കാസര്‍കോട്: മൊഗ്രാല്‍പുഴയില്‍ നിന്നും അനധികൃതമായി മണല്‍ കടത്തുന്നതിനു ഉപയോഗിക്കുന്ന പത്തു തോണികള്‍ പൊലീസ് പിടികൂടി നശിപ്പിച്ചു. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ഡിവൈ.എസ്.പി സി.കെ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് തോണികള്‍ പിടികൂടിയത്. പുഴയില്‍ മുക്കിവച്ചും കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ ഒളിപ്പിച്ചു വച്ച നിലയിലുമാണ് തോണികള്‍ ഉണ്ടായിരുന്നതെന്നു പൊലീസ് പറഞ്ഞു. രാത്രി കാലങ്ങളില്‍ അതിഥി തൊഴിലാളികളെ ഉപയോഗിച്ചാണ് മണല്‍ വാരുന്നതെന്നു പൊലീസ് കൂട്ടിച്ചേര്‍ത്തു. പൊലീസ് സംഘത്തില്‍ കാസര്‍കോട് ഇന്‍സ്‌പെക്ടര്‍ കെ. നളിനാക്ഷന്‍, കുമ്പള എസ്.ഐ കെ. ശ്രീജേഷ് എന്നിവരും ഉണ്ടായി
രുന്നു.
