നഴ്‌സിംഗ് അസിസ്റ്റന്റ് ട്രെയ്‌നിയെയും കൊണ്ട് ബൈക്കില്‍ കറങ്ങി; മലപ്പുറം സ്വദേശിയായ ഓപ്പറേഷന്‍ തീയേറ്റര്‍ ജീവനക്കാരനെതിരെ വനിതാ പൊലീസ് സ്വമേധയാ കേസെടുത്തു

കാസര്‍കോട്: നഴ്സിംഗ് അസിസ്റ്റന്റ് ട്രെയ്നിയായ പതിനേഴുകാരിയെയും കൊണ്ട് ബൈക്കില്‍ കറങ്ങിയ ഓപ്പറേഷന്‍ തീയേറ്റര്‍ ജീവനക്കാരനെതിരെ കാസര്‍കോട് വനിതാ പൊലീസ് സ്വമേധയാ കേസെടുത്തു. കാസര്‍കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലെ ഓപ്പറേഷന്‍ തീയേറ്റര്‍ ജീവനക്കാരനായ ഇബാന്‍ മുഹമ്മദിനെതിരെയാണ് തട്ടിക്കൊണ്ടു പോകല്‍ വകുപ്പ് പ്രകാരം കേസെടുത്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും കൊണ്ട് ബൈക്കില്‍ കറങ്ങി നടക്കുന്നതായുള്ള വിവരം നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. അതേ സമയം ആരോപണ വിധേയനായ ജീവനക്കാരന്‍ അവധിയില്‍പ്പോയതായാണ് സൂചന.

കോട്ടമലയില്‍ നവവധു ദുരൂഹസാഹചര്യത്തില്‍ മരിച്ചു; സംഭവം ഭര്‍ത്താവ് ഇന്ന് ഗള്‍ഫിലേക്ക് മടങ്ങിപ്പോകാനിരിക്കവെ, മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍

കാസര്‍കോട്: ഒരു വര്‍ഷം മുമ്പ് വിവാഹിതയായ യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ചു. വെസ്റ്റ് എളേരി പഞ്ചായത്തിലെ കോട്ടമല, അടുക്കളമ്പാടിയിലെ കൊടൈക്കനാല്‍ വീട്ടില്‍ ജോബിന്‍സ് കെ. മൈക്കിളിന്റെ ഭാര്യ പത്തനംതിട്ട, തേങ്ങാപ്പാറ വീട്ടില്‍ ദര്‍ശന (30) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 11 മണിയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ദര്‍ശനയെ ഉടന്‍ ചെറുപുഴയിലെ ലീഡര്‍ ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. യുവതി ഛര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ചിറ്റാരിക്കാന്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു അന്വേഷണം ആരംഭിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് …

ഗൃഹനാഥനും രണ്ടാം ഭാര്യയും കാട്ടില്‍ മരിച്ച നിലയില്‍

മംഗ്‌ളൂരു: ഗൃഹനാഥനെയും രണ്ടാം ഭാര്യയെയും കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബെല്‍ത്തങ്ങാടി, കാശിപ്പട്ടണം, ഉര്‍ഡുഗുഡ്ഡയിലെ നോണയ്യ പൂജാരി(62), രണ്ടാം ഭാര്യ ബേബി (46) എന്നിവരാണ് മരിച്ചത്. വീട്ടിനു സമീപത്തുള്ള കാട്ടിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കിടന്ന നിലയില്‍ കാണപ്പെട്ടത്. മരണകാരണം വ്യക്തമായിട്ടില്ല. വേണൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നോണയ്യ പൂജാരിയുടെ ആദ്യ ഭാര്യ നേരത്തെ മരണപ്പെട്ടിരുന്നു. അതിനു ശേഷമാണ് ബേബിയെ വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ കുട്ടികളില്ല.

മാതാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊല്ലാന്‍ ശ്രമം; മകന്‍ അറസ്റ്റില്‍

  കണ്ണൂര്‍: അമ്മയെ കിണറ്റില്‍ തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ച മകന്‍ അറസ്റ്റില്‍. ചക്കരക്കല്ല്, അഞ്ചരക്കണ്ടി, മുരിങ്ങേരിയിലെ കെ.എന്‍ ഷാജി(53)യെയാണ് ചക്കരക്കല്ല് ഇന്‍സ്‌പെക്ടര്‍ എം.പി ആസാദ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. വൃദ്ധമാതാവ് പുഷ്പവല്ലി (73)യെയാണ് കൊല്ലാന്‍ ശ്രമിച്ചത്. പുഷ്പവല്ലിക്ക് മകന്‍ നേരത്തെ അഞ്ചു ലക്ഷം രൂപ നല്‍കിയിരുന്നു. ഇതു തിരിച്ചു ചോദിച്ചപ്പോള്‍ നല്‍കിയിരുന്നില്ല. കഴിഞ്ഞ ദിവസം മദ്യലഹരിയിലെത്തിയ ഷാജി മാതാവിനോട് പണം തിരികെ ആവശ്യപ്പെട്ടു. പണം നല്‍കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് മാതാവിനെ കിണറ്റിന്റെ …

ലോറിക്ക് പിന്നില്‍ കാറിടിച്ച് പിതാവും മകളും മരിച്ചു; അപകടം മകളുടെ കല്യാണത്തില്‍ പങ്കെടുക്കാന്‍ വിദേശത്തു നിന്നുമെത്തിയ പിതാവിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നതിനിടയില്‍

ആലപ്പുഴ: ഹരിപ്പാട് ദേശീയപാതയില്‍ കെ.വി ജെട്ടിക്കു സമീപത്തുണ്ടായ വാഹനാപകടത്തില്‍ പിതാവിനും മകള്‍ക്കും ദാരുണാന്ത്യം. വള്ളിക്കുന്നം സ്വദേശി സത്താര്‍ (50), മകള്‍ ആലിയ (20) എന്നിവരാണ് മരിച്ചത്. റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പിന്നില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ ഇടിച്ചാണ് അപകടം. കാറില്‍ ഉണ്ടായിരുന്ന മറ്റു നാലു പേര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ആലിയയുടെ വിവാഹം നേരത്തെ തീരുമാനിച്ചിരുന്നു. വിവാഹത്തില്‍ പങ്കെടുക്കുന്നതിനാണ് പിതാവ് സത്താര്‍ വിദേശത്തു നിന്നു നാട്ടിലെത്തിയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങിയ സത്താറിനെയും കൂട്ടി വീട്ടിലേക്കു പോകുന്നതിനിടയിലായിരുന്നു …

നാരമ്പാടിയില്‍ നിന്നു കാണാതായ യുവാവ് വിട്‌ളയില്‍ മരിച്ച നിലയില്‍; മൃതദേഹം വെന്‍ലോക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി

കാസര്‍കോട്: ഒരു മാസം മുമ്പ് കാണാതായ യുവാവിനെ കര്‍ണ്ണാടക, വിട്‌ളയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബദിയഡുക്ക, നാരമ്പാടിയിലെ വീട്ടില്‍ തനിച്ചു താമസിച്ചുവരികയായിരുന്ന റോഷന്‍ ജോണ്‍ ഡിസൂസ (42)യുടെ മൃതദേഹമാണ് വിട്‌ളയില്‍ കണ്ടെത്തിയത്. ആളെ തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ മൃതദേഹം മംഗ്‌ളൂരു, വെന്‍ലോക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ബന്ധുക്കള്‍ ഇവിടെയെത്തിയാണ് മൃതദേഹം റോഷന്‍ ജോണ്‍ ഡിസൂസയുടേതാണെന്ന് തിരിച്ചറിഞ്ഞത്. റോഷനെ കാണാനില്ലെന്നു കാണിച്ച് മഞ്ചേശ്വരം, തൂമിനാട്ടുള്ള സഹോദരി സരിത ഡിസൂസ ആഗസ്റ്റ് 25ന് ബദിയഡുക്ക പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് കേസെടുത്ത് …

ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞ് വീണ് രണ്ടര വയസ്സുകാരന്‍ മരിച്ചു; അപകടത്തില്‍പ്പെട്ടത് മാങ്ങാട്ടെ ബന്ധുവീട്ടിലേക്ക് വിരുന്നു വന്ന കുട്ടി

കാസര്‍കോട്: കളിക്കുന്നതിനിടയില്‍ ദേഹത്തേക്ക് ഗേറ്റ് മറിഞ്ഞു വീണുണ്ടായ അപകടത്തില്‍ പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം. ഉദുമ, പളളം, തെക്കേക്കരയിലെ മാഹിന്‍ റാസിയുടെ മകന്‍ അബുതാഹിര്‍ (രണ്ടര)ആണ് മരണപ്പെട്ടത്. മാങ്ങാട് , കൂളിക്കുന്നിലെ ബന്ധു വീട്ടിലേക്ക് വിരുന്നുവന്നതായിരുന്നു. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

പിറന്നാള്‍ ആഘോഷിക്കാനെത്തിയ യുവാക്കള്‍ക്ക് കുത്തേറ്റു; 2 പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: പയ്യാമ്പലത്ത് പിറന്നാള്‍ ആഘോഷത്തിനു എത്തിയ രണ്ടു യുവാക്കള്‍ക്ക് കുത്തേറ്റു; 2 പേര്‍ അറസ്റ്റില്‍. പാപ്പിനിശ്ശേരിയിലെ തന്‍സീര്‍ (23), താണ സ്വദേശി ഷഹബാസ് (21) എന്നിവര്‍ക്കാണ് കുത്തേറ്റത്. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ഇരുവര്‍ക്കും നേരെ അക്രമം ഉണ്ടായത്. കണ്ണൂര്‍ സിറ്റിയിലെ ഒരു കടയിലെ സെയില്‍സ്മാനായ ഷഹബാസിന്റെ പിറന്നാള്‍ ആഘോഷിക്കാനാണ് ഇരുവരും പയ്യാമ്പലത്ത് എത്തിയത്. പയ്യാമ്പലം, കടല്‍ത്തീരത്ത് ഫുട്പാത്തിലിരുന്നു കേക്ക് മുറിക്കുകയായിരുന്നു ഷഹബാസും സുഹൃത്തും. ഇതിനിടയില്‍ ബൈക്കുകളില്‍ എത്തിയ ആറംഗസംഘം ലൈറ്റര്‍ ചോദിച്ചു. കൊടുക്കാത്ത വിരോധത്തില്‍ ആക്രമിക്കുകയായിരുന്നുവെന്നു …

ഡോക്ടര്‍ ദമ്പതികളുടെ കാറുകളുടെ ചില്ല് തകര്‍ത്ത നിലയില്‍

  കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഡോക്ടറുടെയും ഭാര്യയുടെയും കാറുകളുടെ ചില്ല് ചെത്തു കല്ലിട്ട് തകര്‍ത്ത നിലയില്‍. ഡോ. അഭിജിത്ത്ദാസ്, ഭാര്യ ഡോ. ദിവ്യ എന്നിവരുടെ കാറുകള്‍ക്കു നേരെയാണ് അക്രമം. ഇരുവരും താമസിക്കുന്ന കാഞ്ഞങ്ങാട, ഉദയംകുന്നിലെ വാടകവീട്ടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്നതായിരുന്നു കാറുകള്‍. ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ഡോ. അഭിജിത്തിന്റേത് ഹോണ്ട സിറ്റി കാറും ഡോ. ദിവ്യയുടേത് ആള്‍ട്ടോ കാറുമാണ്. ആറു മാസം മുമ്പാണ് മലപ്പുറം, പരപ്പനങ്ങാടി സ്വദേശിയായ ഡോ. അഭിജിത്തും ഭാര്യയും ഉദയംകുന്നിലെ വാടകവീട്ടില്‍ …

ഭിന്നശേഷിക്കാരിയായ യുവതിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തു; മംഗ്‌ളൂരുവിലേക്ക് മുങ്ങിയ പ്രതി അറസ്റ്റില്‍, സംഭവം തിരുവോണനാളില്‍

കണ്ണൂര്‍: ഭിന്നശേഷിക്കാരിയായ യുവതിയെ തിരുവോണ ദിവസം വീട്ടില്‍ നിന്നു തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തു. സംഭവത്തിനു ശേഷം മംഗ്‌ളൂരുവിലേക്ക് മുങ്ങിയ പ്രതി അറസ്റ്റില്‍. കണ്ണൂര്‍, കേളകം, കാര്യങ്കാപ്പിലെ വലിയ പുതുപ്പറമ്പില്‍ രാജീവ (45)നെയാണ് പുത്തൂരിലെ, സാന്റിയയില്‍ വച്ച് കേളകം എസ്.ഐ വി.വി ശ്രീജേഷിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ബുധനാഴ്ച രാവിലെ കേളകത്ത് എത്തിച്ച പ്രതിയുടെ അറസ്റ്റ് ഇന്‍സ്‌പെക്ടര്‍ എം.വി ദിനേശന്‍ രേഖപ്പെടുത്തി. പേരാവൂര്‍ പൊലീസ് സബ്ഡിവിഷന്‍ പരിധിയിലെ 34കാരിയാണ് പീഡനത്തിനു ഇരയായത്. തിരുവോണ ദിവസം യുവതിയുടെ പിതാവ് പുറത്തേക്കു …

എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റില്‍; കുടുങ്ങിയത് ഭാര്യയുടെ പേരിലുള്ള സ്‌കോര്‍പിയോ കാറില്‍ കറങ്ങുന്നതിനിടയില്‍

  കാസര്‍കോട്: ഏഴു ഗ്രാം എം.ഡി.എം.എ.യുമായി യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. ചിറ്റാരിക്കാല്‍, ഭീമനടി, കുന്നുംകൈ സ്വദേശിയും കാഞ്ഞങ്ങാട്, ഞാണിക്കടവില്‍ താമസക്കാരനുമായ കെ.കെ നൗഫലി(40)നെയാണ് ഹൊസ്ദുര്‍ഗ് എസ്.ഐ എന്‍. അന്‍സാറും സംഘവും അറസ്റ്റു ചെയ്തത്. പടന്നക്കാട് ടൗണില്‍ വാഹനപരിശോധനക്കിടയിലാണ് നൗഫല്‍ പൊലീസിന്റെ പിടിയിലായത്. പ്രതിയുടെ ഭാര്യയുടെ പേരിലുള്ള സ്‌കോര്‍പിയോ കാറാണ് മയക്കുമരുന്നു കടത്തിനു ഉപയോഗിച്ചതെന്നു പൊലീസ് പറഞ്ഞു. എസ്.ഐ രാജീവ് കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ജ്യോതിഷ് എന്നിവരും പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.

കാണാതായ മധ്യവയസ്‌കന്റെ മൃതദേഹം തറവാട് വീട്ടില്‍ തൂങ്ങിയ നിലയില്‍

  കാസര്‍കോട്: കാണാതായ മധ്യവയസ്‌കന്റെ മൃതദേഹം പുതുതായി പണിത തറവാട് വീട്ടിനകത്തു തൂങ്ങിയ നിലയില്‍ കണ്ടെത്തി. കിദൂര്‍, കുണ്ടങ്കേരടുക്കയിലെ രാജഗോപാല (50)യുടെ മൃതദേഹമാണ് ചെക്ക്‌പോസ്റ്റിനു സമീപത്തെ ഉബ്ബത്തോടിയിലെ വീട്ടിനകത്തു തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. സെപ്തംബര്‍ 9ന് ആണ് രാജഗോപാലനെ കാണാതായത്. ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. 11ന് കുമ്പള പൊലീസില്‍ പരാതി നല്‍കി. കേസെടുത്ത് അന്വേഷിച്ചു വരികയായിരുന്നു പൊലീസ്. പുതുതായി പണിത തറവാട് വീട്ടില്‍ നിന്നു ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് വഴിയാത്രക്കാരനായ ഒരാള്‍ വിവരം പഞ്ചായത്ത് …

യുവതിയെ നഗ്നപൂജയ്ക്കു നിര്‍ബന്ധിച്ചു; പൂജാരിയും സഹായിയും അറസ്റ്റില്‍

  കോഴിക്കോട്: കുടുംബപ്രശ്‌നം തീരുന്നതിനും സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകുന്നതിനും യുവതിയെ നഗ്നപൂജയ്ക്കു നിര്‍ബന്ധിച്ചതായി പരാതി. യുവതി നല്‍കിയ പരാതിയില്‍ പൂജാരിയേയും സഹായിയേയും പൊലീസ് അറസ്റ്റു ചെയ്തു. താമരശ്ശേരി, അടിവാരം, മേലേപൊട്ടിക്കൈ സ്വദേശിയും പൂജാരിയുമായ പി.കെ പ്രകാശന്‍ (46), സഹായി അടിവാരം, വാഴയില്‍ വീട്ടില്‍ വി. ഷമീര്‍ (34) എന്നിവരെയാണ് താമരശ്ശേരി ഇന്‍സ്‌പെക്ടര്‍ എ. സായൂജ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. പ്രതികളെ താമരശ്ശേരി ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്റു ചെയ്തു. പുതുപ്പാടി സ്വദേശിനിയാണ് പരാതിക്കാരി. കുടുംബപ്രശ്‌നം തീര്‍ക്കുന്നതിനും …

നിര്‍ഭയ കേന്ദ്രത്തില്‍ നിന്നു മൂന്നു പെണ്‍കുട്ടികളെ കാണാതായി; രണ്ടു പേര്‍ പോക്‌സോ അതിജീവിതകള്‍, അന്വേഷണത്തിനു നാലു സംഘങ്ങളെ നിയോഗിച്ചു

പാലക്കാട്: പാലക്കാട് നഗരസഭക്ക് കീഴിലുള്ള നിര്‍ഭയ കേന്ദ്രത്തില്‍ നിന്നു മൂന്നു പെണ്‍കുട്ടികളെ കാണാതായി. 17 വയസ്സുള്ള രണ്ടു പേരെയും 14 വയസ്സുള്ള ഒരാളെയുമാണ് കാണാതായത്. ചൊവ്വാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് മൂന്നു പെണ്‍കുട്ടികളെയും കാണാതായത്. രാത്രി 11 മണിയോടെയാണ് സംഭവം പൊലീസില്‍ അറിയിച്ചത്. കാണാതായ പെണ്‍കുട്ടികളില്‍ രണ്ടു പേര്‍ പോക്‌സോ കേസുകളിലെ അതിജീവിതകളാണ്. അതിനാല്‍ കാണാതായ പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ പുറത്തു വിട്ടിട്ടില്ല. പെണ്‍കുട്ടികളെ കണ്ടെത്തുന്നതിനു നാലു സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. നിര്‍ഭയ കേന്ദ്രത്തിനു സമീപത്തും മറ്റും സ്ഥാപിച്ചിട്ടുള്ള സിസിടിവി …

ഡാലസ് ഫോര്‍ത്ത്‌ വര്‍ത്ത് മെട്രോപ്ലെക്സില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

  ഡാലസ്: ഡാലസ് ഫോര്‍ത്ത്‌ വര്‍ത്ത് മെട്രോപ്ലെക്സിന്റെ ഭാഗങ്ങളില്‍ തിങ്കളാഴ്ച വൈകുന്നേരം അക്കര്‍ലിക്ക് സമീപം 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി. യു.എസ്. ജിയോളജിക്കല്‍ സര്‍വേയുടെ കണക്കനുസരിച്ച്, ടെക്സസിലെ മിഡ്ലാന്‍ഡിന് വടക്ക് ഏകദേശം 7:45 ഓടെ ഉണ്ടായ ഭൂകമ്പം ജനങ്ങളെ ബാധിച്ചു. മിഡ്ലാന്‍ഡ്, ലുബ്ബോക്ക്, സാന്‍ അന്റോണിയോ, ഡാളസ് എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ക് ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തു. നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല. സ്‌കറി കൗണ്ടിയില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് ഏകദേശം രണ്ട് മാസത്തിന് ശേഷമാണ് …

ആഘോഷപരിപാടിക്ക് തോരണം തൂക്കാന്‍ പോയ 15കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനു ഇരയാക്കി; പൊലീസെത്തിയപ്പോള്‍ പ്രതിയുടെ ബോധം പോയി

  കണ്ണൂര്‍: കഴിഞ്ഞ ദിവസം നടന്ന ആഘോഷ പരിപാടിക്ക് തോരണം തൂക്കാന്‍ പോയ പതിനഞ്ചുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനു ഇരയാക്കിയതായി പരാതി. പഴയങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പീഡനം സംബന്ധിച്ച് പരാതി ലഭിച്ചതോടെ പഴയങ്ങാടി ഇന്‍സ്‌പെക്ടര്‍ പി. യദുകൃഷ്ണനും സംഘവും സ്ഥലത്തെത്തി. പ്രതിയായ ഏഴോം, ഓണപ്പറമ്പിലെ ഖാദറി(52)നെ കസ്റ്റഡിയിലെടുത്തു. ഇതോടെ ഇയാള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയും ചെയ്തു. പ്രതി ഇപ്പോള്‍ പൊലീസ് കാവലില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കാസര്‍കോട് ജില്ലയിലെ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ വാഹന പരിശോധന കര്‍ശനമാക്കി പൊലീസ്; നടപടി തലസ്ഥാനത്തു നിന്നുള്ള പ്രത്യേക നിര്‍ദ്ദേശ പ്രകാരം, പരിശോധന കര്‍ണ്ണാടകയിലെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ വാഹന പരിശോധന കര്‍ശനമാക്കി പൊലീസ്. സംസ്ഥാന പൊലീസ് ആസ്ഥാനത്തു നിന്നു ലഭിച്ച പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് പരിശോധന ആരംഭിച്ചത്. അതിര്‍ത്തി കടന്നെത്തുന്നതും കടന്നു പോകുന്നതുമായ മുഴുവന്‍ വാഹനങ്ങളെയും വിശദമായി പരിശോധിച്ച ശേഷ മാത്രം പോകാന്‍ അനുവദിച്ചാല്‍ മതിയെന്നാണ് നിര്‍ദ്ദേശം. തലപ്പാടി, പെര്‍ള, ആദൂര്‍, പാണത്തൂര്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും പരിശോധന നടക്കുന്നത്. കെദുമ്പാടി, ആനക്കല്ല് തുടങ്ങിയ സ്ഥലങ്ങളിലും പരിശോധന നടത്തുന്നുണ്ട്. കര്‍ണ്ണാടകയിലെ മാണ്ട്യ, നിലമംഗലത്ത് കഴിഞ്ഞ ദിവസമുണ്ടായ അനിഷ്ട സംഭവങ്ങളില്‍ പ്രതികളായി …

ഒന്നാം പ്രതി കെ. രതീഷിനും ജാമ്യം ലഭിച്ചു; കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് സംഘം തട്ടിപ്പിലെ മുഴുവന്‍ പ്രതികളും പുറത്തിറങ്ങി, അന്വേഷണം എന്നു തീരും?

കാസര്‍കോട്: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സൊസൈറ്റിയില്‍ നിന്നു 4.76 കോടി രൂപ തട്ടിയെടുത്ത കേസിലെ ഒന്നാം പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവും സംഘം സെക്രട്ടറിയുമായ കര്‍മ്മന്തൊടി, ബാളക്കണ്ടത്തെ കെ. രതീശനാണ് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കേസ് രജിസ്റ്റര്‍ ചെയ്ത് 90 ദിവസം കഴിഞ്ഞിട്ടും അന്വേഷണ സംഘത്തിനു കുറ്റപത്രം നല്‍കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് മുഖ്യപ്രതിയായ രതീശനും ജാമ്യം ലഭിച്ചത്. കേസിലെ മറ്റു പ്രതികള്‍ക്കെല്ലാം നേരത്തെ ജാമ്യം ലഭിച്ചിരുന്നു. കണ്ണൂര്‍ ക്രൈംബ്രാഞ്ചിന്റെ …