കാസര്‍കോട്: പ്രഭാത സവാരി കഴിഞ്ഞെത്തിയ ആള്‍ കുഴഞ്ഞു വീണു മരിച്ചു. അജാനൂര്‍, തെക്കേപ്പുറത്ത് സര്‍വ്വീസ് സെന്റര്‍ നടത്തുന്ന ആനന്ദാശ്രമം സ്വദേശി കെ. സുകുമാരന്‍ (55)ആണ് മരണപ്പെട്ടത്. ബുധനാഴ്ച രാവിലെ പതിവുപോലെ പ്രഭാത സവാരിക്ക് പോയതായിരുന്നു. വീട്ടില്‍ തിരിച്ചെത്തിയതോടെ ദേഹാസ്വാസ്ഥ്യം ഉണ്ടായി. ഉടന്‍ കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
മഞ്ഞംപൊതിയിലെ പരേതരായ കുഞ്ഞിക്കണ്ണന്റെയും പാറുവിന്റെയും മകനാണ്. ഭാര്യ: ശാരദ അതിയാമ്പൂര്‍ (പ്രീപ്രൈമറി അധ്യാപിക, ഗവ.എല്‍.പി സ്‌കൂള്‍ കോട്ടപ്പാറ). മക്കള്‍: സഞ്ജയ് (ഐ.ടി കമ്പനി തിരുവനന്തപുരം), പരേതയായ നന്ദന. സഹോദരങ്ങള്‍: ബാലകൃഷ്ണന്‍, സീത, ഗൗരി, സന്തോഷ്, രാജേഷ്, വിജേഷ്, പ്രിയ.