കണ്ണൂര്‍: കവര്‍ച്ചാ രംഗത്തേക്കുള്ള അരങ്ങേറ്റം തന്നെ പൊളിഞ്ഞ് പാളീസായി; നാലംഗ യുവ കവര്‍ച്ചാ സംഘത്തെ പൊലീസ് അറസ്റ്റു ചെയ്തു. പയ്യാവൂര്‍, ആനയടിയിലെ ശ്രീജിത്ത് (18), കരിയാല്‍, പായം, ചെറുകരപറമ്പില്‍ ടി. അരുണ്‍ (19), കരിമ്പങ്കണ്ടി കോളനിയിലെ ഈറ്റിശ്ശേരി ഹൗസില്‍ മനീഷ് മോഹനന്‍ (19), കാഞ്ഞിരക്കൊല്ലിയിലെ സങ്കീര്‍ത്ത് സുരേഷ് (22) എന്നിവരെയാണ് പയ്യാവൂര്‍ എസ്.ഐ പി. ബാബുമോനും സംഘവും പിടികൂടിയത്.
പയ്യാവൂര്‍ മാര്‍ക്കറ്റിലെ പി.പി ചിക്കന്‍സ്റ്റാള്‍ കുത്തിത്തുറന്ന് 10,500 രൂപ,ഒന്നരപ്പവന്‍ സ്വര്‍ണ്ണം എന്നിവ കവര്‍ന്നത് അറസ്റ്റിലായ സംഘമാണെന്നു പൊലീസ് പറഞ്ഞു. ശാന്തിനഗര്‍, ഒന്നാം പാലത്തില്‍ പുളിച്ചോട്ടില്‍ തോമസിന്റെ പലചരക്കു കട കുത്തിത്തുറന്ന് 1,23,000 രൂപയും പത്തുപാക്കറ്റ് സിഗരറ്റുകളും കവര്‍ച്ച ചെയ്തതും ഇതേ സംഘമാണെന്നും അടുത്ത കാലത്താണ് സംഘം ഒത്തു ചേര്‍ന്ന് കവര്‍ച്ച ആസൂത്രണം ചെയ്തതെന്നും പൊലീസ് പറഞ്ഞു. കവര്‍ച്ചാ രംഗത്തെ പരിചയക്കുറവാണ് സംഘത്തെ വേഗത്തില്‍ വലയിലാക്കാന്‍ കഴിഞ്ഞതെന്നു കൂട്ടിച്ചേര്‍ത്തു. ജുലൈ ആദ്യവാരത്തിലാണ് ഇരു സ്ഥാപനങ്ങളിലും കവര്‍ച്ച നടന്നത്.