കാസര്‍കോട്: മാതാവിനൊപ്പം ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ പെണ്‍കുട്ടിക്കു നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നീര്‍ച്ചാല്‍ ഗോളിയടുക്ക സ്വദേശി മുഹമ്മദ് ജി എന്ന ഷാഫി (29)യെ ആണ് ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്, പുതിയകോട്ടയിലാണ് കേസിനാസ്പദമായ സംഭവം.
ഷാഫിക്കെതിരെ 2017ല്‍ സമാനമായ കേസുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. വിദ്യാനഗര്‍ പൊലീസാണ് അന്ന് കേസെടുത്തിരുന്നത്.
