ്പളയിലെ അപ്രൈസര്‍ കിണറ്റില്‍ വീണു മരിച്ചു

കാസര്‍കോട്: സൗത്ത് ഇന്ത്യന്‍ ബാങ്ക് ഉപ്പള, കൈക്കമ്പശാഖയിലെ അപ്രൈസറും ചെറുഗോളിയിലെ വിശ്വശ്രീ ജ്വല്ലറി വര്‍ക്‌സ് ഉടമയുമായ വിശ്വനാഥ ആചാര്യ (52)കിണറ്റില്‍ വീണു മരിച്ചു. മംഗല്‍പാടി, പ്രതാപ് നഗര്‍ സ്വദേശിയാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ വിശ്വനാഥ ആചാര്യയെ ഫയര്‍ഫോഴ്‌സെത്തി മംഗല്‍പാടി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസ് കേസെടുത്തു. ഭാര്യ: ശശികല. മകന്‍: ശരത്. മരുമകള്‍: രമ്യ. സഹോദരങ്ങള്‍: ശാരദ, അനസൂയ, പ്രേമ