കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഡോക്ടറുടെയും ഭാര്യയുടെയും കാറുകളുടെ ചില്ല് ചെത്തു കല്ലിട്ട് തകര്‍ത്ത നിലയില്‍. ഡോ. അഭിജിത്ത്ദാസ്, ഭാര്യ ഡോ. ദിവ്യ എന്നിവരുടെ കാറുകള്‍ക്കു നേരെയാണ് അക്രമം. ഇരുവരും താമസിക്കുന്ന കാഞ്ഞങ്ങാട, ഉദയംകുന്നിലെ വാടകവീട്ടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്നതായിരുന്നു കാറുകള്‍. ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ഡോ. അഭിജിത്തിന്റേത് ഹോണ്ട സിറ്റി കാറും ഡോ. ദിവ്യയുടേത് ആള്‍ട്ടോ കാറുമാണ്. ആറു മാസം മുമ്പാണ് മലപ്പുറം, പരപ്പനങ്ങാടി സ്വദേശിയായ ഡോ. അഭിജിത്തും ഭാര്യയും ഉദയംകുന്നിലെ വാടകവീട്ടില്‍ താമസം ആരംഭിച്ചത്. ഡോക്ടര്‍ നല്‍കിയ പരാതിയില്‍ ഹൊസ്ദുര്‍ഗ് പൊലീസ് അന്വേഷണം തുടങ്ങി.