കാസര്‍കോട്: ഓട്ടോ ടാക്‌സിയില്‍ കടത്തുകയായിരുന്ന 8 ലിറ്റര്‍ കര്‍ണ്ണാടക നിര്‍മ്മിത വിദേശ മദ്യവുമായി യുവാവ് അറസ്റ്റില്‍. പുത്തിഗെ, ബാഡൂര്‍, നെയ്മഗര്‍ വീട്ടില്‍ എന്‍. സീതാരാമ റായ് (38) ആണ് കുമ്പള എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ ടി.എം മൊയ്തീന്‍ സാദിഖിന്റെ പിടിയിലായത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനക്കിടയില്‍ പെര്‍ള-അംഗഡിമൊഗര്‍ റോഡില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്. എക്‌സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ ആര്‍. രമേശന്‍, സി.ഇ.ഒ.മാരായ പി. പ്രസന്നകുമാര്‍, എം.എം അഖിലേഷ്, ഡ്രൈവര്‍ പ്രവീണ്‍ കുമാര്‍ എന്നിവരും ഉണ്ടായിരുന്നു.