കാസര്‍കോട്: കാഞ്ഞങ്ങാട്, കൊളവയലിലെ അബൂബക്കറിന്റെ മകന്‍ മുഹമ്മദ് കുഞ്ഞി (38) റാസല്‍ഖൈമയില്‍ ഹൃദയാഘാതം മൂലം മരിച്ചു. റാസല്‍ഖൈമയിലെ ചോക്ലേറ്റ് കമ്പനിയില്‍ പി.ആര്‍.ഒ ആയി ജോലി ചെയ്തു വരികയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് ഡ്യൂട്ടി കഴിഞ്ഞ് ഫ്‌ളാറ്റിലെത്തി വിശ്രമിക്കുന്നതിനിടയിലാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
അവധിക്ക് നാട്ടിലെത്തിയ മുഹമ്മദ് കുഞ്ഞി ആഗസ്ത് നാലിനാണ് റാസല്‍ഖൈമയിലെ ജോലി സ്ഥലത്തേയ്ക്ക് തിരികെ പോയത്.
മാതാവ്: പരേതയായ കുഞ്ഞാമിന. ഭാര്യ: തസ്‌നിയ. മക്കള്‍: മഹലൂഫ, ഹൈറ. സഹോദരങ്ങള്‍: ഫരീദ, മറിയ.